Kerala
-
പാലക്കാട്ടെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളിക്കളയാതെ കണ്ണൻ ഗോപിനാഥൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അഗാധമായ ബന്ധമാണുള്ളത്’
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുക്കുന്നോ അതിനനുസരിച്ച് നിൽക്കും. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൻ ഗോപിനാഥനെ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിചരിക്കുന്നുവെന്ന പ്രചരണങ്ങൾ മറുപടിയെന്നോണമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ”തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാലക്കാട് മത്സരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കുന്നതെല്ലാം. പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ച് കൂടെയുണ്ടാകും. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിൽ തന്നെയുണ്ടാകും”, കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചു. 2025 ഒക്ടോബറിൽ കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വമെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിലും അദ്ദേഹം അംഗമായിരുന്നു.
Read More » -
‘അടുത്തതവണയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി തന്നെ, അത് ഉറപ്പുള്ള കാര്യമാണ്’- വിഷൻ 2031′ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ
തിരുവനന്തപുരം: അടുത്ത തവണയും പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ’ എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ്…
Read More » -
എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ? ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്, പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്… രാജീവ് ചന്ദ്രശേഖർ
ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വികസന കാര്യങ്ങളിൽ സംവാദത്തിനാണെങ്കിൽ ബിജെപി തയ്യാറാണെന്നും പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്. ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്. അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം ബിജെപിയുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വരും. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങൾക്കും കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. അതുപോലെ എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ എന്നും അദ്ദേഹം ചോദിച്ചു. ആർട്ടിക്കിൾ 25 പ്രകാരം ദേവസ്വം ബോർഡ് വരുന്നത് സംസ്ഥാന സർക്കാരിന് കീഴിലാണ്. വിശ്വാസപരമായ കാര്യങ്ങളിൽ കേന്ദ്രം ഇടപെടാറില്ല. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാറുള്ള സ്വാതന്ത്ര്യമുണ്ട്.…
Read More » -
കുഞ്ഞ് ആലിൻ ഇനി ‘ജീവിച്ചിരിക്കുന്ന’ ഓർമ!! സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
മല്ലപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച കുഞ്ഞ് ആലിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷമാണ് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയുടെ അങ്കണത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ച് അന്തിമോപചാരമായി ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്നായിരുന്നു സംസ്കാരം. പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണ ജോർജ്, വി. എൻ. വാസവൻ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. കുഞ്ഞ് ആലിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനുപേർ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും…
Read More » -
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? നാളെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച…നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല… ഇടത് സഹയാത്രികൻ ആയിട്ടും ഞാൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ല- പ്രേംകുമാർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന. കെസി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയിലെത്തിയാൽ പരിഗണന വാഗ്ദാനം ചെയ്യുമെന്നാണ് വാക്ക്. ചലച്ചിത്ര അക്കാദമി ചെയൻമാൻ സ്ഥാനം നഷ്ടപ്പെട്ടതുമുതൽ പ്രേംകുമാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നടത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം അദ്ദേഹം നിരന്തരം പൊതുമധ്യത്തിൽ പ്രകടിപ്പിക്കുന്നുമുണ്ട്. അതേസമയം കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിർഭയം അഭിപ്രായങ്ങൾ പറയാൻ പറ്റണം. മുൻകൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താൻ. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല. ഇടത് സഹയാത്രികൻ ആയിട്ടും താൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ലെന്നും…
Read More » -
‘കൂടെ തോളത്തു കയ്യിട്ട് നടക്കുന്നവർ മിണ്ടാതെ പണിതരും, നമ്മുടെ ഡിപ്പാർട്ട്‌മെന്റിൽ മാത്രമുള്ളൊരു ആചാരമാണ്, ഇതാണ് സർ, നന്നായി പണിയെക്കുന്നവരുടെ ഇപ്പോളത്തെ അവസ്ഥ, സ്വന്തം സീറ്റ് ഉറപ്പിക്കാൻ എന്തും ചെയ്യും ചിലർ’… സ്റ്റാറ്റസാക്കി പോലീസുകാർ, സിറ്റി പോലീസ് കമ്മിഷണർ കാർത്തിക്കിനെതിരെ സേനയിൽ പ്രതിഷേധം!! പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരം- പോലീസ് പോലീസ് അസോസിയേഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പോലീസ് അസേസിയേഷൻ കുറ്റപ്പെടുത്തി. കൂടാതെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിലും എസ്എഫ്ഐക്കാർക്കെതിരെ നിസാര വകുപ്പു മാത്രം ചുമത്തി കേസെടുത്തതിലും അമർഷം തുറന്നുപ്രകടിപ്പിക്കുകയാണ് പോലീസുകാർ. അസോസിയേഷൻ വാർത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പോലീസുകാർ അവരുടെ അമർഷം പ്രകടിപ്പിക്കുന്നത്. മിക്ക പോലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്സ് ഇപ്പോൾ സുരേഷ് ഗോപിയുടെ ഈ സംഭാഷണമാണ്. കമ്മിഷണർ സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ് മോഹൻതോമസിൻറെ ഉച്ഛിഷ്ടവും എന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണമാണ് റീലായി കട്ട് ചെയ്ത് വ്യാപകമായി പോലീസുകാർ സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൽ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന്…
Read More » -
കാറ്റ് ഇത്തവണ വലത്തോട്ടോ? സിപിഎം ചെന്നിത്തലയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യമെന്ത്?
രണ്ടരമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുമെന്ന് മറ്റാരേക്കാളും നന്നായി ഇടതുപക്ഷത്തിന് ബോധ്യമായിട്ടുണ്ട്. അതിനാൽ തന്നെ എന്തുവിലകൊടുത്തും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. കോടികൾ പൊടിച്ച് പിആർ ചെയ്യുന്നതിനൊപ്പം എതിർ ചേരിയിലെ പ്രധാന നേതാക്കളെ തേടിപ്പിടിച്ച് ആക്രമിക്കുക എന്നതാണ് നിലവിൽ സിപിഎം പയറ്റി പോരുന്ന രാഷ്ട്രീയ തന്ത്രം. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതാക്കളും അണികളും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടിവേര് ഇളക്കാൻ കാരണമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ എത്തിച്ചത് രമേശ് ചെന്നിത്തലയാണ് എന്നത് തന്നെയാണ് ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണം. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രമേശ് ചെന്നിത്തല തുറന്നുകാട്ടിയിരുന്നു. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ പ്രതികൾക്ക് സിപിഎമ്മിൽ നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുന്നത് സിപിഎമ്മിനെ…
Read More » -
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും മാർച്ച് ആദ്യം കേരളത്തിൽ; പിന്നാലെ പ്രഖാപനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവർ കേരളത്തിൽ എത്തും. മാർച്ച് ആദ്യ വാരമാണ് സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് നന്ദദർശനം. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. ഒപ്പം രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായും ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിൻ്റെയും നിലപാട് കമ്മിഷൻ ആരയും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കമ്മിഷൻ്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ ഗ്യാനേഷ് കുമാറും സംഘവും അസം സന്ദർശിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് സംഘം തമിഴ്‌നാട്. പുതുച്ചേരി ഇടങ്ങൾ സന്ദർശിക്കുക. കേരളത്തിൽ സന്ദർശനത്തിന് ശേഷമുള്ള കമ്മിഷൻ ബംഗാളിൽ സന്ദർശനം നടത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.
Read More »

