Local

  • പടക്കം പൊട്ടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരിച്ചു, ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

         കണ്ണൂരിലെ ഇരിവേരി പുലിദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരണമടഞ്ഞ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് ആറ് ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിക്കണ്ടി ശശീന്ദ്രന്‍(56) സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാരവാഹികളായ ആറുപേര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. അപകടം സംഭവിക്കുമെന്നറിഞ്ഞിട്ടും സ്ഫോടക വസ്തുക്കള്‍ അംഗീകാരമില്ലാതെ ഉപയോഗിച്ചതിനാണ് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് ഘോഷയാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവത്തിന് ശേഷം അരയ്ക്കു താഴെഭാഗം ചിന്നിചിതറിയ ശശീന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശീന്ദ്രന്‍ ചികിത്സയിലിരിക്കെ പതിനെട്ടിന് രാത്രി പത്തുമണിയോടെയാണ് മരിച്ചത്. അപകടത്തില്‍ പാനേരിച്ചാലിലെ പി.കെ ലക്ഷ്മണനും പരുക്കേറ്റിരുന്നു. ഘോഷയാത്ര തുടങ്ങിയ ഉടന്‍ പടക്കം പൊട്ടിച്ചിരുന്നു. ഇതില്‍ നിന്നും തെറിച്ച തീപ്പൊരി സമീപത്തെ കേബിളില്‍ പതിച്ചു ഇതണയ്ക്കാന്‍ ശ്രമിക്കവെ ശശീന്ദ്രന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം അടങ്ങിയ സഞ്ചിയ്ക്ക് തീപിടിക്കുകയായിരുന്നു. സഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ ഏതാനും വീടുകള്‍ക്കും കേടുപാടുകള്‍…

    Read More »
  • നബാഡിൻ്റെ സഹായത്തോടെ നിർമ്മിച്ച വടവാതൂർ ഗവ: ഹൈസ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്

    വടവാതൂർ: നൂറ്റി ഏഴ് വർഷം പഴക്കമുള്ള വടവാതൂർ ഗവ: ഹൈസ്കൂളിൽ നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടി മുടക്കി നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. വിജയപുരം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. 1916 ൽ പഴൂർ ചക്കുപുരയ്ക്കൽ വർക്കി ഏബ്രഹാം സൗജന്യമായി നൽകിയ സ്ഥലത്ത് എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് യൂ പി സ്കൂളായും 2013ൽ ഹൈസ്കൂളായും ഉയർത്തി. കഴിഞ്ഞ എട്ട് വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. എം ആർഎഫിൻ്റെ സഹായത്തോടെ 15 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച മികച്ച സയൻസ് ലാബ് ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. മികച്ച ഐടി ലാബും പൂർത്തിയായി. 24 ന് വൈകിട്ട് 5ന് മന്ത്രി വി.എൻ.വാസവൻ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനാകും. തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം…

    Read More »
  • പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അഴിയൂരിലെ അധ്യാപകന്‍ അറസ്റ്റില്‍

       കോഴിക്കോട് അഴിയൂരില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് അധ്യാപകന്‍ പരീക്ഷ എഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. വിദ്യാർത്ഥിനിയുടെ മാതാവ് ഇത് സംബന്ധിച്ച് ചോമ്പാല പൊലീസിൽ പരാതി നൽകി. പൊലീസ് ബുധനാഴ്ച വിദ്യാർത്ഥിനിയുടെ വിശദമായ മൊഴി എടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ അധികൃതർക്കും ബന്ധുക്കൾ പരാതി അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാളുടെപേരില്‍ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.ചോമ്പാല സ്റ്റേഷൻ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻറു ചെയ്തു.

    Read More »
  • ഏറ്റുമാനൂർ നഗരം ഇനി ക്യാമറക്കണ്ണിൽ

    കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. നിരീക്ഷണക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ നഗരത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഇതുപോലെരു പദ്ധതിക്ക് ഇത്രയും തുക മുടക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണെന്നും ധനകാര്യവകുപ്പിന്റെ പ്രത്യേകഉത്തരവ് വാങ്ങിയാണ് ഏറ്റുമാനൂരിനുവേണ്ടി പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതിനൊപ്പം പട്ടിത്താനം ബൈപ്പാസിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ അതോറിട്ടി 96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷനു ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിഞ്ഞാറേക്കര, ഏറ്റുമാനൂർ…

    Read More »
  • സി.എസ്. ഐ. പർക്കാൽ മിഷൻ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന്

    കോട്ടയം: സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ ബാഹ്യകേരള മിഷൻ പ്രവർത്തനമായ പർക്കാൽ മിഷന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനം 25ന് മൂന്ന് മണിക്ക് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് മഹായിടവകയുടെ 19 മിഷൻ ഫീൽഡുകളുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിലുള്ള സാംസ്കാരിക പരിപാടി നടക്കും. 24ന് ആരംഭിക്കുന്ന മിഷൻ ഫെസ്റ്റിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രണ്ടു മണിക്ക് മിഷൻ എക്സിബിഷനും വൈകിട്ട് അഞ്ചിന് മിഷനറി സമ്മേളനവും കുടുംബസംഗമവും നടക്കും. മദ്ധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ മിഷൻ ഫീൽഡുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനകളിലും ആതുരാലയങ്ങളിലും പ്രവർത്തിക്കുന്ന മിഷനറിമാരും സുവിശേഷകരും മിഷനറി ഫെസ്റ്റിന് നേതൃത്വം നൽകും. 1924ലാണ് പർക്കാൽ മിഷൻ ആരംഭിച്ചത്. ഹൈദരാബാദ് നൈസാമിന്റെ അധികാര പരിധിയിൽപ്പെട്ട പ്രദേശത്താണ് പ്രാരംഭത്തിൽ ട്രാവൻകൂർ…

    Read More »
  • 15 വർഷത്തിലേറയായി തകർന്ന് കിടന്ന ചിറവംമുട്ടം – മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

    കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖിന്റെ ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പുനർനിർമ്മിക്കുന്ന ചിറവംമുട്ടം മലകുന്നം റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. 15 വർഷത്തിന് മുകളിലായി തകർന്ന് കിടന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ഇളങ്കാവ് ദേവീ ക്ഷേത്രം, പൊട്ടിപ്പാറ പള്ളി, ചിറവമുട്ടം മഹാദേവ ക്ഷേത്രം, ഇത്തിത്താനം സ്കൂൾ തുടങ്ങിയ പ്രധാന ആരാധന ക്ഷേത്രങ്ങളിലേയ്ക്കും സ്കൂളിലേയ്ക്കും പോകുവാനുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്.   ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷനായി. കുറിച്ചി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്സ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു എസ് മേനോൻ, ലൂസി ജോസഫ്, ഉണ്ണികൃഷ്ണൻ നായർ, അരുൺ ബാബു, തുടങ്ങിയവർ സംസാരിച്ചു.

    Read More »
  • ജില്ലാ പഞ്ചായത്ത് കൂന ഒരുക്കി… നാട്ടുകാർ കപ്പയിട്ടു; പുതുപ്പള്ളി വേറിട്ട പ്രതിഷേധം

    പുതുപ്പളളി: ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള പുതുപ്പള്ളി ഗവ.വി.എച്ച്.എസ്.ഹൈ സ്കൂൾ ഗ്രൗണ്ടിൽ മാസങ്ങൾക്കു മുമ്പ്നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മൺകൂനയിൽ കപ്പയിട്ടു പ്രതിഷേധിച്ചു. പുതുപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സാം. കെ.വർക്കിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കപ്പയിട്ടത്.കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം ജോഷി ഫിലിപ്പ് സമരം ഉത്ഘാടനം ചെയ്തു. സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കരാറുകാരൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മൈതാനത്ത് കൂന കുട്ടിയതാണ്. കെട്ടിടം പണി പൂർത്തികരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തത് വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലമാണ്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു വിഭാഗമാണ് കെട്ടിടം നിർമ്മിച്ചത്. മണ്ണ് മാറ്റിയത് വിദ്യാഭ്യാസ വകുപ്പിൻ്റെ കൈവശമുള്ള സ്ഥലത്തു നിന്നുമാണ്. നീക്കം ചെയ്ത മണ്ണിൻ്റേയും, നിക്ഷേപിച്ചി ട്ടുള്ള മണ്ണിൻ്റേയും അളവിൽ കുറവു കണ്ടതാണ് തർക്കത്തിനു കാരണം. മൈതാനത്തു നിന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റാത്തതിനാൽ മൈതാനം കാടുകയറി കിടക്കുകയാണ്. കായിക പ്രേമികളും, പ്രഭാത നടപ്പുകാരും ഇതുമൂലം…

    Read More »
  • മാംസോല്‍പാദനത്തില്‍ കേരളം മുൻപന്തിയിലെത്തണമെന്ന് മന്ത്രി ചിഞ്ചുറാണി

    കായംകുളം: സംസ്ഥനത്തിനകത്തു തന്നെ സംശുദ്ധമായ ഇറച്ചി ഉറപ്പ് വരുത്താനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പോത്തുകുട്ടി പരിപാലന പദ്ധതി വഴി മാംസോല്പാദനത്തിലും മുന്‍പന്തിയില്‍ എത്തണമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകരയിലെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര വികസന ഏജന്‍സിയും കൈകോര്‍ത്തു നടപ്പിലാക്കുന്ന ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കായംകുളം ടൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുയി 628 ഉപഭോക്താക്കള്‍ക്ക് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. കായംകുളം നഗരസഭയിലെ 55 ഉപഭോക്താക്കള്‍ക്കാണ് ഇന്ന് പോത്തുകുട്ടികളെ വിതരണം ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, ഓണാട്ടുകാര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന, അംബുജാക്ഷി ടീച്ചര്‍, രുക്മിണി രാജു,…

    Read More »
  • ട്രെയിന്‍ തട്ടി 10-ാം ക്ലാസ് വിദ്യാര്‍ഥിനി  മരിച്ചു, അപകടം നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിക്കിടയില്‍ കൂടി പാളം മുറിച്ചു കടക്കുന്നതിനിടെ

       കാഞ്ഞങ്ങാട്: 10-ാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും കൊവ്വല്‍ കടിക്കാലിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശിനിയുമായ പവിത്ര (15) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനില്‍ വെച്ച് ബുധനാഴ്ച വൈകീട്ട് 5 മണിയോടെയാണ് ദാരുണ അപകടം നടന്നത്. നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനുകള്‍ക്കിടയില്‍ കൂടി റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ നിര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

    Read More »
  • കോട്ടയം ജില്ലയിലെ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന്

    കോട്ടയം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ എസ്.പി.സി പദ്ധതി നിലവിലുള്ള 9 സ്കൂളുകളിലെ 400 ഓളം കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8ന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിൽ വച്ച് നടത്തപ്പെടും. പ്രസ്തുത പരേഡിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് മുഖ്യാതിഥിയായിരിക്കും. കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷാജു പോൾ, എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ, കോട്ടയം ഡി.വൈ.എസ്.പി അനീഷ് ജി, എസ്.പി.സി പദ്ധതിയുടെ അസിസ്റ്റ​ന്റ് നോഡൽ ഓഫീസർ ജയകുമാർ ഡി, മറ്റ് പോലീസ്‌ ഉദ്യോഗസ്ഥര്‍, അധ്യാപകർ, രക്ഷകർത്താക്കൾ, മറ്റ് കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരിക്കും.

    Read More »
Back to top button
error: