കൊല്ലം: രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. മൈനാഗപ്പള്ളി സ്വദേശി അൻസലാണ് സഹോദരിയുടെ കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്. കുഞ്ഞിനെ മടിയിൽ ഇരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങളിൽ വയറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ്, ഡ്രൈവർ അൻസലിന്റെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻറ് ചെയ്തു. മോട്ടോർ വാഹന ചട്ട പ്രകാരമാണ് അൻസലിന്റെ ലൈസൻസ് സസ്പെൻറ് ചെയ്തത്.
കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോൾ ബസ് ഡ്രൈവറാണ് അൻസൽ. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍.ടി.ഒ ആണ്, ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകനെ മടിയിലിരുത്തി ബസോടിച്ചത്.ആറുമാസം കഴിഞ്ഞ് മോട്ടർ വാഹന വകുപ്പിൻ്റെ ട്രെയിനിങ്ങിനു ശേഷമേ ഇയാൾക്ക് ലൈസൻസ് തിരിച്ചുകൊടുക്കു.