Kerala
-
പന്നിക്കെണിയില്‍ വീണത് പുലി; മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി
കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പ് സംഘം മേഖലയില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്. പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ തുരങ്കത്തില്‍ വല വെച്ച് മൂടി. കഴിഞ്ഞ ഒരാഴ്ച്ചയായി പെര്‍ളടക്കം കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.
Read More » -
ജീവിതത്തില്‍ എന്നും താങ്ങും തണലും; കെ. രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
പാലക്കാട്: കെ. രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മറ്റുമക്കള്‍:രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), രതി, രമണി, രമ, രജനി, രവി. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.
Read More » -
അല്‍ ഒട്ടഹ! മലപ്പുറത്ത് കിലോ 700 രൂപയ്ക്ക് ഒട്ടക ഇറച്ചി; വില്‍പ്പനക്കാരെ തേടി പൊലീസ്
മലപ്പുറം: ചീക്കോട് ഒരു കിലോക്ക് 600 രൂപ, കാവനൂരില്‍ കിലോക്ക് 700 രൂപ… ഇപ്പറയുന്നത് ഒട്ടക ഇറച്ചിയുടെ വിലയാണ്. മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനുള്ള നീക്കമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിലാണ് പൊലീസ്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍, ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാന്‍ നിയമമില്ല. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിന്റെ പ്രഭവ കേന്ദ്രം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസുള്ളത്.
Read More » -
നഴ്സിങ് വിദ്യാർഥിനി ബെംഗളൂരു കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി, കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയാണ്
കണ്ണൂർ: മുഴപ്പിലങ്ങാട് സ്വദേശിനിയായ നഴ്സിങ് കോളജ് വിദ്യാർത്ഥിനിയെ കർണാടകയിലെ നഴ്സിങ് കോളജിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് കടവ് റോഡിന് സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകൾ അനാമികയാണ് (19) മരിച്ചത്. ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് സഹപാഠികൾ പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചു. കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഹരോഹള്ളി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.…
Read More » -
കോഴിക്കോട് ബസ് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മാവൂരിലേക്ക് പോകുകയായിരുന്ന വെര്‍ടെക്സ് ബസ് മറ്റൊരു ബസുമായി ഉരസിയിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മുന്നിലുണ്ടായിരുന്ന കാറിന് മുന്നിലേക്ക് വീണു. ബസ് ബൈക്കിന് മുകളിലൂടെ കയറി നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. മറിഞ്ഞ് നിരങ്ങിപ്പോയ ബസ് മേല്‍പ്പാലത്തിനോടു ചേര്‍ന്നുള്ള ട്രാഫിക് സിഗ്‌നല്‍ തൂണും തകര്‍ത്താണ് നിന്നത്. അപകടത്തില്‍ 56 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Read More » -
സ്‌കൂട്ടര്‍ തട്ടിപ്പില്‍ പങ്കില്ല, അനന്തുകൃഷ്ണന്റെ വക്കീല്‍ മാത്രം: ലാലി വിന്‍സെന്റ്
കണ്ണൂര്‍: സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലാലി വിന്‍സന്റ്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയേണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അനന്തുകൃഷ്ണന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. മുമ്പ് വനിതാ കമ്മിഷന്‍ അംഗമായിരുന്ന പ്രമീളാ ദേവിയുടെ കൂടെ സ്റ്റാഫായിരുന്നു. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണന്‍ ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണനെ പറ്റിച്ചിട്ടുള്ള കേസുകളാണ് അത്.- ലാലി വിന്‍സെന്റ് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പല ബിസിനസുകളുടെയും കരാറുകള്‍ ചെയതുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മോട്ടോര്‍ബൈക്ക് കമ്പനികള്‍, ഫോണ്‍, ലാപ്ടോപ്പ് കമ്പനികള്‍ തുടങ്ങിയ വലിയ കമ്പനികളുമായിട്ടുള്ള കരാറുകളാണ്. 75-ലധികം എന്‍.ജി.ഒകളുമായിട്ടുള്ള കരാറുകളുണ്ട്. സോഷ്യോ…
Read More » -
ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് യുവതികള്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് രണ്ട് യുവതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരി തൃശ്ശൂര്‍ സ്വദേശി മനീഷ (25) എച്ച് ആര്‍ ജീവനക്കാരി കണ്ണൂര്‍ സ്വദേശിനി സ്വാതി സത്യന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്ലംബിങ് ജോലികള്‍ക്കായി സ്ഥാപിച്ച ആള്‍ തുളയുടെ മൂടി തകര്‍ന്നാണ് അപകടമുണ്ടായത്. തിരുമുക്ക് എംഇഎസ് എന്‍ജിനീയറിങ് ലേഡീസ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം 7.15 ഓടെയാണ് അപകടം നടന്നത്. യുവതികള്‍ ആള്‍ത്തുളയുടെ മൂടിയിലിരിക്കുമ്പോള്‍ മേല്‍മുടി തകരുകയായിരുന്നു. അനീഷ ഇടുങ്ങിയ ആള്‍ തുളക്കുള്ളിലേക്കും സ്വാതി തെറിച്ചു മൂന്നാം നിലയുടെ താഴെ പുറത്തേക്കും വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വാതി ഇഴഞ്ഞ് കാര്‍ പോര്‍ച്ചിനടുത്തെത്തിയപ്പോള്‍ണ് വാര്‍ഡന്‍ കാണുന്നത്. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ആള്‍ത്തുളയ്ക്കുള്ളിലേക്ക് വീണ മനീഷയുടെ പുറത്തേയ്ക്ക് കോണ്‍ക്രീറ്റ് പാളിയും വീണിരുന്നു. ഫയര്‍ഫോഴ്‌സും അഗ്‌നിരക്ഷാ സേനയും കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്താണ് മനീഷയെ പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും…
Read More » -
വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സഞ്ചാരി മരിച്ചു
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ജര്‍മ്മന്‍ സ്വദേശിയായ മൈക്കിള്‍ (76) ആണ് മരിച്ചത്. ബൈക്ക് റൈഡിനെത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം വൈകിട്ട് 6.30 ഓടെ വാല്‍പ്പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയിലായിരുന്നു സംഭവം. കാട്ടാന റോഡ് മുറിച്ച് കടന്നപ്പോള്‍ മറ്റ് വാഹനങ്ങള്‍ റോഡിന്റെ രണ്ട് ഭാഗത്തുമായി ആനപോകാന്‍ നിറുത്തിയിട്ടിരുന്നു. എന്നാല്‍. വന പാലകരുടെയും മറ്റ് യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ച് മൈക്കിള്‍ ബൈക്കില്‍ മുന്നോട്ട് പോവുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് പരിഭ്രാന്തരായ കാട്ടാന ഇദ്ദേഹത്തെ ബൈക്ക് കൊമ്പില്‍ കോര്‍ത്തെറിയുകയായിരുന്നു. തെറിച്ചുവീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആന ആക്രമിക്കുകയായിരുന്നു. വനപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് മൈക്കിളിനെ അവിടെനിന്നു മാറ്റി ഉടന്‍തന്നെ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് ആശുപത്രിയിലും തുടന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Read More » -
സുരേഷ് ഗോപിയുടെ ആ വാക്കും പാഴായി; നിരാശയില്‍ ജനം, ഉടന്‍ പ്രക്ഷോഭം
തൃശൂര്‍: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്. അമൃത് പദ്ധതിയും കൊവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനഃസ്ഥാപിക്കലും സംബന്ധിച്ച് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര പരിപാടികളിലേക്ക് നീങ്ങുന്നത്. 2023 മാര്‍ച്ച് 23 നാണ് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് ഇരിങ്ങാലക്കുട സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കോഫീ ഷോപ്പിനായി ഉടന്‍ ടെണ്ടര്‍ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന് സുരേഷ് ഗോപി എം.പിയും വ്യക്തമാക്കിയിരുന്നു. 2024 ഡിസംബര്‍ വരെയുളള സമയം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതായും അസോസിയേഷന്‍ പറയുന്നു. കേന്ദ്രബഡ്ജറ്റിലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളുടെ പട്ടികയില്‍ ഇരിങ്ങാലക്കുട സ്ഥാനം പിടിച്ചില്ല. അതേസമയം ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും…
Read More » -
ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങിയിറങ്ങിയ ഭാര്യയും വെള്ളത്തിലായി, ഒടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തി
എറണാകുളം: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ സാഹസികമായി കയറില്‍ തൂങ്ങി ഇറങ്ങി ഭാര്യ. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ കയറില്‍ നിന്ന് പിടിവിട്ട് ഭാര്യയും വെള്ളത്തില്‍ വീണു. ഒടുവില്‍ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. പിറവം നഗരസഭ 8-ാം വാര്‍ഡില്‍ പാറേക്കുന്നില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലഞ്ഞിക്കാവില്‍ രമേശന്‍ (66), ഭാര്യ പത്മം(56) എന്നിവരാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. രമേശന്‍ കിണറ്റില്‍ വീഴുന്നതു കണ്ട പത്മം സമീപത്തു നിന്നു കയര്‍ കൊണ്ടു വന്നു. ഓടിയെത്തിയ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പത്മം തന്നെ കിണറ്റില്‍ ഇറങ്ങി. പകുതി ഇറങ്ങിയപ്പോള്‍ കയര്‍ വഴുതി പത്മവും കിണറ്റിലേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ രമേശനെ അഗ്നിരക്ഷാ സേന എത്തും വരെ പത്മം താങ്ങി നിര്‍ത്തി. കിണറ്റില്‍ 5 അടി ഉയരത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൂടുതല്‍ ചികിത്സയ്ക്കായി ഇരുവരെയും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »