
കൊല്ലം: ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂര്‍ ഹോസ്റ്റലില്‍ ചൊവാഴ്ചയാണ് അപകടമുണ്ടായത്.
ഫോണില്‍ സംസാരിച്ച് നില്‍ക്കവെ നാലാം നിലയിലെ സ്ലാബ് മനീഷയും സുഹൃത്ത് സ്വാതിയും നേരെ വീഴുകയായിരുന്നു. മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരാണ്.