Local

  • വനിതാ ദിനത്തിൽ കോട്ടയത്ത് വനിതാ മാധ്യമപ്രവർത്തകരും വനിതാ പോലീസും ഏറ്റുമുട്ടി; വിമെൻ ബാഡ്മിന്റൺ ടൂർണമെൻ്റിൽ പ്രസ് ക്ലബ് ടീമിന് ഓവറോൾ കിരീടം

    കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിമെൻ ബാഡ്മിന്റൺ ടൂർണമെൻ്റ് ശ്രദ്ധേയമായി. വനിതാ മാധ്യമപ്രവർത്തകരും വനിതാ പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ മാറ്റുരച്ച മത്സരത്തിൽ പ്രസ് ക്ലബ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. ടൂർണമെൻ്റിലെ ബെസ്റ്റ് പ്ലെയറായി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥ സുമിത പി.എസ്. തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സിംഗിൾസ്, രണ്ട് ഡബിൾസ് മത്സരങ്ങളാണ് ടൂർണമെൻ്റിൻ്റെ ഭാഗമായി നടന്നത്. രണ്ട് സിംഗിൾസ് മത്സരങ്ങളും, ഒരു ഡബിൾസും വിജയിച്ചാണ് പ്രസ് ക്ലബ് ടീം കിരീടം ചൂടിയത്. കെ.പി. ഗോപിക (ദ ഹിന്ദു), അർച്ചന അനൂപ് (മനോരമ ഓൺലൈൻ), സൈന എം.എസ് (മാധ്യമം), രേണുക ഷാജി (സിറാജ്), ജീമോൾ ഐസക്ക് (കേരള കൗമദി) എന്നിവർ അടങ്ങിയ ടീമാണ് പ്രസ് ക്ലബ്ബിനെ വിജയകിരീടത്തിൽ എത്തിച്ചത്. സുപ്രിയ കെ. കവിത (കോട്ടയം ഈസ്റ്റ്‌ ), അമ്പിളി വി.ബി. (നാർക്കോട്ടിക്ക് സെൽ), സുമിത പി.എസ്.(ഏറ്റുമാനൂർ), ഹെല്ല ജോർജ് (തലയോലപറമ്പ്), നീതു ഗോപി…

    Read More »
  • സാരി കൂട്ടിക്കെട്ടി കല്ലടയാറ്റിലേക്ക് എടുത്തുചാടിയ യുവതിയും രണ്ടു മക്കളും മരിച്ചു

    കൊല്ലം: പുനലൂർ മുക്കടവിൽ കിൻഫ്ര പാർക്കിന് സമീപം കല്ലടയാറ്റിൽ ചാടിയ യുവതിയും രണ്ടു മക്കളും മരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജൻ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂർ ഫയർഫോഴ്സാണ് കണ്ടെടുത്തത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

    Read More »
  • ബ്രഹ്മപുരം തീപിടിത്തം: കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ പ്രൊഫഷണല്‍ കോളജുകൾ ഉള്‍പ്പടെ നാളെയും മറ്റന്നാളും അവധി

    കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്ട‍ർ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിൻറെ ഭാഗമായാണ് അവധി. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, കിന്റർ ഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ ഉൾപ്പടെ പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

    Read More »
  • വായനയുടെ ലോകത്തേയ്ക്ക് ആനയിച്ച അച്ഛൻ, ആ സ്മരണയ്ക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ

        മു​പ്പ​ത്തി​ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ട്ടി​ലെ​ത്തി​യ ക​ച്ച​വ​ട​ക്കാ​ര​ന്റെ കൈയിൽ പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണ് വി​ൽ​പ​ന​ക്കാ​യി ഉണ്ടാ​യി​രു​ന്ന​ത്. അ​ന്ന് അ​ച്ഛ​ൻ മ​ക​നോ​ട് ചോ​ദി​ച്ചു. ‘ഏ​തെ​ങ്കി​ലും ഒ​ന്ന് നി​ന​ക്ക് ഞാ​ൻ വാ​ങ്ങി​ത്ത​രാം. ഏ​താ​ണ് വേ​ണ്ട​ത്…?’ കണ്ണൂരിലെ ഇ​രി​ട്ടി പുന്നാട് ഗ്രാമത്തിലെ കെ.​കെ. കു​ഞ്ഞി​രാ​മ​ന്റെ മകൻ ശ്രീജൻ  ആ ചോ​ദ്യം അ​വ​സാ​നി​ക്കും മു​മ്പേ അന്ന് പറഞ്ഞു: ‘എ​നി​ക്ക് പു​സ്ത​കം മ​തി.’ മ​ക​ന്റെ ഇ​ഷ്ട​മ​നു​സ​രി​ച്ച് ആ ​അ​ച്ഛ​ൻ അ​ന്നു വാ​ങ്ങി ന​ൽ​കി​യ അ​യാ​ദ്ധ്യ സിം​ങ് എ​ഴു​തി​യ ‘ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​സം​ഗ്ര​ഹം’ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ച്ഛ​ന്റെ സ്മ​ര​ണ​ക്കാ​യി മ​ക​ൻ വീ​ട്ടു​ലൈ​ബ്ര​റി ഒ​രു​ക്കു​ക​യാ​ണ്. സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല അ​സി​സ്റ്റ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ശ്രീ​ജ​ൻ പു​ന്നാ​ടാ​ണ് അ​ച്ഛ​ന്റെ സ്മ​ര​ണ​ക്കാ​യി വീ​ട്ടു​ലൈ​ബ്ര​റി​യൊ​രു​ക്കു​ന്ന​ത്. സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​നം, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​ജ​ൻ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ളും വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ഒ​രോ​ഹ​രി നീ​ക്കി​വെ​ച്ച് ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളു​മാ​ണ് ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​യ​ന​യി​ലേ​ക്കും സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും…

    Read More »
  • പാലക്കാട്ട് മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

    പാലക്കാട്: രണ്ട് യുവാക്കൾ പാലക്കാട്ട് മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണൻ എന്നിവരാണ് മരിച്ചത്. ചൊവ്വ വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു ഇരുവരും. മൃതദഹേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.  

    Read More »
  • എസ്എഫ്ഐ ആക്രമണം അപലപനീയം; ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി നിരവധി പേർ

    നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന റോവിങ് റിപ്പോർട്ടിൽ വ്യാജ വാർത്ത നൽകിയെന്ന പേരിൽ സി പി എം ആരോപണം കടുക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്എഫ്ഐ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. രാത്രി സമയത്ത് ജീവനക്കാരുടെ ജോലിയെ പോലും തടസം ചെയ്തു കൊണ്ടാണ് പ്രവർത്തകർ എത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. ഒരു വാർത്ത വ്യാജമാണെന്ന ആരോപണം മാത്രം കൊണ്ട് എസ്എഫ്ഐ നടത്തിയ പ്രവർത്തി അപലപനീയമെന്നാണ് പലരും പറയുന്നത്. സംഭവത്തിൽ കെ യു ഡബ്ല്യൂ ജെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സിപിഎം പ്രതിഷേധങ്ങൾ കൂടിയതോടെ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി നിരവധി പേരാണെത്തുന്നത്. ജനാധിപത്യത്തിന്റെ കറുത്ത മുഖമാണ് എസ്എഫ്ഐ പ്രതിഷേധമെന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്. ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും വിരട്ടൽ ശ്രമം അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. തൃക്കാക്കര എംഎൽഎ ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് സന്ദർശിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള…

    Read More »
  • വിനോദ സഞ്ചാരികളുടെ  ശിക്കാര വള്ളം അഷ്ടമുടിക്കായലിൽ  മുങ്ങി, എട്ടുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

        അഞ്ചാലുംമൂട് (കൊല്ലം): അഷ്ടമുടിക്കായലിൽ വിനോദ യാത്രക്കാർ സഞ്ചരിച്ച ശിക്കാര വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു കുട്ടികളെയും രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. പിന്നാലെ വന്ന സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലാണ് വള്ളത്തിലെ ജീവനക്കാരടക്കം എട്ടുപേർക്കും ജീവൻ തിരിച്ചുകിട്ടിയത്. ശനിയാഴ്ച വൈകീട്ട് നാലു മണിക്കാണ് അപകടം. മൂന്നുമാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘം ഉച്ചയ്ക്ക് രണ്ടിന് അരിനല്ലൂർ പട്ടകടവ് ഭാഗത്തുനിന്നാണ്‌ യാത്ര തിരിച്ചത്‌. വള്ളത്തിന്റെ ഒരു വശത്തെ പലകയിളകി അകത്തേക്ക് വെള്ളം കയറിയതാണ് അപകടകാരണം. പെരിങ്ങാലത്തുനിന്ന് കോയിവിളയ്ക്ക് വരികയായിരുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ യാത്രക്കാരായ വിദ്യാർഥികളാണ് വള്ളം മുങ്ങുന്നതു കണ്ടത്. കോയിവിള ബോട്ടുെജട്ടിക്കു സമീപം എത്തിയ ബോട്ട്‌, പത്ത് മിനിറ്റോളം തിരികെ ഓടിച്ചാണ് വള്ളത്തിനടുത്ത് എത്തിയത്. അപ്പോഴേക്കും വള്ളം പകുതിയിലധികം മുങ്ങിയിരുന്നു. ബോട്ടിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് വള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ച് ബോട്ടിൽ കയറ്റി. വള്ളം കെട്ടിവലിച്ച്…

    Read More »
  • കുടുംബ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യ ജീവനൊടുക്കിയ നിലയിൽ

      മാവേലിക്കര ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയെ  (37) കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ കുടുംബ സുഹൃത്തായ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്. കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് സോമിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെയാണ് വിനോദ് കൊലപ്പെടുത്തിയത്. ഈ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്‌ഷനിൽ വച്ചാണ് കൊല നടന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ്  പൊലീസ് നൽകുന്ന വിശദീകരണം. സബിത, വിഷ്ണു എന്നിവരാണ് മരിച്ച സോമിനിയുടെ മക്കൾ.

    Read More »
  • പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ, കുപ്രസിദ്ധ മോഷ്ടാവ് ജ്വലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിൽ കുടുങ്ങി

       തളിപ്പറമ്പ്:  പരിയാരത്ത് ജ്വലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായതായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരീഷ്‌കുമാറിനെ (49) യാണ് പരിയാരം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ലാസ്യ കോളജിന് സമീപത്തെ ഐശ്വര്യ ജ്വലറിയുടെ മുറിയുടെ ഷട്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പരിയാരം പൊലീസിനെ വിവരമറിയിച്ചത് പ്രകാരം പ്രിന്‍സിപ്പല്‍ എസ്‌.ഐ, പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്. ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച്ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോട്ടുകളും പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ പ്രതിയായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ തളിപറമ്പ്…

    Read More »
  • ഇസ്രയേല്‍ അഗ്രിക്കള്‍ച്ചറല്‍ അറ്റാഷേ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണി സന്ദര്‍ശിച്ചു

    കൊച്ചി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലെ അഗ്രിക്കൾച്ചറൽ അറ്റാഷെ യായർ എഷേൽ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാർഷിക മൊത്ത വ്യാപാര വിപണി സന്ദർശിച്ചു. ഇൻഡോ- ഇസ്രായേൽ അഗ്രിക്കൾച്ചറൽ പ്രോജക്ടിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. ഇന്ത്യ-ഇസ്രായേൽ സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചുവരുന്ന സെന്റർ ഓഫ് എക്‌സലൻസ് പ്രോജെക്ടിനെക്കുറിച്ച് അറ്റാഷെ വിശദീകരിച്ചു. പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ നഴ്‌സറികൾ, വിവിധ സാങ്കേതിക വിദ്യകളുടെ പ്രദർശന തോട്ടങ്ങൾ, ഗ്രീൻ ഹൗസുകൾ, ജലസേചന, ഫെർട്ടിഗേഷൻ മാർഗങ്ങൾ, സുസ്ഥിര കൃഷി രീതികൾ തുടങ്ങി വിളവെടുപ്പിനു ശേഷമുള്ള പരിപാലന മുറകൾ, സംസ്‌കരണ സാധ്യതകൾ എന്നിവയും ഈ മികവിന്റെ കേന്ദ്രങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അറ്റാഷെ പറഞ്ഞു. കേരളത്തിന്റെ തനത് കാർഷികരീതികളിൽ മാറ്റം വരുത്താതെ ഇസ്രയേൽ സാങ്കേതിക വിദ്യകൾ ഇവിടത്തെ കാർഷിക രീതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യകൾ ഇസ്രായേൽ ഗവൺമെന്റിൽ നിന്നും സാമ്പത്തിക സ്രോതസുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും സംയോജിപ്പിച്ചാണ് ഈ പദ്ധതി…

    Read More »
Back to top button
error: