തൊടുപുഴ: എ.ഐ.എസ്.എഫ്. ഇടുക്കി ജില്ലാ സമ്മേളനതിന് ശനിയാഴ്ച മുട്ടത്ത് തുടക്കമാകും. ശനിയാഴ്ച് മുട്ടം റൈഫിള്‍സ് ക്ലബ് ഹാളില്‍ (സി.എ. കുര്യന്‍ നഗര്‍) ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം തുടങ്ങും. 2.30-ന് പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുട്ടം ടൗണില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയോടെ പൊതുസമ്മേളനത്തിന് തുടക്കം കുറിക്കും.
പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ സുരേഷ് അധ്യക്ഷത വഹിക്കും. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ശിവരാമന്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യൂ തുടങ്ങിയവര്‍ പങ്കെടുക്കും.
ഞായറാഴ്ച്ച രാവിലെ 9.30-ന് പ്രതിനിധി സമ്മേളനം തുടരും. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍. പ്രമോദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം കെ.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ജെ. ജോയ്‌സ് വിഷയാവതരണം നടത്തും.
തുടര്‍ന്ന് പൂര്‍വകാല എ.ഐ.എസ്.എഫ് നേതാക്കളുടെ സംഗമം നടക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. ആനന്ദ് വിളയില്‍ അധ്യക്ഷത വഹിക്കും. തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അന്‍വര്‍ നാസര്‍, ഡെല്‍വിന്‍ അഗസ്റ്റിന്‍ തുടങ്ങിയവർ പങ്കെടുത്തു.