Kerala

    • കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

      തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്. ന്മ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ന്മ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. ന്മ മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. ന്മ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ന്മ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.…

      Read More »
    • കൊല്ലത്ത് ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

      കൊല്ലം: ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂര്‍ ഹോസ്റ്റലില്‍ ചൊവാഴ്ചയാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ച് നില്‍ക്കവെ നാലാം നിലയിലെ സ്ലാബ് മനീഷയും സുഹൃത്ത് സ്വാതിയും നേരെ വീഴുകയായിരുന്നു. മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരാണ്.

      Read More »
    • പുലി ഭീതിയില്‍ മുണ്ടക്കയം മേഖല; വളര്‍ത്തുനായ്ക്കളെ ആക്രമിച്ചെന്ന് നാട്ടുകാര്‍

      കോട്ടയം: മുണ്ടക്കയം മേഖലയില്‍ പുലി ഭീതി. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടെ തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്ന നാട്ടുകാരുടെ സംശയവും ബലപ്പെട്ടു. വനംവകുപ്പ് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മുണ്ടക്കയം വെസ്റ്റ് 10-ാം വാര്‍ഡിലാണ് പുലി സാന്നിദ്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. സുബ്രഹ്‌മണ്യന്‍, ബാബു, ഷാരോണ്‍, അനീഷ് എന്നിവരുടെ നായ്ക്കളെ ആക്രമിച്ചു. ബഹളം വെച്ചതോടെയാണ് പുലി പിന്‍വാങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ആര്‍ ടീം മേഖലയില്‍ പരിശോധന നടത്തി. എന്നാല്‍ സ്ഥലത്ത് പുലിയുടെ സാന്നിദ്യം ഇല്ലെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം പതിവാണെങ്കിലും പുലിയുടെ സാന്നിധ്യം വന്നതോടെ മേഖലയിലുള്ളവര്‍ ഏറെ ഭീതിയിലാണ്. പുലിയെ കൂട് വെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

      Read More »
    • തമിഴ് നടന്‍ സുബ്രഹ്‌മണ്യന്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങവേ

      മൂന്നാര്‍: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗറില്‍ കെ.സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്). മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.

      Read More »
    • ”ഷെറിന്‍ രാത്രി രണ്ടുമണിക്കൂര്‍ സെല്ലിന് പുറത്ത്, മൊബൈലും മേക്കപ്പ് സാധനങ്ങളും, വി.ഐ.പി ജീവിതം”

      തൃശ്ശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. 2013-ന് ശേഷമുള്ള സമയത്താണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചിരുന്നതായാണ് സുനിതയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു. ”ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള…

      Read More »
    • നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

      കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. ജയ്പുരില്‍നിന്നു വെള്ളിയാഴ്ച രാവിലെ 11.30നു ലാന്‍ഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിന്‍ഭാഗത്താണ് അപകടം നടന്നതെന്ന് സിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയില്‍ വീണതായി തിരിച്ചറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ പുറത്തെടുത്ത ശേഷം പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് മരണം സംഭവിച്ചത്.…

      Read More »
    • വാളയാർ കേസ് തിരിഞ്ഞു കുത്തുന്നു: പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ സ്വന്തം അമ്മ കൂട്ടുനിന്നു! ഞെട്ടിച്ച് സിബിഐ കുറ്റപത്രം

          ഇങ്ങനെയും മാതാപിതാക്കളുണ്ടോ…? വിശ്വസിക്കാനാവില്ല. വാളയാറിലെ പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്ന് സിബിഐ  കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ കശ്മലന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്. 52 ദിവസങ്ങളുടെ ഇടവേളയിലാണ് 13 ഉം 9തും വയസുള്ള രണ്ട് പെൺകുട്ടികളെ  ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജനുവരി 13 നാണ് 13 കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് 4നും തൂങ്ങി മരിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഈ രണ്ടു കുരുന്നുകളും ലൈംഗികാതിക്രമത്തിന്…

      Read More »
    • ബൈക്കും ബസും കൂട്ടിയിടിച്ചു: സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ 2 യുവാക്കൾ നടുറോഡിൽ പിടഞ്ഞു മരിച്ചു

           സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ 2 യുവാക്കൾക്ക്  വാഹനാപകടത്തിൽ നടുറോഡിൽ ദാരുണാന്ത്യം. അടൂർ മിത്രപുരം നാൽപതിനായരം പടി ഭാഗത്ത് വച്ച് ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അടൂർ സ്വദേശികളായ  അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അടൂരില്‍നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ഥ കാരണം അറിയാന്‍ സാധിക്കൂ എന്നും സംഭവസ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടതായും പൊലീസ് പറഞ്ഞു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിൽ.

      Read More »
    • ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍; ഒരു പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചതെന്ന് മുഖ്യമന്ത്രി

      തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകന്‍ വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ ചിരി കലര്‍ന്ന മറുപടി. പ്രോഗ്രാം ഓര്‍ഗനൈസര്‍ രാജ് മോഹന്‍ ആയിരുന്നു ചടങ്ങിന് സ്വാഗതം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ക്ക് സ്വാഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹന്‍ ആശംസിച്ചത്. ഈ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ തമാശ കലര്‍ന്ന മറുപടി. ”സ്വാഗത പ്രാസംഗികന്‍ രാഷ്ട്രീയം പറയില്ലെന്നു പറഞ്ഞു പക്ഷേ, ഒരു പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്നാലും അങ്ങനെയൊരു കൊടും ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്കദ്ദേഹത്തോട് സ്നേഹപൂര്‍വം പറയാനുള്ളത്” -മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കള്‍ ചിരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്ന് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉള്‍പോര്…

      Read More »
    • ലോട്ടറി വരുമാനം 12,712 കോടി രൂപ; സമ്മാനമായി നല്‍കിയത് 7110 കോടി

      മലപ്പുറം: ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിനുകിട്ടിയത് 12,711.92 കോടി രൂപ. ഇതില്‍ 7110 കോടി രൂപ സമ്മാനയിനത്തില്‍ നല്‍കി. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ 242 കോടി രൂപയുടെ വര്‍ധനയുണ്ട്. സമ്മാനവിതരണത്തില്‍ 148 കോടി രൂപയുടെ വര്‍ധനയും. 2023-ല്‍ വിറ്റുവരവ് 12,470.08 കോടിയായിരുന്നു. സമ്മാനമായി നല്‍കിയത് 6,962.36 കോടിയും. വിന്‍വിന്‍, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിര്‍മല്‍, അക്ഷയ എന്നീ ദൈനംദിന ഭാഗ്യക്കുറികളിലൂടെയും വിഷു, ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെയുമുള്ള വരുമാനത്തിന്റെയും സമ്മാനവിതരണത്തിന്റെയും കണക്കാണിത്. ഭാഗ്യാന്വേഷികള്‍ കൂടുതലും പാലക്കാടാണ്. ഭാഗ്യശാലികള്‍ തിരുവനന്തപുരത്തും. കാക്കനാട്ടെയും വട്ടിയൂര്‍ക്കാവിലെയും കേന്ദ്രങ്ങളിലൂടെ 12 അക്ക സീരീസില്‍ 1.08 കോടി ടിക്കറ്റുകളാണ് ഓരോ ഭാഗ്യക്കുറിക്കുമായി അച്ചടിക്കുന്നത്.

      Read More »
    Back to top button
    error: