KeralaNEWS

ജീവിതത്തില്‍ എന്നും താങ്ങും തണലും; കെ. രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

പാലക്കാട്: കെ. രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മറ്റുമക്കള്‍:രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), രതി, രമണി, രമ, രജനി, രവി. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: