KeralaNEWS

വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സഞ്ചാരി മരിച്ചു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ജര്‍മ്മന്‍ സ്വദേശിയായ മൈക്കിള്‍ (76) ആണ് മരിച്ചത്. ബൈക്ക് റൈഡിനെത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം വൈകിട്ട് 6.30 ഓടെ വാല്‍പ്പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയിലായിരുന്നു സംഭവം.

കാട്ടാന റോഡ് മുറിച്ച് കടന്നപ്പോള്‍ മറ്റ് വാഹനങ്ങള്‍ റോഡിന്റെ രണ്ട് ഭാഗത്തുമായി ആനപോകാന്‍ നിറുത്തിയിട്ടിരുന്നു. എന്നാല്‍. വന പാലകരുടെയും മറ്റ് യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ച് മൈക്കിള്‍ ബൈക്കില്‍ മുന്നോട്ട് പോവുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് പരിഭ്രാന്തരായ കാട്ടാന ഇദ്ദേഹത്തെ ബൈക്ക് കൊമ്പില്‍ കോര്‍ത്തെറിയുകയായിരുന്നു.

Signature-ad

തെറിച്ചുവീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആന ആക്രമിക്കുകയായിരുന്നു. വനപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് മൈക്കിളിനെ അവിടെനിന്നു മാറ്റി ഉടന്‍തന്നെ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് ആശുപത്രിയിലും തുടന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

Back to top button
error: