പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ പിന്തുണ ; ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിനെയും ആര്‍.ജെ.ഡി.യുടെയും തള്ളി ; അടുത്ത ഊഴം കേരളമെന്ന് രാജീവ് ചന്ദ്രശേഖര്‍

പാറ്റ്‌ന: പ്രവര്‍ത്തന മികവിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ബീഹാറിലെ ബിജെപിയുടെ പടുകൂറ്റന്‍ വിജയമെന്നും അടുത്ത ഊഴം കേരളമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ബിഹാര്‍ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണെന്നും ബിഹാറിലെ ജനങ്ങള്‍ കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങളെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നല്‍കിയ ബിഹാറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.






