LocalNEWS

തലശ്ശേരി മയക്കുമരുന്നുകളുടെ ഹബ്ബ്, ബ്രൗണ്‍ ഷുഗറുമായി 3 യുവാക്കള്‍ പിടിയില്‍

 തലശ്ശേരി മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുന്നു. സ്കൂളിലും കോളജുകളിലും നഗരത്തിലെവിടെയും മയക്കുമരുന്നുകൾ സുലഭം. വാഹനപരിശോധനയ്ക്കിടെ ഇന്ന് ബ്രൗണ്‍ ഷുഗറുമായി 3 യുവാക്കൾ പൊലീസ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ എം.കെ മുന്‍ഷിദ് (25), സി.ടി ജുനൈസ് (40), എ.ആര്‍ മന്‍സൂര്‍ (26) എന്നിവരെയാണ് ബ്രൗണ്‍ഷുഗറുമായി പ്രിന്‍സിപ്പല്‍ എസ്‌.ഐ സജേഷ് സി ജോസും സംഘവും  തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റുചെയ്തത്.

കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ തലശ്ശേരി നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന കേസിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബെംഗ്ളൂറില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: