
കൊല്ലം: ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് രണ്ട് യുവതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരി തൃശ്ശൂര്‍ സ്വദേശി മനീഷ (25) എച്ച് ആര്‍ ജീവനക്കാരി കണ്ണൂര്‍ സ്വദേശിനി സ്വാതി സത്യന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്ലംബിങ് ജോലികള്‍ക്കായി സ്ഥാപിച്ച ആള്‍ തുളയുടെ മൂടി തകര്‍ന്നാണ് അപകടമുണ്ടായത്.
തിരുമുക്ക് എംഇഎസ് എന്‍ജിനീയറിങ് ലേഡീസ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം 7.15 ഓടെയാണ് അപകടം നടന്നത്. യുവതികള്‍ ആള്‍ത്തുളയുടെ മൂടിയിലിരിക്കുമ്പോള്‍ മേല്‍മുടി തകരുകയായിരുന്നു. അനീഷ ഇടുങ്ങിയ ആള്‍ തുളക്കുള്ളിലേക്കും സ്വാതി തെറിച്ചു മൂന്നാം നിലയുടെ താഴെ പുറത്തേക്കും വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സ്വാതി ഇഴഞ്ഞ് കാര്‍ പോര്‍ച്ചിനടുത്തെത്തിയപ്പോള്‍ണ് വാര്‍ഡന്‍ കാണുന്നത്. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ആള്‍ത്തുളയ്ക്കുള്ളിലേക്ക് വീണ മനീഷയുടെ പുറത്തേയ്ക്ക് കോണ്‍ക്രീറ്റ് പാളിയും വീണിരുന്നു. ഫയര്‍ഫോഴ്‌സും അഗ്‌നിരക്ഷാ സേനയും കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്താണ് മനീഷയെ പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.