Breaking NewsCrimeIndiaKeralaLead NewsNEWSNewsthen Specialpolitics

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും

 

ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു.
ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.
ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: