Kerala

    • മന്ത്രവാദം കൊണ്ട് മാര്‍ക്ക് കൂടില്ല കുട്ടികളുടെ അച്ഛനമ്മമാരേ; കൊല്ലത്തെ മന്ത്രവാദക്കഥയറിഞ്ഞോ? പരീക്ഷക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്ത് 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍

      കൊല്ലം: അരക്കൊല്ല പരീക്ഷയും പത്താം ക്ലാസ് പരീക്ഷയുമൊക്കെ അടുത്തുവരുമ്പോള്‍ പൊന്നുമക്കളുടെ അച്ഛനമ്മമാരോടും രക്ഷിതാക്കളോടും ഒരു കാര്യം പറഞ്ഞോട്ടെ. നന്നായി പഠിച്ചാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടും, നന്നായി പരീക്ഷയെഴുതാനും ജയിക്കാനും പറ്റും. അല്ലാതെ മന്ത്രവാദം കൊണ്ടോ ആഭിചാര ക്രിയകള്‍ ചെയ്തതുകൊണ്ടോ നിങ്ങളുടെ മക്കള്‍ക്ക് നന്നായി പരീക്ഷയെഴുതാനോ പരീക്ഷ പാസാകാനോ നല്ല മാര്‍ക്ക് കിട്ടാനോ പോകുന്നില്ല. ഇത്രയും പറഞ്ഞത് കൊല്ലത്തെ ഒരു ആഭിചാരക്രിയയുടെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പറയാനാണ്. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് 11വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസ്വാമി അറസ്റ്റിലായി. ആഭിചാരവും മന്ത്രവാദവും നടത്തിയാല്‍ കുട്ടിക്ക് പരീക്ഷയില്‍ നല്ല മാര്‍ക്കും ഉന്നതവിജയവും നേടാനാകുമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇയാള്‍ കുട്ടിക്കു നേരെ ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നത്. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക്…

      Read More »
    • കോണ്‍ഗ്രസ് ചതിച്ചാശാനേ: സീറ്റു കൊടുക്കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി; രാജിവെച്ച് എല്‍ഡിഎഫിലേക്ക് ; എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാകും

      തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് എല്‍ഡിഎഫിലേക്ക് പോയി. കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായിയാണ് രാജിവെച്ചത്. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍സിപിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി. കുരിയച്ചിറ സീറ്റ് ഇത്തവണ കെ.മുരളീധരന്റെ അടുത്ത ആളായ സജീവന്‍ കുരിയച്ചിറയ്ക്കാണ് നല്‍കിയിരിക്കുന്നത്.

      Read More »
    • മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നു; പാര്‍ട്ടി അനുമതി നല്‍കിയാല്‍ ഉടന്‍ മാറ്റം; നിയമസഭയിലേക്കു മത്സരിച്ചേക്കുമെന്നു സൂചന നല്‍കി എം.വി. ഗോവിന്ദന്‍; സംസ്ഥാനതലത്തിലേക്ക് ആര്യയെ പ്രയോജനപ്പെടുത്താനും നീക്കം

      തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലൂടെ രാജ്യത്തിന്റെതന്നെ ശ്രദ്ധ പതിഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നെന്നു സൂചന. ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോറന്‍ മാംദാനിയടക്കം ആര്യയുടെ എക്‌സ് പോസ്റ്റ് ഷെയര്‍ ചെയ്തതോടെ രാജ്യാന്തര തലത്തിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്ങനത്തെ മേയറാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ‘ഇങ്ങനെ’ എന്നു പറഞ്ഞാണ് ആദ്യ റെഡ്‌വളന്റിയര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ മാംദാനി ഷെയര്‍ ചെയ്തത്. പാര്‍ട്ടി അനുമതി നല്‍കിയാല്‍ തലസ്ഥാനത്തെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കോഴിക്കോടേക്ക് കൂടുമാറും. ജീവിത പങ്കാളിയായ ബാലുശേരി എംഎല്‍എ സച്ചില്‍ ദേവ് രാഷ്രീയ തട്ടകം അവിടെത്തന്നെ തുടരാനാണ് ആലോചന. മേയറുടെ ജോലികള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ആര്യ കുഞ്ഞുമായി തിരുവനന്തപരുത്തായിരുന്നു താമസം. മേയര്‍ സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന തലത്തിലേക്ക് ആര്യയുടെ രാഷ്ട്രീയം ഉപയോഗിക്കാനാണ് സിപിഎമ്മും ആലോചിക്കുന്നത്. ഇതിനാലാണ് രാഷ്ട്രീയവും താമസവും കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ ചിന്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ,…

      Read More »
    • കുട്ടി നടുക്കു കിടന്നത് ഇഷ്ടപ്പെട്ടില്ല; പന്ത്രണ്ടു വയസുകാരന് ക്രൂര മര്‍ദനം; അമ്മയും ഓണ്‍ലൈന്‍ ചാനലിലെ അവതാരകനായ ആണ്‍സുഹൃത്തും അറസ്റ്റില്‍; കുട്ടിയെ പിതാവിന്റെ സംരക്ഷണയിലേക്ക് മാറ്റി

      കൊച്ചി: പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ച അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ചത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയാണ് കുട്ടിയുടെ അമ്മ. ആണ്‍ സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ അവതാരകനാണ് . അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു.   കുട്ടിയുടെ വാക്കുകള്‍ ‘ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന്‍ ഇടയ്ക്ക് നില്‍ക്കാന്‍ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍…

      Read More »
    • രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും

        ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു. ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.  

      Read More »
    • ബീഹാറിലെ ബിജെപിയുടെ വിജയം ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് നേടിയത് ; എന്‍ഡിഎ വലിയ തോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചു ; ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും

      പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010-ലെ തകര്‍ച്ചയ്ക്ക് സമാനമാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം. മഹാസഖ്യം പാര്‍ട്ടികളില്‍ സ്ട്രൈക്ക് റേറ്റ് കൂടുതല്‍ ആര്‍ജെഡിക്കാണ്. ഇരുപത് ശതമാനം. കോണ്‍ഗ്രസിന് എട്ട് ശതമാനം മാത്രം. അതേസമയം, 2010ന് ശേഷമുള്ള വലിയ തകര്‍ച്ചയാണ് ബിഹാറില്‍ മഹാസഖ്യം നേരിട്ടത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ പകുതി സീറ്റുകളില്‍ പോലും വിജയിക്കാനായില്ല. അറുപത്തിയൊന്ന് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. സൗഹൃദമത്സരമെന്ന നിലയില്‍ പന്ത്രണ്ട് സീറ്റുകളിലാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ സികാന്ദ്ര, കര്‍ഗാഹര്‍ മണ്ഡലങ്ങളില്‍ ഒഴികെ എന്‍ഡിഎ അനായാസ ജയം നേടി. കഴിഞ്ഞ തവണ എഴുപതില്‍ 19ല്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് ഇക്കുറി ആഘാതം ഇരട്ടിയായി. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടക്കം പോലും കടന്നില്ല. എന്തെല്ലാം ഘടകങ്ങള്‍ അവിടെ…

      Read More »
    • പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ പിന്തുണ ; ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിനെയും ആര്‍.ജെ.ഡി.യുടെയും തള്ളി ; അടുത്ത ഊഴം കേരളമെന്ന് രാജീവ് ചന്ദ്രശേഖര്‍

      പാറ്റ്‌ന: പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ബീഹാറിലെ ബിജെപിയുടെ പടുകൂറ്റന്‍ വിജയമെന്നും അടുത്ത ഊഴം കേരളമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണെന്നും ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങളെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കിയ ബിഹാറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

      Read More »
    • ഇങ്ങനെ കരയല്ലേ വാര്യരെ…. ആ കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് പറയൂ…ഒറിജിനാലിറ്റി കിട്ടും… കമെന്റ്!! ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ

      കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടിയിട്ടും ശുഭപ്രതീക്ഷ നഷ്ടപ്പെടാതെ സന്ദീപ് ജി വാര്യർ. ശുഭപ്രതീക്ഷ തരുന്ന കുറിപ്പാണ് നേതാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഇതിനു താഴെ നിരവധി പേരാണ് കമെന്റുമായെത്തിയിരിക്കുന്നത്. ആ കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് പറയൂ…ഒറിജിനാലിറ്റി കിട്ടും… എന്നാണു ഒരാളുടെ കമെന്റ്, റ്റാറ്റാ ബൈ ബൈ ഖതം ഗുഡ് ബൈ ഇനി അടുത്ത പാട്ട് മത്‌സരത്തിന് കാണാം … ഇങ്ങനെ കരയല്ലേ വാര്യരെ, എന്നിങ്ങനെ നീളുന്നു കമെന്റുകൾ. സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും അതേസമയം ബിഹാറിൽ മഹാസഖ്യം…

      Read More »
    • ബീഹാറില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ പാവം പാവം രാജകുമാരന്‍; കോണ്‍ഗ്രസ് ഇനിയെന്തു ചെയ്യണം ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും പൊങ്കാലയും ; ട്രോളിത്തീരാതെ മലയാളികളും ; കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ജംബോ നിര്‍ദ്ദേശങ്ങള്‍

        ബീഹാറില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനേക്കാള്‍ വലിയ ചര്‍ച്ച അവിടെ കോണ്‍ഗ്രസിനേറ്റ നിലംതൊടാതെയുള്ള തോല്‍വിയാാണ്. വോട്ട് ചോരി പത്രസമ്മേളനം ആഘോഷമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ബീഹാറിലെ വോട്ടുപെട്ടികള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അന്തം വിടുകയായിരുന്നു. സന്ദേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ജയറാം ചോദിക്കുന്നതു പോലെ എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി…എന്ന് കോണ്‍ഗ്രസുകാര്‍ അമ്പരക്കുന്നു. പാവം പാവം രാജകുമാരന്‍ എന്ന ടൈറ്റിലിട്ട് രാഹുല്‍ഗാന്ധിയെ സോഷ്യല്‍മീഡിയയില്‍ വാരാന്‍ മലയാളികളുമുണ്ട്. ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ അടിമുടി പൊളിച്ചടുക്കുന്ന ട്രോളുകളുമായി മലയാളക്കരയും സജീവമാണ്. ഇനി ബീഹാര്‍ ബോംബ് എന്ന ടൈറ്റിലോടെ രാഹുലിനെ അവതരിപ്പിച്ചിട്ടുണ്ട് ചിലര്‍. ബീഹാറിലെ വോട്ടുകൊള്ളയുടെ കഥകളുമായി അടുത്ത എപ്പിസോഡെന്നും കമന്റുണ്ട്. ജരാനരകള്‍ ബാധിച്ച ഒരു യുവാവ് പട്ടായയിലേക്ക് ഇനി എപ്പോഴാണ് ഫ്‌ളൈറ്റ് എന്നു ചോദിച്ച് നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി എയര്‍ ഇന്ത്യ പരാതിപ്പെട്ടെന്ന് മലയാളി ട്രോളന്‍മാരുടെ ഡയലോഗ്. കൂടെ സിഐഡി മൂസയില്‍ ദിലീപ് വിമാനത്തില്‍…

      Read More »
    • സ്‌കൂളില്‍ നിന്ന് ടൂര്‍ പോകണമെങ്കില്‍ ആദ്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി ; ഒരാഴ്ച മുന്‍പ് ടൂര്‍ തിയതി ആര്‍ടിഒയെ അറിയിക്കണം ; എംവിഡി പരിശോധിക്കാത്ത ബസിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി പ്രിന്‍സിപ്പാള്‍

      തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും ടൂര്‍ പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ടൂര്‍ പോകുന്നുണ്ടെങ്കില്‍ ആ വിവരം ആദ്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി. സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പ് മാനേജ്മെന്റുകള്‍ ആര്‍ടിഒയെ അറിയിക്കണമെന്നും ടൂര്‍ തീയതി ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കണമെന്നുമാണ് നിര്‍ദേശം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. എംവിഡി പരിശോധിക്കാത്ത ബസിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. പഠനയാത്രകളും ടൂറുകളും കര്‍ശനമായി പരിശോധിക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പല ടൂറിസ്റ്റ് ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളില്ലെന്നും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും എംവിഡിമാര്‍ പറയുന്നു. പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കേരള ടൂറിസം…

      Read More »
    Back to top button
    error: