ഇങ്ങനെ കരയല്ലേ വാര്യരെ…. ആ കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് പറയൂ…ഒറിജിനാലിറ്റി കിട്ടും… കമെന്റ്!! ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ

കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടിയിട്ടും ശുഭപ്രതീക്ഷ നഷ്ടപ്പെടാതെ സന്ദീപ് ജി വാര്യർ. ശുഭപ്രതീക്ഷ തരുന്ന കുറിപ്പാണ് നേതാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ഇതിനു താഴെ നിരവധി പേരാണ് കമെന്റുമായെത്തിയിരിക്കുന്നത്. ആ കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് പറയൂ…ഒറിജിനാലിറ്റി കിട്ടും… എന്നാണു ഒരാളുടെ കമെന്റ്, റ്റാറ്റാ ബൈ ബൈ ഖതം ഗുഡ് ബൈ ഇനി അടുത്ത പാട്ട് മത്‌സരത്തിന് കാണാം … ഇങ്ങനെ കരയല്ലേ വാര്യരെ, എന്നിങ്ങനെ നീളുന്നു കമെന്റുകൾ.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും
അതേസമയം ബിഹാറിൽ മഹാസഖ്യം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ഈ തെരഞ്ഞെടുപ്പിൽ എവിടെയും പ്രതിഫലിച്ചില്ലെന്നു ഫലം വ്യക്തമാക്കുന്നു.






