Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics
കോണ്‍ഗ്രസ് ചതിച്ചാശാനേ: സീറ്റു കൊടുക്കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി; രാജിവെച്ച് എല്‍ഡിഎഫിലേക്ക് ; എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാകും

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് എല്‍ഡിഎഫിലേക്ക് പോയി.
കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായിയാണ് രാജിവെച്ചത്. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍സിപിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി.
കുരിയച്ചിറ സീറ്റ് ഇത്തവണ കെ.മുരളീധരന്റെ അടുത്ത ആളായ സജീവന്‍ കുരിയച്ചിറയ്ക്കാണ് നല്‍കിയിരിക്കുന്നത്.






