LocalNEWS

കുഴിമറ്റം പള്ളി ഭവന നിർമാണ പദ്ധതി താക്കോൽദാനം നാളെ

കുഴിമറ്റം: സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി ഇടവക അംഗമായ ഒരു കുടുംബത്തിന് ഇടവക അംഗങ്ങൾ നൽകിയ സംഭാവനകൾ ഉപയോഗിച്ച് നിർമിച്ചു നൽകുന്ന ഭവനത്തിന്റെ പണികൾ പൂർത്തീകരിച്ചു. താക്കോൽ ദാനം ഞായർ രാവിലെ 9.30 ജോബ് മൈക്കിൾ എംഎൽഎ നിർവഹിക്കും. വികാരി ഫാ കുര്യൻ തോമസ് കരിപ്പാൽ അധ്യക്ഷത വഹിക്കും. പള്ളി ട്രസ്റ്റി പിഐ മാത്യു പാട്ടത്തിൽ, പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ് ചിറപ്പുറത്തു, ഭവന നിർമാണ പദ്ധതി കമ്മറ്റി കൺവീനർ പിഎ ജോസഫ് പാടാച്ചിറ എന്നിവർ പ്രസംഗിക്കും.

ഭവനത്തിന്റെ കൂദാശ മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രസന മെത്രപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രപ്പോലീത്ത മാർച്ച് 9 രാവിലെ 7.30 നു നിർവഹിക്കും. ഭവന കൂദാശയ്ക്ക് ഫാ. ജോസഫ് റമ്പാൻ, ഫാ കുര്യൻ തോമസ് കരിപ്പാൽ, ഫാ ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ കുര്യാക്കോസ് പി തോമസ് പുകടിയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും. കോട്ടയം ബിനാർക്ക് ആർക്കിടെക്ട രൂപ കല്പന ചെയ്ത വീടിന്റെ നിർമാണ പ്രവർത്തികൾ ചെയ്തത് കോട്ടയം അൽകോൺ കോൺട്രാക്ടിങ് ആണ്.

Back to top button
error: