Local

  • കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഇൻവിറ്റേഷൻ ടൂർണമെൻ്റ്: കണ്ണൂരിന് അഭിമാനമായി വരുൺ നായനാരും ദിജു ദാസും

        തലശ്ശേരി: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള ടീമിന്റെ സഹ പരിശീലകൻ 2019ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ. 2022-23 സീസണിൽ സി.കെ നായിഡു ട്രോഫിയിൽ കേരള ടീമിൽ കളിച്ചു. 2021-22 സീസണിൽ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു. 2021-’22 സീസണിൽ അണ്ടർ 23 ഇന്ത്യ എമേർജിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14, അണ്ടർ 16 ,അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരള ടീമിനെ വരുൺ നയിച്ചിട്ടുണ്ട്. വലം കയ്യൻ ബാറ്റ്സ്മാനായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് താരമാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റേയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടേയും മകനായ വരുൺ നായനാർ ജനിച്ചത് പയ്യന്നൂർ ആണെങ്കിലും വളർന്നത് ദുബായിലാണ്. സഹോദരൻ ഗോവിന്ദ് നായനാർ.…

    Read More »
  • സഹപാഠിയെക്കുറിച്ച് അധ്യാപികയാടു പരാതി പറഞ്ഞതിന് പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനം, 11 പേർക്കെതിരെ കേസ്

    തലശ്ശേരി ബി.ഇ.എം.പി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപാഠികളായ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. ഷാമിലിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് പോലീസ് നടപടി. അടിക്കുന്നതിനിടയിൽ ‘തലയ്ക്ക് അടിക്കല്ലേ’ എന്ന് കൂട്ടത്തിലുള്ളവർ പറയുന്നുമുണ്ട്. മർദ്ദിച്ചവരുടെ കൂട്ടത്തിലുള്ളവരാണ് വീഡിയോ ചിത്രീകരിച്ചത്. ധർമടം ഒഴയിൽഭാഗത്ത് താമസിക്കുന്ന വിദ്യാർഥിയെ ചിറക്കരയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചാണ് മർദ്ദിച്ചത്. മറ്റൊരു വിദ്യാർഥിയെക്കുറിച്ച് അധ്യാപികയോട് പരാതി പറഞ്ഞതാണ് അക്രമത്തിന് കാരണം. രണ്ടുദിവസം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വിദ്യാർഥിയുടെ കുടുംബം തയ്യാറായിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വെള്ളിയാഴ്ച വിദ്യാർഥിയുടെ മൊഴിയെടുത്തതായി തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.അനിൽ പറഞ്ഞു.

    Read More »
  • രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഡ്രൈവിംങ്, മൈനാഗപ്പള്ളി സ്വദേശിയുടെ ലൈസന്‍സ് പോയി

       കൊല്ലം:  രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. മൈനാഗപ്പള്ളി സ്വദേശി അൻസലാണ് സഹോദരിയുടെ കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്. കുഞ്ഞിനെ മടിയിൽ ഇരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങളിൽ വയറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ്, ഡ്രൈവർ അൻസലിന്റെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻറ് ചെയ്തു. മോട്ടോർ വാഹന ചട്ട പ്രകാരമാണ് അൻസലിന്റെ ലൈസൻസ് സസ്പെൻറ് ചെയ്തത്. കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോൾ ബസ് ഡ്രൈവറാണ് അൻസൽ. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍.ടി.ഒ ആണ്, ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകനെ മടിയിലിരുത്തി ബസോടിച്ചത്.ആറുമാസം കഴിഞ്ഞ് മോട്ടർ വാഹന വകുപ്പിൻ്റെ ട്രെയിനിങ്ങിനു ശേഷമേ ഇയാൾക്ക് ലൈസൻസ് തിരിച്ചുകൊടുക്കു.

    Read More »
  • കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി താക്കോൽദാനം നാളെ

    കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി ഇടവക അംഗമായ ഒരു കുടുംബത്തിന് ഇടവക അംഗങ്ങൾ നൽകിയ സംഭാവനകൾ ഉപയോഗിച്ച് നിർമിച്ചു നൽകുന്ന ഭവനത്തിന്റെ പണികൾ പൂർത്തീകരിച്ചു. താക്കോൽ ദാനം ഞായർ രാവിലെ 9.30 ജോബ് മൈക്കിൾ എംഎൽഎ നിർവഹിക്കും. വികാരി ഫാ കുര്യൻ തോമസ് കരിപ്പാൽ അധ്യക്ഷത വഹിക്കും. പള്ളി ട്രസ്റ്റി പിഐ മാത്യു പാട്ടത്തിൽ, പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു, ഭവന നിർമാണ പദ്ധതി കമ്മറ്റി കൺവീനർ പിഎ ജോസഫ് പാടാച്ചിറ എന്നിവർ പ്രസംഗിക്കും. ഭവനത്തിന്റെ കൂദാശ മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രസന മെത്രപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രപ്പോലീത്ത മാർച്ച് 9 രാവിലെ 7.30 നു നിർവഹിക്കും. ഭവന കൂദാശയ്ക്ക് ഫാ. ജോസഫ് റമ്പാൻ, ഫാ കുര്യൻ തോമസ് കരിപ്പാൽ, ഫാ ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ കുര്യാക്കോസ് പി തോമസ് പുകടിയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും.…

    Read More »
  • ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓ ഫീസിൽ അതിക്രമിച്ച് കയറി  പ്രവർത്തനം തടസപ്പെടുത്തിയ എസ് എഫ് ഐ നടപടി അപലപനീയം -KUWJ

      ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും, ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു

    Read More »
  • ചാവക്കാട് പന്ത്രണ്ടുകാരൻ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു

    തൃശ്ശൂർ: ചാവക്കാട് പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ട് വയസുകാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളത്തൂർ വീട്ടിൽ ഷൈബൻ – ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്‌സും ചേർന്ന് ഹർഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷ് നിഹാർ.

    Read More »
  • കോടതി വരാന്തയില്‍ വാറന്റ് കേസില്‍ ഹാജരായ പ്രതി  കുഴഞ്ഞുവീണ് മരിച്ചു

        തലശ്ശേരി:  വാറന്റ് കേസില്‍ ഹാജരായ പ്രതി കോടതി വരാന്തയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുല്‍ കരീമാണ് (61) ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വരാന്തയില്‍ മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു മർദ്ദന കേസില്‍ കുറ്റാരോപിതനായ കരിം അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ജോലി തേടി ഗള്‍ഫിലേക്ക് പോയി. പഴയ കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാകാൻ കഴിഞ്ഞില്ല. പലവട്ടം സമന്‍സ് അയച്ചു. ഒട്ടവിൽ ജോലി സ്ഥലമായ ഖത്തറില്‍ നിന്നും കരീം നാട്ടിലെത്തിയത് കഴിഞ്ഞദിവസമാണ് . തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ മാഹി സ്വദേശിയായ സുഹൃത്തുമൊത്ത് അഭിഭാഷകന്‍ മുഖേന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. വിഷയം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ജാമ്യത്തിനുള്ള ബോണ്ടും മറ്റും തയാറാക്കാന്‍ കാത്തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ്…

    Read More »
  • കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 2 ഡോക്ടർമാർ വിജിലൻസ് പിടിയിൽ

    തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി 3,000 രൂപയും, അനസ്തേഷ്യ ഡോക്ടർ വീണവർഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്. പാവറട്ടി പൂവത്തൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി ഡോക്ടർക്ക് 3,000 രൂപയും, അനസ്തേഷ്യ ഡോക്ടറായ വീണ വർഗീസിന് 2,000രൂപയും കൈക്കൂലിയായി നൽകണമെന്നു വർഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്. പി ജിംപോളിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വിജിലൻസ് സംഘം കെണി ഒരുക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ ഹോസ്പിറ്റലിന് മുന്നിലെ സ്വകാര്യ പ്രാക്ടീസ് ക്ലിനിക്ക് നടത്തുന്ന റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും ഡോക്ടർ വർഗീസ് കോശി 3000 രൂപയും, തൊട്ടടുത്ത് തന്നെ…

    Read More »
  • തലശ്ശേരി മയക്കുമരുന്നുകളുടെ ഹബ്ബ്, ബ്രൗണ്‍ ഷുഗറുമായി 3 യുവാക്കള്‍ പിടിയില്‍

     തലശ്ശേരി മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുന്നു. സ്കൂളിലും കോളജുകളിലും നഗരത്തിലെവിടെയും മയക്കുമരുന്നുകൾ സുലഭം. വാഹനപരിശോധനയ്ക്കിടെ ഇന്ന് ബ്രൗണ്‍ ഷുഗറുമായി 3 യുവാക്കൾ പൊലീസ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ എം.കെ മുന്‍ഷിദ് (25), സി.ടി ജുനൈസ് (40), എ.ആര്‍ മന്‍സൂര്‍ (26) എന്നിവരെയാണ് ബ്രൗണ്‍ഷുഗറുമായി പ്രിന്‍സിപ്പല്‍ എസ്‌.ഐ സജേഷ് സി ജോസും സംഘവും  തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ തലശ്ശേരി നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന കേസിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബെംഗ്ളൂറില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • അനീമിയ പ്രതിരോധ-നിയന്ത്രണ പരിപാടി ലക്ഷ്യമിട്ടുള്ള വിവ-കേരളം ക്യാമ്പുകൾ കോട്ടയത്ത് സംഘടിപ്പിക്കും

    കോട്ടയം: അനീമിയ പ്രതിരോധ -നിയന്ത്രണ പരിപാടി ലക്ഷ്യമിട്ടുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ കേരളം പദ്ധതി ജില്ലയിൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പതിനഞ്ചിനും 59 വയസിനും ഇടയിലുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണു വിവ(വിളർച്ചയിൽ നിന്നുവളർച്ചയിലേക്ക്) കേരള പദ്ധതി ലക്ഷ്യമിടുന്നത്. ഈ പ്രായപരിധിയിലുള്ള അഞ്ചുലക്ഷം സ്ത്രീകൾ കോട്ടയം ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇവർക്ക് ആറുമാസത്തിനുള്ളിൽ രക്തപരിശോധന നടത്തി ലക്ഷ്യം കൈവരിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിനായി കുടുംബശ്രീ, കൊളീജിയറ്റ് എഡ്യൂക്കേഷൻ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. വീടിനു പുറത്തു തൊഴിലെടുക്കുന്ന സ്ത്രീകൾ, കൗമാരക്കാരായ പെൺകുട്ടികൾ, അധ്യാപികമാർ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ പരിശോധന മാർച്ച് 15ന് അകം പൂർത്തിയാക്കണമെന്നാണ് നിർദേശം. സിവിൽ സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, സർവകലാശാല,…

    Read More »
Back to top button
error: