LocalNEWS

തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നു, വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്നും സുരേന്ദ്രന്‍പിള്ള 

പത്തനംതിട്ട : 2017 മുതല്‍ അധികാരം കൈവശമാക്കി കേരള വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ഒരുകൂട്ടം സമുദായ വിരുദ്ധര്‍ ശ്രമിക്കുന്നതായും, തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നതായും വെള്ളാളസംരക്ഷണസമിതി ചെയര്‍മാനും മുന്‍മന്ത്രിയുമായ വി. സുരേന്ദ്രന്‍പിള്ള ആരോപിച്ചു.

2020ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി വോട്ടര്‍പട്ടികയില്‍നിന്നും മുന്നൂറോളം അംഗങ്ങളെ ഒഴിവാക്കിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിച്ചും അകാരണമായി നാമനിര്‍ദ്ദേശപത്രിക തള്ളിയും തികച്ചും ജനാധിപത്യ വിരുദ്ധമായും ബൈലോയ്ക്ക് വിരുദ്ധമായും നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവച്ച് നിഷ്പക്ഷ ബോഡിയെക്കൊണ്ട് സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ അഴിമതിക്കാര്‍ക്കെതിരെ മുഴുവന്‍ സമുദായ സ്‌നേഹികളെയും അണിനിരത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

വെള്ളാള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന വെള്ളാള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.ജി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ. ഗോപാലകൃഷ്ണപിള്ള, എസ്.ആര്‍. വിനില്‍, കെ.പി. ഹരിദാസ്, ആറ്റുകാല്‍ ജി. കുമാരസ്വാമി, സുഭാഷ് തണ്ണിത്തോട്, വിനോദ് പ്രമാടം, കെ.സി. ഗണപതിപിള്ള, ബിജു മലയാലപ്പുഴ, എന്‍.വി. ഗോപാലകൃഷ്ണന്‍, ജയന്‍പിള്ള, ശാന്തമ്മാള്‍, റ്റി.എസ്. മോഹനന്‍പിള്ള, മുരളീധരന്‍പിള്ള, ശ്യാമള മോഹനന്‍, എം.സി. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.

Back to top button
error: