
തൃശ്ശൂർ: ചാവക്കാട് പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ട് വയസുകാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളത്തൂർ വീട്ടിൽ ഷൈബൻ – ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്‌സും ചേർന്ന് ഹർഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷ് നിഹാർ.