Local

  • തദ്ദേശ ഉപതെരഞ്ഞടുപ്പ്; ഇന്ന് പ്രാദേശിക അവധി

    കോട്ടയം: ജില്ലയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 28ന് അവധിയായിരിക്കും. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ.യു.പി സ്‌കൂൾ പൂവക്കുളം, എൻ.എം.എൽ.പി. സ്‌കൂൾ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഫെബ്രുവരി 27, 28 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളിൽ അന്നേ ദിവസങ്ങളിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി മോഡൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28ന് വൈകിട്ട് ആറുമണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

    Read More »
  • ഏറ്റുമാനൂർ ഉത്സവം: ശക്തമായ സുരക്ഷ ഒരുക്കി ജില്ലാ പോലീസ്

    കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് ജില്ലാപോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നാല് ഡി.വൈ.എസ്പി മാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് പുറമേ 400 ഓളം പേരെ കൂടുതലായി നിയോഗിക്കും. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പോലീസിന്റെ മുൻകരുതൽ. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും,മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റുമാനൂരും പരിസരങ്ങളിലുമായി 50 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും. ഇതോടനുബന്ധിച്ച് ബൈക്ക് പെട്രോളിഗും, കൺട്രോൾ റൂം വാഹന പെട്രോളിഗും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അമ്പലവും, പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരും, പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

    Read More »
  • തിരുവനന്തപുരം ആര്യനാട് ജ്യേഷ്ഠൻ അടിയേറ്റു മരിച്ചു, അനുജൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

        കുടുംബ വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ ഉൾപ്പെടെ 3 പേർ പെ‌ാലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ.സൗദ്രൻ (50) ആണ് മരിച്ചത്. കേസിൽ സൗദ്രന്റെ അനുജൻ കുട്ടൻ എന്ന ഗോപകുമാർ (44), വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സുരേഷ് (48), വണ്ടയ്ക്കൽ തോട്ടരികത്ത് വീട്ടിൽ സോമൻ (53) എന്നിവരെ ആര്യനാട് പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തു. ടാർപോളിൻ കെട്ടിയ കുടിലിന് സമീപം കിടന്ന ചന്തുവിന്റെ മൃതദേഹം രാവിലെ കുടുംബവീട്ടിലെ ഹാളിൽ കെ‌ാണ്ടുകിടത്തിയതിനാണ് സുരേഷിനെയും സോമനെയും പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച  സൗദ്രൻ പരേതനായ രാമകൃഷ്ണൻ ആശാരിയുടെയും തുളസിയമ്മയുടെയും മകനാണ്.  തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്നാണു പെ‌ാലീസിന്റെ പ്രാഥമിക നിഗമനം. ജ്യേഷ്ഠനും അനുജനും തമ്മിൽകുടുംബ വസ്തുവായ 40 സെന്റിനെ ‌ചൊല്ലി  വഴക്ക് പതിവായിരുന്നു.  ശനിയാഴ്ച വൈകിട്ടും രാത്രി ഒരു മണിക്കും ഇത് സംബന്ധിച്ച് തർക്കമുണ്ടായി.  ഇതിനിടെ ഗോപകുമാർ സമീപത്ത്…

    Read More »
  • പാവങ്ങൾക്ക് പച്ചക്കറി സൗജന്യം, സ്വയം കൃഷി ചെയ്ത പച്ചക്കറിയിൽ ഒരു പങ്ക് നിർധനർക്കും നൽകുന്ന ഒരു കർഷകൻ

    കൃഷി കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിച്ച്‌ നാട്ടിൽ തിരിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ദരിദ്രർക്കും പാവപ്പെട്ടവർക്കും നൽകുക എന്നത്. തൃശൂർ കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര, പാവൽ, പടവലം, പാഷൻ ഫ്രൂട്ട്, മരച്ചീനി, മത്തൻ, കുമ്പളം, വെള്ളരി, ചുരക്ക, ചേന, വഴുതന, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കായ, കൂർക്ക, മാങ്ങ, ചക്ക തുടങ്ങി എല്ലാം വിളയിക്കുന്നുണ്ട്.  വിളവെടുപ്പ് സമയത്ത് ഒരു പങ്ക് നിർധനർക്കുള്ള കിറ്റാക്കും. ഓണം, വിഷു , ക്രിസ്മസ് കൂടാതെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിർധനർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചും നൽകാറുണ്ട്. വിഷരഹിതമായ പച്ചക്കറി ഉൽപാദിപ്പിച്ച് കഴിക്കുക, മറ്റുള്ളവർക്കു കൊടുക്കുക എന്നതാണ് ടോമിയുടെ കൃഷി സിദ്ധാന്തം. കൊരട്ടി ചിറങ്ങരയിലെ കുംഭ നിലാവ് ആഘോഷത്തിന് പലയിനം കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ചുള്ള പുഴുക്ക് തയാറാക്കുന്നതിന് കിഴങ്ങ് എത്തിക്കുന്നതും ടോമിയാണ്. പ്രളയ സമയത്ത് കൊടകരയിൽ തുറന്ന…

    Read More »
  • പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ

        തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ഗ്രീഷ്മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പിതാവ് രതീഷ് ജോലിക്ക് പോയിരുന്നു. മാതാവ് രഞ്ജു ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. അമ്മൂമ്മമാരോടൊപ്പമാണ് കുട്ടിയുടെ താമസം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി.

    Read More »
  • എക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥിയായ  ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു, മേള നിർത്തിവച്ചു

       എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്നഎക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് വേണുകുമാർ കുഴഞ്ഞ് വീണത്. ഉടൻ  എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് കായികമേള നിർത്തിവച്ചു.

    Read More »
  • കൂട്ടുകാരുടെ കൂടെ ഊട്ടിയിൽ പോകാൻ അമ്മ അനുവദിച്ചില്ല, പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

       കൂട്ടുകാരുമൊത്ത് ഊട്ടിയിലേക്ക്  പോകാൻ അമ്മ അനുവാദം നൽകിയില്ല. തുടർന്ന് അമ്മയോട് പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി സുൽത്താൻ ബത്തേരി ചുള്ളിയോട് കോളിമൂല നാരായണന്‍- ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20) ആണ് മരിച്ചത്. കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു നയജിത്ത്. അമ്മയോട് പിണങ്ങി മൊബൈൽ ഫോണും വലിച്ചെറിഞ്ഞാണ്  നയജിത് വീട് വിട്ടിറങ്ങിയത്. തിങ്കളാഴ്ച മുതല്‍ നയജിത്തിനെ കാണാനില്ലായിരുന്നു. തുടർന്ന് യുവാവിനെ കാണാതെ വന്നതോടെ നൂല്‍പ്പുഴ പോലീസില്‍ പരാതി നൽകി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കം തോന്നിക്കുന്ന നിലയിലുള്ള മൃതദേഹത്തില്‍ മത്സ്യം കൊത്തിയ പാടുകളുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോയ അന്ന് തന്നെ കുട്ടി വെള്ളത്തിലകപ്പെട്ടിരിക്കാമെന്നാണ് നിഗമനം. നയജിത്തിന് ഒരു സഹോദരിയുണ്ട്.

    Read More »
  • ദേ​ശീ​യ​പാ​ത​യി​ൽ രാത്രി പാർക്കു ചെയ്യുന്ന വാ​ഹ​ന​ങ്ങ​ളിലെ ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മ​റ്റും കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

      വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും വിലപിടിപ്പുള്ള മ​റ്റു സാധനങ്ങളും  കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​തി വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി ആ​ടു​മു​ക്ക് സ്വ​ദേ​ശി കൊ​യി​ലോ​റേ​മ്മ​ൽ ല​ത്തീ​ഫി​നെ​യാ​ണ് (35) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ്രതിയുടെ ഭാര്യ വീടായ അഴിയൂർ കോറോത്ത് റോഡിൽ മൊയിലാർ പറമ്പത്താണ് ഇപ്പോൾ താമസിക്കുന്നത്. ഇ​ക്ക​ഴി​ഞ്ഞ 11ന് ​ശി​വ​കാ​ശി​യി​ൽ​നി​ന്നും എ​ത്തി​യ ലോ​റി വ​ട​ക​ര കൃ​ഷ്ണ കൃ​പ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് മു​ൻ​വ​ശം നി​ർ​ത്തി​യി​ട്ട് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ ദാ​മോ​ദ​ർ ക​ണ്ണ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 13,000 രൂ​പ​യും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ന​ട​ത്തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സമാന രീതിയിൽ ചോമ്പാൽ പോലീസും ഒരു കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട് .ഈ കേസിലും പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.നേരത്തെ നിരവധി കളവ് കേസുകളിൽ ഇയാൾ പ്രതിയാണെന്ന്…

    Read More »
  • പശ്ചിമ കൊച്ചി കുടിവെള്ള വിതരണം ഇനിയും വൈകും

    കൊച്ചി : പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂ‍ർണ്ണ പരിഹാരമായില്ല. പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം കൺട്രോൾ റൂം തുറന്നു. ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് കൺട്രോൾ റൂം. ഇവിടം കേന്ദ്രീകരിച്ചാകും ഇനി പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. പരീക്ഷണം വിജയമായാൽ ഉടൻ ജലവിതരണം പുനരാരംഭിക്കും. അതേ സമയം കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി ഇന്ന് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

    Read More »
  • മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ ഇടപെടല്‍, സമ്പൂര്‍ണ വയോജന സൗഹൃദ ജില്ലയായി മാറാന്‍ പത്തനംതിട്ട

    പത്തനംതിട്ട: മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാൻ സമഗ്രമായ ഇടപെടല്‍ നടത്തുന്നതിനായി പത്തനംതിട്ടയിൽ ‘സമ്പൂര്‍ണ വയോജന സൗഹൃദ ജില്ല’ പദ്ധതി നടപ്പാക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ ചരല്‍ക്കുന്നില്‍ നടന്ന മൂന്നു ദിവസത്തെ നിര്‍വഹണ പരിശീലന ശില്പശാലയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രായാധിക്യത്താല്‍ സംരക്ഷണവും സഹായവും ആവശ്യമായ വയോജനങ്ങള്‍ക്ക് ഉറപ്പാക്കും. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും കൂടിച്ചേരലുകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കും. ഇവരുടെ പരിചയ സമ്പത്തും കഴിവുകളും സാമൂഹിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തും. വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. എല്ലാ വാര്‍ഡുകളിലും വയോ ക്ലബുകള്‍ രൂപീകരിക്കും. വായനശാല, അംഗനവാടി, ആല്‍ത്തറ തുടങ്ങിയവയെ വയോധികര്‍ക്ക് ഒത്തുചേരാനുള്ള ഇടമാക്കും. ആശ, അംഗനവാടി, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പദ്ധതിയില്‍ പങ്കാളികളാക്കും. പൊതുപ്രവര്‍ത്തനത്തിനും സേവനത്തിനും തല്‍പരരായ വയോജനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ടാലന്റ് ബാങ്ക് രൂപീകരിക്കും. ഇവരുടെ വൈദഗ്ധ്യം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വിധം കര്‍മ്മ പദ്ധതി തയാറാക്കും. വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെന്ന്…

    Read More »
Back to top button
error: