LocalNEWS

സഹപാഠിയെക്കുറിച്ച് അധ്യാപികയാടു പരാതി പറഞ്ഞതിന് പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനം, 11 പേർക്കെതിരെ കേസ്

തലശ്ശേരി ബി.ഇ.എം.പി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപാഠികളായ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. ഷാമിലിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് പോലീസ് നടപടി.

അടിക്കുന്നതിനിടയിൽ ‘തലയ്ക്ക് അടിക്കല്ലേ’ എന്ന് കൂട്ടത്തിലുള്ളവർ പറയുന്നുമുണ്ട്. മർദ്ദിച്ചവരുടെ കൂട്ടത്തിലുള്ളവരാണ് വീഡിയോ ചിത്രീകരിച്ചത്. ധർമടം ഒഴയിൽഭാഗത്ത് താമസിക്കുന്ന വിദ്യാർഥിയെ ചിറക്കരയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചാണ് മർദ്ദിച്ചത്.

Signature-ad

മറ്റൊരു വിദ്യാർഥിയെക്കുറിച്ച് അധ്യാപികയോട് പരാതി പറഞ്ഞതാണ് അക്രമത്തിന് കാരണം. രണ്ടുദിവസം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വിദ്യാർഥിയുടെ കുടുംബം തയ്യാറായിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വെള്ളിയാഴ്ച വിദ്യാർഥിയുടെ മൊഴിയെടുത്തതായി തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.അനിൽ പറഞ്ഞു.

Back to top button
error: