LocalNEWS

കിടങ്ങൂര്‍ ഉത്സവ ലഹരിയിലേക്ക്, ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഉത്സവം നാളെ കൊടിയേറും, ആറാട്ട് മാർച്ച്‌ ഏഴിന്

പാലാ: നാടിനെ ഉത്സവ ലഹരിയിലാക്കി കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. പത്ത് ദിനരാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 7ന് ആറോട്ടോടെ സമാപിക്കും. നാളെ രാത്രി 9നാണ് ഏറെ പ്രശസ്തമായ ബ്രഹ്മചാരീകൂത്തോടെ നടക്കുന്ന കൊടിയേറ്റ്. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി സുബ്രഹ്മണ്യന്‍ വിശാഖ് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

കൊടിയേറ്റിന് മുന്നോടിയായി നാളെ രാവിലെ പതിവ് പൂജകള്‍. തുടര്‍ന്ന് 8ന് തൃക്കണ്ണപുരം നാരായണീയസമിതിയുടെ നാരായണീയ പാരായണം, 8.05ന് പഞ്ചവിംശതി കലശം, 9ന് കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, വടക്കുംതേവര്‍ക്ക് കളഭാഭിഷേകം എന്നിവ നടക്കും. വൈകിട്ട് 5ന് ചുറ്റുവിളക്ക് സമര്‍പ്പണവും തിരുവരങ്ങ് ഉദ്ഘാടനവും ശബരിമല തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവര്, തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കും. തുടര്‍ന്ന് 5.15ന് വൈഷ്ണവി വാര്യര്‍, രുഗ്മിണി വാര്യര്‍ എന്നിവരുടെ കഥകളിപദക്കച്ചേരിയോടെ തിരുവരങ്ങളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാവും. 7ന് വാസന്തിനാരായണന്റെ നങ്ങ്യാര്‍കൂത്ത്. രാത്രി 9.15ന് ഭരതനാട്യം,10ന് ക്‌ളാസിക്കല്‍ ഡാന്‍സ് എന്നിവയും നടക്കും.

രണ്ടാം ഉത്സവ ദിനമായ 26 മുതല്‍ ഒന്‍പതാം ഉത്സവ ദിനമായ മാര്‍ച്ച് 6 വരെ എല്ലാ ദിവസവും ശ്രീലകത്തെ പതിവ് ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 8ന് ശ്രീബലി, 11.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത് എന്നിവ നടക്കും. 27ന് വൈകിട്ട് 6.30ന് ജ്യോതി ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരകളി, 7ന് ബിജു കോതമംഗലത്തിന്റെ സംഗീത സദസ്, രാത്രി 8ന് ഭരതനാട്യപ്രവേശം, 9ന് കൊടിക്കീഴില്‍ വിളക്ക് എന്നിവ നടക്കും.

മൂന്നാം ഉത്സ ദിനമായ 28ന് വൈകിട്ട് 5.30ന് കൈകൊട്ടിക്കളി, 6ന് നൃത്തനൃത്യങ്ങള്‍, 7ന് സംഗീത സദസ്, 8ന് ഭരതനാട്യം, 9ന് വിളക്ക്. നാലാം ഉത്സവദിനമായ മാര്‍ച്ച് 1ന് വൈകിട്ട് 5ന് തിരുവാതിരകളി, 6ന് ഭജന്‍സ്,7ന് സംഗീതസദസ്, 8ന് നൃത്തനിശ, രാത്രി 9ന് വിളക്ക്, 10.30 മുതല്‍ മേജര്‍സെറ്റ് കഥകളി.

പള്ളിവേട്ട

ഉത്സവദിനമായ 6ന് രാവിലെ 9ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം- പഴുവില്‍ രഘുമാരാരും സംഘവും, ഉച്ചയ്ക്ക് 1.30ന് ഓട്ടന്‍തുള്ളല്‍-സന്തോഷ് പാലാ,വൈകിട്ട് 4ന് സംഗീത സദസ്-റെജി മാധവന്‍ കുമ്മണ്ണൂര്‍,5ന് കാഴ്ച ശ്രീബലി, ദേശതാലപ്പൊലി,7.30ന് കിടങ്ങൂര്‍ പഞ്ചാരി,രാത്രി 9ന് തൃശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ കുടമാറ്റം, 10.15ന് വയലിന്‍ ്ഫ്യുഷന്‍-അപര്‍ണബാബുവും സംഘവും,12.15ന് പള്ളിവേട്ട എഴുന്നള്ളത്ത്.

ആറാട്ട് ഉത്സവ ദിനമായ 7ന് രാവിലെ 10ന് കിടങ്ങുര്‍ രാജേഷുംസംഘവും നയിക്കുന്ന ആറാട്ട് മേളം,12,30ന് മഹാപ്രസാദമൂട്ട്, 12,30ന തിരവാതിരകളി, 1.30ന നാദസുധാരസം സംഗീതാര്‍ച്ചന, 3ന് തിരുവാതിരകളി, 4ന് വര്‍ണമാലിക സംഗീതാര്‍ച്ചന, വൈകിട്ട് 4.30ന് ചെമ്പിളാവ് പൊന്‍കുന്നത്ത് ശ്രീമഹാദേവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്,തുടര്‍ന്ന് ആറാട്ട്,തിരുവരങ്ങില്‍ 6.30ന് മധുരൈ ടി.എന്‍.എസ് കൃഷ്ണയുടെ സംഗീത സദസ്,9ന് തൃക്കിടങ്ങൂരപ്പന്‍ സഹായനിധിവിതരണവും പ്രതിഭകളെ ആദരിക്കലും,8.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്,9.30 ന് നാദസ്വരലയസന്ധ്യ-കോട്ടയം അഖില്‍, രാത്രി 12.30ന് ആറാട്ട് എതിരേല്‍പ്പ്,അകത്ത് എഴുന്നള്ളത്ത്, ബ്രഹ്മചാരീകൂത്തോടെ കൊടിയിറക്ക്.പഞ്ചവിംശതികലശം, ശ്രീഭൂതബലി. പത്രസമ്മേളനത്തില്‍ കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍ നെല്ലിപ്പുഴ ഇല്ലം, സെക്രട്ടറി ശ്രീജിത്ത് കെ. നമ്പൂതിരി ഓണിയപ്പുലത്തില്ലം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Back to top button
error: