Kerala

    • ചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് വീണ്ടും; റിസര്‍വേഷന്‍ ആരംഭിച്ചു

      കൊച്ചി: ശബരിമല സ്പെഷലായി ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ബൈ വീക്ക്ലി സ്പെഷല്‍ സര്‍വീസ് വീണ്ടും വരുന്നു. ഈ മാസം 07, 14 തീയതികളില്‍ ചെന്നൈയില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തും. കോട്ടയത്തു നിന്നും ചെന്നൈയിലേക്ക് 08, 15 തീയതികളില്‍ തിരിച്ചും സര്‍വീസുണ്ട്. ചെന്നൈ കോട്ടയം സര്‍വീസ് പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട് വൈകീട്ട് 4.15 ന് കോട്ടയത്തെത്തും. മടക്ക സര്‍വീസ് പുലര്‍ച്ചെ 4.40 ന് കോട്ടയത്തു നിന്നും പുറപ്പെട്ട് വൈകീട്ട് 5.15 ന് ചെന്നൈയിലെത്തും. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.  

      Read More »
    • കോട്ടയം ബസ് സ്റ്റാൻഡിൽ പിന്നിലേക്കുരുണ്ടു വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം 

      കോട്ടയം: കെഎസ്‌ആര്‍ടിസി ബസ് തലയിലുടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ഇന്നലെ വൈകുന്നേരം 4.45 നാണ് സംഭവം. പാല- കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്റ്റാൻഡിൽ ആളെയിറക്കുന്നതിനിടയിൽ പെട്ടെന്ന് പിന്നിലേക്ക് ഉരുണ്ടുവന്ന് യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവസ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.അതേസമയം ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

      Read More »
    • പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലത്ത് 49 കാരന്‍ അറസ്റ്റില്‍ 

      കൊല്ലം: പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ 49 കാരന്‍ അറസ്റ്റില്‍.കൊല്ലം അഗസ്ത്യക്കോട് ഗൗരിഗിരിയില്‍ ഷിജുമോനെയാണ്  അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി അവിടെയെത്തിയ ഷിജുമോന്‍ ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. മുമ്ബ് വളര്‍ത്തു നായയെ വില്‍പ്പന നടത്തിയത് വഴി പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

      Read More »
    • 2025 ല്‍ ഒരു അതിദരിദ്രര്‍പോലും കേരളത്തില്‍ ഉണ്ടാവില്ല: പിണറായി വിജയൻ

      എറണാകുളം:അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 ല്‍ ഒരു അതിദരിദ്രര്‍പോലും കേരളത്തില്‍ ഉണ്ടാവില്ലെന്നും, നടക്കില്ലെന്ന് കരുതിയിരുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നും നവകേരള സദസിന്റെ സമാപന വേദിയില്‍ വെച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തകരാത്ത ഒരു മേഖലയുമില്ല.’മരുന്നിന് പോലും മരുന്നില്ല’ എന്ന് ഒരു പത്രം അന്ന് എഴുതി. അത് അന്നത്തെ യു ഡി എഫ് ഭരണകാലത്തിന് യോജിക്കുന്ന തലക്കെട്ടാണ്. 13 ഇനം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സമീപനം കാര്‍ഷികാഭിവൃദ്ധിക്ക് അനുയോജ്യമല്ല. കേന്ദ്രത്തിന്റെ ഈ നിലപാട് കാര്‍ഷിക മേഖലയെ വലിയ തരത്തില്‍ തളര്‍ത്തി. വെള്ളിയാമറ്റത്തെ ക്ഷീര കര്‍ഷകരായ കുട്ടികള്‍ക്ക് പ്രയാസമുണ്ടായപ്പോള്‍ അവരുടെ അരികിലേയ്ക്ക് സര്‍ക്കാര്‍ ഓടിയെത്തി. സര്‍ക്കാര്‍ അവര്‍ക്ക് നേരത്തെയും സഹായം നല്‍കിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു. നവകേരള സദസ്  ബഹിഷ്കരിക്കും എന്നതിന് പുറമെ…

      Read More »
    • ഗൂഗിൾ മാപ്പ് നോക്കി ശബരിമലയ്ക്ക്;വാഹനം മറിഞ്ഞ് 12 തീര്‍ഥാടകര്‍ക്ക് പരിക്ക്

      കുമളി: ചെന്നൈ കുളത്തൂരില്‍നിന്ന് ശബരിമലയിലേക്ക് പോയ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. ചെങ്കര പുല്ലുമേട് റോഡില്‍ ശങ്കരഗിരി വലിയ വളവില്‍ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. ഗൂഗിള്‍ മാപ്പില്‍ ശബരിമല പുല്ലുമേട് തിരഞ്ഞു പോയവര്‍ വഴിതെറ്റി ചെങ്കര പുല്ലുമേടിന് സമീപമെത്തിയാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് തീര്‍ഥാടകരുടെ വാഹനം വഴിതെറ്റി മറിയുന്നത്. ബസില്‍ 23 തീര്‍ഥാടകരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍  പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

      Read More »
    • ട്രെയിനിൽ മലയാളി യുവതിയുടെ മുന്നിലിരുന്ന് സ്വയംഭോഗം;  42 കാരൻ ഗോവയില്‍ അറസ്റ്റില്‍

      പനാജി: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. പൂര്‍ണ എക്‌സ്‌പ്രസില്‍ വെച്ചാണ് 22 കാരിയായ മലയാളി യുവതിയോട് 42 കാരൻ അപമര്യാദയോടെ പെരുമാറിയത്.ചൊവ്വാഴ്ചയാണ് സംഭവം. കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന മലയാളി യുവതിക്ക് മുന്നില്‍ 42 കാരൻ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ യുവാവ് സീറ്റില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും റെയില്‍വേ എമര്‍ജൻസി നമ്ബറിലും ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്സാമിനറേയും വിവരം അറിയിച്ചു. ട്രെയിൻ മാര്‍ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കണ്‍ റെയില്‍വേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളും മലയാളിയാണെന്നാണ് വിവരം.

      Read More »
    • മുഖ്യമന്ത്രിക്ക് സെഡ്പ്ലസ് കാറ്റഗറി സുരക്ഷ; കലോത്സവ വേദിയില്‍ ‘ആയുധം വച്ചുള്ള കളി വേണ്ട’ന്ന് മന്ത്രി

      കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടന ദിനം ‘ആയുധം കൊണ്ടുള്ള കളി വേണ്ടെന്നു’ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ എത്തുന്നതിനെ തുടര്‍ന്ന് കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു മുമ്പായി നടത്തുന്ന ‘ദൃശ്യവിസ്മയം’ ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നതു വിലക്കി. വേദിക്ക് സമീപം ഒരുതരത്തിലുള്ള ‘ആയുധക്കളി’കളും വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. ആഘോഷപരിപാടികളില്‍ പ്രശസ്ത കളരിപ്പയറ്റ് സംഘത്തിന്റെ പരിപാടികൂടി ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് കലോത്സവസമിതി കണ്‍വീനര്‍മാരുടെ യോഗത്തില്‍ ഒരു അംഗം ആവശ്യപ്പെട്ടപ്പോഴാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനയെ എം മുകേഷ് എംഎല്‍എയും പിന്തുണച്ചു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു ടിവിഷോയ്ക്കിടെ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനത്തില്‍ ഏറെ മാറി ഇരുന്നിരുന്ന താനുള്‍പ്പെടെയുള്ള ജഡ്ജിങ് പാനലിലെ ഒരാള്‍ക്ക് തീപ്പൊരിവീണ് പൊള്ളലേറ്റെന്ന് മുകേഷ് പറഞ്ഞു. തേവള്ളി ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ സിഎ സന്തോഷ്, കൊല്ലം മേയര്‍…

      Read More »
    • കെഎസ്ആര്‍ടിസിയുടെ ചെലവ് കുറയ്ക്കും; നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗണേഷ് കുമാര്‍

      തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചെലവു കുറയ്ക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാല്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കില്‍ സമയക്രമം പരിഹരിക്കും. ഉള്‍മേഖലയിലേക്കു പോവുന്ന ബസുകള്‍ നിര്‍ത്തിലാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. ”കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മൂലയൂട്ടുന്ന അമ്മമാര്‍ക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. അതിനുള്ള അപേക്ഷ കൊടുക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി. യൂണിയനുകളുമായി സൗഹൃദത്തില്‍ തന്നെ പോകും. ശമ്പളം, പെന്‍ഷന്‍ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തില്‍ സുതാര്യമായ ചര്‍ച്ചയുണ്ടാവും” -മന്ത്രി വ്യക്തമാക്കി. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎല്‍എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എംഎല്‍എ ആയിരുന്നയാളാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. ഗണേഷിന്റെ അഴിമതി പരാമര്‍ശത്തിനെതിരെ…

      Read More »
    • ”ലൈംഗികവൈകൃതം ശാരീരികവും മാനസികവുമായ ക്രൂരത; വിവാഹമോചനത്തിന് മതിയായ കാരണം”

      കൊച്ചി: ഭര്‍ത്താവിന്റെ ലൈംഗികവൈകൃതം ഭാര്യക്ക് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് കേരള ഹൈക്കോടതി. നേരത്തെ ലൈംഗികവൈകൃതമടക്കമുള്ള ഹര്‍ജിക്കാരിയുടെ ആരോപണം കണക്കിലെടുക്കാതെ കുടുംബകോടതി വിവാഹമോചന ഹര്‍ജി തള്ളിയിരുന്നു. തന്നെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചിരുന്നെന്നും ഹര്‍ജിക്കാരി ആരോപിച്ചു. ഇത് തെളിയിക്കാന്‍ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. ഈ വാദം പൂര്‍ണമായി കണക്കിലെടുത്താലും ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ സമ്മതമില്ലാത്ത തരത്തിലുള്ള ലൈംഗികബന്ധങ്ങള്‍ മാനസികവും ശാരീരികവുമായ ക്രൂരതയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ തങ്ങളുടെ സമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ അവരവരുടെ ചോയ്‌സ് ആണെന്നും അതില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, അതിലൊരു കക്ഷി വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് സാധാരണഗതിയിലുള്ള മനുഷ്യന്റെ ലൈംഗികബന്ധ രീതികള്‍ക്ക് വിരുദ്ധമാണ്. വിസമ്മതം പ്രകടിപ്പിച്ചിട്ടും ലൈംഗികബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ക്രൂരതയാണെന്നും കോടതി വിശദീകരിച്ചു. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് 2017ല്‍ ഭാര്യ നിലപാടെടുത്തിരുന്നു. എന്നാല്‍, അതിന്…

      Read More »
    • ഒറ്റദിവസം ചത്തത് എന്റെ 22 പശുക്കൾ; ആ കുട്ടികളുടെ വേദന എനിക്കറിയാം: ജയറാം

      ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി നടൻ ജയറാം. “ഞാനും ഒരു ക്ഷീരകര്‍ഷകനാണ്. 2005ലും 2012ലും എനിക്ക് കേരള സര്‍ക്കാരിന്റെ ക്ഷീരകര്‍ഷക അവാര്‍ഡ് ലഭിച്ചു. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഞാൻ കൂടുതല്‍ സമയവും ഫാമില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ആറ് വര്‍ഷം മുമ്ബ് ഞാനും സമാനമായ ഒരു അനുഭവത്തിലൂടെ കടന്നുപോയ ആളാണ്. എന്റെ 22 പശുക്കള്‍ ഒരു ദിവസം കൊണ്ട് ചത്തു. ഇരുന്നു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.മരണകാരണം വിഷബാധയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.പക്ഷെ കാരണം എന്താണെന്ന് എനിക്കിപ്പോഴും നിശ്ചയമില്ല.ഈ കുട്ടികളുടെ വേദന എനിക്ക് നന്നായറിയാം.അവരെ സപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത് “- സഹായം കൈമാറവേ ജയറാം പറഞ്ഞു. “കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസഡര്‍ കൂടിയാണ് ഞാൻ. കേരള സര്‍ക്കാരിനു വേണ്ടി കാലിത്തീറ്റയെക്കുറിച്ച്‌ ഞാൻ നിരവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണി എപ്പോഴും എനിക്ക് നല്ല പിന്തുണ…

      Read More »
    Back to top button
    error: