
മൂന്നാര്‍: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗറില്‍ കെ.സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്.
തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്). മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.