Kerala
-
ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണ വില കുറച്ചു
തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രാപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്സിഡി വില. വന്‍പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ കിലോഗ്രാമിന് 79 രൂപയായി. അതേസമയം വെളിച്ചെണ്ണ വില കുറച്ചു. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്. വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്സിഡി നിരക്ക്.…
Read More » -
യാത്രക്കാര്‍ 11, 14 വര്‍ഷം പഴക്കമുള്ള വണ്ടി; ഓവര്‍ലോഡും വാഹനത്തിന്റെ പഴക്കവും കളര്‍കോട് അപകടത്തിന്റെ വ്യാപ്തി കൂട്ടി
ആലപ്പുഴ: ദേശീയപാതയില്‍ ചങ്ങനാശ്ശേരിക്ക് സമീപം കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍.ടി.ഒ. എ.കെ. ദിലു. കാറിലെ ഓവര്‍ ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി. 11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒരുപക്ഷെ, മടിയിലൊക്കെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഇതിന് പുറമെ 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ആന്റിലോക്ക് ബ്രേക് സംവിധാനം ഇല്ലാത്ത വാഹനമായിരുന്നുവെന്നും അതുണ്ടായിരുന്നുവെങ്കില്‍ അപകടത്തിന്റെ തീവ്രത കുറക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. എങ്ങനെ കുട്ടികള്‍ക്ക് ഈ വാഹനം കിട്ടിയെന്ന് അന്വേഷിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. അമിതവേഗതയുടെ സൂചനയൊന്നും കിട്ടിയിട്ടില്ല. ഇടിച്ച് തെറിച്ച് പോയിരുന്നെങ്കിലോ അല്ലെങ്കില്‍ തെന്നിമാറിപ്പോയിരുന്നെങ്കിലോ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു. പക്ഷെ, നേരെ ഇടിച്ച് കയറിപ്പോയതോടെ അതിനുള്ള സാധ്യത കുറഞ്ഞു. എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് മൊഴി. ഇത് പരിശോധിക്കും. പ്രത്യേകിച്ച് ഒന്നും തടസ്സമായി നിന്നതായി കാണുന്നില്ല. മാത്രമല്ല അമിത വേഗതയില്‍…
Read More » -
കാര്‍ പറന്നുവരുന്ന പോലെയാണ് വന്നത്, ബസിന്റെ അകത്തേക്ക് ഇടിച്ചുകയറി; കളര്‍കോട് അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍
ആലപ്പുഴ: കളര്‍കോട് അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുക്തരായിട്ടില്ല. ഒരു മണിക്കൂറോളം എടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു. ആലപ്പുഴയില്‍ നിന്നും കയറിയ ആളുകളുടെ എടുത്ത് നിന്നും ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്‍ പാഞ്ഞുവരുന്നത് കണ്ടതെന്ന് കണ്ടക്ടര്‍ മനേഷ് പറഞ്ഞു. ”നേരെ സ്‌ട്രെയിറ്റ് വന്നല്ല ഇടിച്ചത്, വലതുവശത്തേക്ക് വന്ന് പറന്നുവരുന്ന പോലെയാണ് വന്നത്. എന്നിട്ട് ബസിന്റെ മുന്‍ഭാഗത്തെ ഇടതു വശത്തുള്ള രണ്ട് സീറ്റുകള്‍ ഇടിച്ച് ബസിന്റെ അകത്തേക്ക് കയറിപ്പോയി. ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. കാറിന്റെ അവസ്ഥ കണ്ടാലറിയാം, ചളുങ്ങി വല്ലാത്ത ഒരവസ്ഥയിലായിപ്പോയി. ദാരുണമായ സംഭവമായിപ്പോയി. ഇറങ്ങിച്ചെന്ന് നോക്കിയപ്പോള്‍ കുറച്ചു ചെറുപ്പക്കാരെ അബോധാവസ്ഥയില്‍ കണ്ടു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി ഒരുമണിക്കൂറോളം കഷ്ടപ്പെട്ടിട്ടാണ് അവരെ കാറില്‍ നിന്നും പുറത്തെടുത്തത്” മനേഷ് പറഞ്ഞു. ബസിന്റെ മുന്‍ഭാഗത്ത് ഇരുന്നവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലപൊട്ടിയവരും മൂക്കിന് പരിക്കേറ്റവരും പല്ല് പോയവരും ഇക്കൂട്ടത്തിലുണ്ടെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി 9.45…
Read More » -
കോവിഡ് വാക്സിന്‍ യുവാക്കളിലെ മരണനിരക്ക് കൂട്ടിയോ? സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് 19 വാക്സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തെറ്റെന്നു തെളിയിച്ച് സര്‍ക്കാര്‍ കണക്കുകള്‍. 2019 നും 2023 നും ഇടയില്‍ 35-44 പ്രായ പരിധിയിലുള്ള യുവാക്കളുടെ ഇടയില്‍ മരണനിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രായപരിധിയിലെ മരണനിരക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുകയാണ്. 2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്. ഇത് കോവിഡിന് മുന്‍പുള്ള കാലമാണ്. വാക്സിനേഷന്‍ എടുത്തതിന് ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്. 2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്. വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല. മരണ നിരക്കു സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളും ഈ പ്രായപരിധിയിലുള്ളവരുടെ മരണത്തെ വാക്‌സിനേഷനുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് അകാലമരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ലഭ്യമായ മരണനിരക്ക് കണക്കുകള്‍ വാക്സിനുകള്‍ സുരക്ഷിതമാണെന്ന ആരോഗ്യ വിദഗ്ധരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ 18-44…
Read More » -
കൈയിലിരുന്ന ചെറിയ ഫോണ്‍ കുറുനരിയുടെ വായിലേക്കിട്ട് രക്ഷപെട്ടു; കുറിച്ചിയില്‍ കുറുനരി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരുക്ക്
കോട്ടയം: കുറിച്ചിയില്‍ കുറുനരിയുടെ ആക്രമണത്തില്‍ കൈയ്ക്കു ഗുരുതര പരുക്കേറ്റ് യുവതി ചികിത്സയില്‍. കുറിച്ചി പെരുന്നേപ്പറമ്പ് സ്വദേശി ബിന്‍സി സജിക്കാണ് പരുക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10നാണു ബിന്‍സിയുടെ നേരെ കുറുനരിയുടെ ആക്രമണം ഉണ്ടായത്. പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടിയുടെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിന് അയല്‍വാസിയെ വിളിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. തെരുവുനായയാണെന്നു കരുതി കൈവശമുണ്ടായിരുന്ന തുണി എടുത്തു വീശിയിട്ടും കുറുനരി ചാടി കടിക്കുകയായിരുന്നു. കഴുത്തിനു നേരെയാണ് ആക്രമണം ഉണ്ടായതെങ്കിലും കൈയിലാണു കടിയേറ്റത്. അതേ തുണി ഉപയോഗിച്ചു കുറുനരിയുടെ വായ് മൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പലവട്ടം കൈയില്‍ കടിയേറ്റു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിശീലനത്തിന്റെ ശബ്ദം കാരണം ആരും കേട്ടില്ല. ”നല്ല വെളിച്ചമുള്ള സ്ഥലമായിരുന്നു… ഇത് ഓടിയൊന്നുമല്ല വന്നത്… കാലില്‍ എന്തോ വന്നു മുട്ടിയപ്പോള്‍ താഴേക്കു നോക്കി… അപ്പോള്‍ ഇതു വായും പൊളിച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്… കൈയില്‍ ഉണ്ടായിരുന്ന ചെറിയ ഫോണ്‍ കുറുനരിയുടെ വായില്‍ ഇട്ടപ്പോഴാണ് രക്ഷപ്പെടാനായത് ” – അനുഭവം വിവരിക്കുമ്പോള്‍ ബിന്‍സിയുടെ ശബ്ദത്തില്‍…
Read More » -
മധു മുല്ലശ്ശേരി ബിജെപിയിലേയ്‌ക്കെന്ന് സൂചന; പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കി സിപിഎം
തിരുവനന്തപുരം: സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്ത മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റി. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെ താന്‍ വേറെ പാര്‍ട്ടിയില്‍ ചേരുമെന്ന് മധു വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും മധു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഇതിനിടെ മധു ബി.ജെ.പിയിലേക്കെന്ന സൂചനയാണ് ലഭിക്കുന്നതെങ്കിലും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ മധു തയ്യറായില്ല. തന്നെ എല്ലാ പാര്‍ട്ടി നേതൃത്വവും ബന്ധപ്പെട്ടിരുന്നുവെന്നും മധു അറിയിച്ചിരുന്നു. മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തില്‍നിന്ന് മാറ്റിയതിന് പിന്നാലെയായിരുന്നു മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എന്നാല്‍, മധുവിനെതിരേ ഗുരുതരമായ പരാതി പാര്‍ട്ടിക്ക് ലഭിച്ചിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി…
Read More » -
അതിദാരുണം: ആലപ്പുഴയിൽ പൊലിഞ്ഞത് 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ ജീവൻ, 2 പേരുടെ നില ഗുരുതരം; അപകടം നടന്നത് സിനിമ കാണാന്‍ പോയപ്പോള്‍
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടത്. 5 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീടുകളിലേയ്ക്കു കൊണ്ടുപോകും. വൈറ്റിലയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ബസിലെ നാലു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം…
Read More » -
തെരുവു നായ്ക്കള്‍ ബോണറ്റിലേക്കു ചാടിക്കയറി, ചാലക്കുടിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു
തൃശൂര്‍: ചാലക്കുടിയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു. വെട്ടുകടവ് പാലത്തിന് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാറിനകത്തുണ്ടായിരുന്ന രണ്ടു പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാനായി പോയവരാണ് അപകടത്തില്‍പെട്ടത്. മേലൂരുള്ള മറ്റൊരു സുഹൃത്തിനെ കൂടെ കൂട്ടാനായാണ് ഇവര്‍ വെട്ടുകടവ് പാലം വഴി പോയത്. പാലം കയറിയതോടെ തെരുവ് നായകൂട്ടം കാറിന് നേരെ പാഞ്ഞടുത്തു. കാറിന് മുകളിലേക്ക് ചാടിയതോടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ നിരങ്ങിയ കാര്‍ പാലത്തിന്റെ കൈവരികളിലിടിച്ച് നിന്നു. കൈവരികള്‍ തകര്‍ന്നിരുന്നെങ്കില്‍ കാര്‍ പുഴയിലേക്ക് പതിച്ചേനെ. ചാലക്കുടി മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. മാര്‍ക്കറ്റിലും, ബസ് സ്റ്റാന്റ് പരിസരത്തും നായ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്.
Read More » -
ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചു; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി തിരൂര്‍ സതീഷ്
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചെന്ന് സതീഷ് ആരോപിച്ചു. ഈ പണം കൊണ്ടുപോയത് ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്. ഈ പണം എന്തുചെയ്‌തെന്ന് വെളിപ്പെടുത്തണമെന്ന് സതീഷ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ നടക്കുന്നതെല്ലാം കള്ളത്തരമാണ്. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും സതീഷ് പറഞ്ഞു. കള്ളപ്പണമുപയോ?ഗിച്ച ആളുകളെ നിയമത്തിന്റ മുന്‍പില്‍ കൊണ്ടുവരണമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടിരൂപ 6 ചാക്കുകളിലാണ് കൊണ്ടുവന്നത്. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വേണ്ടതാണ്. കൊണ്ടുവന്ന പണച്ചാക്ക് എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം എനിക്കറിയില്ലെന്നും സതീഷ് പറഞ്ഞു.
Read More » -
കനത്ത മഴ: കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം
ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടി ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതുവഴി തീര്‍ത്ഥാടനം പാടില്ലെന്നും ഉത്തരവിലുണ്ട്. അതിശക്തമായ മഴ തുടരുന്നതിനാല്‍ എരുമേലി- മുക്കുഴി വഴിയും സത്രക്കടവ് – പുല്ലുമേട് വഴിയുമുള്ള യാത്രകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിറക്കിയിരുന്നു. നിരോധനം സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വനം വകുപ്പിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചിരുന്നു. പമ്പാ സ്നാനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. പ്രതികൂല കാലാവസ്ഥ മൂലം ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ വരവില്‍ ഉണ്ടായ കുറവ് തിരക്ക് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
Read More »