Kerala

    • കാസര്‍കോട്ട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു, ദേഹമാസകലം പൊള്ളല്‍

      കാസര്‍കോട്: കയ്യൂര്‍ വലിയപൊയിലില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. വലിയപൊയിലില്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. വീടിനു സമീപത്തെ മാവിന്‍ ചുവട്ടിലേക്കു വിശ്രമിക്കാന്‍ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ അദ്ദേഹം തളര്‍ന്നു വീണു. ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിക്കണ്ണനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

      Read More »
    • ഗര്‍ഭിണികളുടെ ശരീരം ഡോക്ടര്‍മാര്‍ കാണരുതെന്ന പ്രചാരണത്തില്‍ ചിലര്‍ വീണുപോകുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവങ്ങള്‍ മലപ്പുറത്ത്

      കൊച്ചി: നിരവധി ചികിത്സാ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മേഖലയോട് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2015 മുതല്‍ 2024 ജനുവരി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത് മലപ്പുറം ജില്ലയിലാണ്. വീട്ടില്‍ പ്രസവം നടത്തിയത് മൂലം ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള ദമ്പതികളുടെ പരാതി നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. എല്ലാ വീട്ടുപ്രസവങ്ങളും സുരക്ഷിതമല്ലെന്നും മരണനിരക്ക് വര്‍ധിക്കുമെന്നുമുള്ള അവബോധം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും അഭിപ്രായമുണ്ട്. അഡ്വ. കുളത്തൂര്‍ ജയ്സിങിന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവാകാശ രേഖപ്രകാരം ലഭിച്ച മറുപടി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവങ്ങള്‍ നടന്നത്. 266 വീട്ടുപ്രസവങ്ങളാണ് നടന്നത്.…

      Read More »
    • ശുഭയാത്ര ഇനി സുഖയാത്ര; സ്വിഫ്ട് ബസുകള്‍ എ.സിയാക്കുന്നു, ടിക്കറ്റ് നിരക്ക് കൂടില്ല

      കൊച്ചി: സുഖകരമായ യാത്രയ്ക്കായി സ്വിഫ്ട് ബസുകള്‍ മുഴുവന്‍ എ.സി ആക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഇന്ധനക്ഷമത കുറയാത്ത രീതിയില്‍ ഡൈനാമോയില്‍ പ്രവര്‍ത്തിക്കുന്ന എ.സി സംവിധാനമാകും ഏര്‍പ്പെടുത്തുക. അതിനാല്‍, ടിക്കറ്ര് നിരക്കില്‍ മാറ്റമുണ്ടാകില്ല. ചാലക്കുടിയിലെ ഹെവി കൂള്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത് ചെയ്യുന്നത്. ഒരു ബസ് എ.സിയാക്കാന്‍ കഴിഞ്ഞയാഴ്ച കൈമാറി. ഇത് വിജയിച്ചാല്‍ മറ്റു ബസുകളും ഘട്ടംഘട്ടമായി എ.സിയാക്കും. കാസര്‍കോട്- ബന്തടുക്ക റൂട്ടില്‍ ഒരു സ്വകാര്യബസ് ഈ കമ്പനി ഘടിപ്പിച്ച എ.സിയുമായി സര്‍വീസ് നടത്തുന്നുണ്ട്. ഇതാണ് കെ.എസ്.ആര്‍.ടി.സിക്ക് പ്രചോദനമായത്. എ.സി പ്രീമിയം ബസുകളുടെ സ്വീകാര്യത പഠിക്കാന്‍ വിദഗ്ദ്ധരെ മന്ത്രി കെ.ബി.ഗണേശ്കുമാര്‍ നിയോഗിച്ചിരുന്നു. എ.സി കംപ്രസര്‍ പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ചായതിനാല്‍ സാധാരണഗതിയില്‍ ഇന്ധനക്ഷമത കുറയും. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് 24 വോള്‍ട്ട് ബാറ്ററി ചാര്‍ജ്ചെയ്യുകയും അതുകൊണ്ട് എ.സി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് ഹെവി കൂള്‍ കമ്പനിയുടെ രീതി. അതിനാല്‍, ഡീസല്‍ ചെലവ് വര്‍ദ്ധിക്കില്ല. മൈലേജിന്റെ പ്രശ്‌നവുമുണ്ടാകില്ല. കംപ്രസര്‍ ബസിന്റെ മേല്‍ത്തട്ടിലാണ് സ്ഥാപിക്കുക.

      Read More »
    • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു; കണ്ടക്ടര്‍ ഇല്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റര്‍

      പത്തനംതിട്ട: കണ്ടക്ടറില്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റര്‍. പത്തനംതിട്ട കരിമാന്‍തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം. ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചത്, ശേഷം ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. എന്നാല്‍ വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബസില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ കരവാളൂരില്‍ എത്തുകയായിരുന്നു.  

      Read More »
    • താനൂര്‍ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍; വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തിക്കും

      മലപ്പുറം: താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് റഹിം അസ്ലം. എടവണ്ണ സ്വദേശിയാണ് ഇയാള്‍. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ റഹിം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം, പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍നിന്ന് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് ആറോടെ ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂരില്‍ എത്തും. കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ…

      Read More »
    • രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്കോ

      തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.  

      Read More »
    • റഹിം അസ്‌ലം പറയുന്നത് നുണ: പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയത് അയാൾ, ഇന്ന് ഉച്ചക്ക് വിദ്യാർഥിനികൾ  നാട്ടിലെത്തും

         മലപ്പുറം താനൂരിലെ പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയ റഹിം അസ്‌ലം പൊലീസ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശിയായ ഇയാളോടൊപ്പം ഒരേ ട്രയിനിലാണ് പെൺകുട്ടികൾ കോഴിക്കോടു നിന്ന് മുംബൈയ്ക്കു പോയത്. റഹീം അസ്‌ലമിനെ തിരൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് റഹിം അസ്‌ലം. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണത്രേ റഹിം കൂടെ പോയത്. പക്ഷേ കേവലം 16 വയസുമാത്രമുള്ള 2 പെൺകുട്ടികളെ മുംബൈയിലേക്കു കൂട്ടിക്കൊണ്ടു പോയതിനു പിന്നിൽ ദുരൂഹതകൾ ഏറെയുണ്ട്. അതേസമയം, പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽനിന്ന് ഇന്ന് (ശനി) നാട്ടിലെത്തിക്കും. താനൂരിൽനിന്നുള്ള പൊലീസ് സംഘം പെൺകുട്ടികളെയും കൂട്ടി…

      Read More »
    • വാടകയ്ക്ക് വീടെടുത്ത് പാര്‍പ്പിച്ചത് അറുപതിലധികം തെരുവുനായകളെ! ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടി നാട്ടുകാരുടെ പ്രതിഷേധം

      എറണാകുളം: കുന്നത്തുനാട് വെമ്പിളിയില്‍ ജനവാസമേഖലയില്‍ അറുപതിലധികം തെരുവുനായകളെ വാടകവീട്ടില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. വാടകവീടിന് എഗ്രിമെന്റ് എഴുതുമ്പോള്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്ന വിവരം മറച്ചുവെച്ചു എന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. എന്നാല്‍, നായകളെ പാര്‍പ്പിക്കുന്ന വിവരം ഉടമസ്ഥനെ അറിയിച്ചിരുന്നുവെന്ന് വാടകക്കാരിയും പറയുന്നു. ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ വീടിന്റെ മതില്‍ പൊളിച്ചു. എം.എല്‍.എ. ഉള്‍പ്പെടെയുള്ള ആളുകള്‍ വന്നിട്ടും വീട്ടിലേക്ക് കടക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതില്‍ പൊളിച്ചത്. പ്രദേശവാസികളുടെ സാധാരണജീവിതത്തെ ബാധിച്ചുകൊണ്ട് തെരുവുനായകളെ വളര്‍ത്തിയതില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. പശുഫാമിന് സ്റ്റോപ് മെമ്മോ കൊടുത്ത പഞ്ചായത്തിലാണ് ഇത്രയധികം തെരുവുനായകളെ യാതൊരു കരുതലുമില്ലാതെ വീടിനകത്ത് വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രൂക്ഷമായ ഗന്ധം മാത്രമല്ല, മതില്‍ വളരെയധികം പൊക്കത്തില്‍ കെട്ടി ഉയര്‍ത്തിയിട്ടും നായകള്‍ മതില്‍ ചാടി വന്നിട്ടുണ്ടെന്നും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട്…

      Read More »
    • കൊല്ലം നഗരം നിറയെ കൊടിയും ഫ്‌ളക്‌സും; സിപിഎമ്മിന് മൂന്നര ലക്ഷം പിഴചുമത്തി നഗരസഭ

      കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിന് കൊല്ലം കോര്‍പറേഷന്‍ സിപിഎമ്മിന് വന്‍ പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. നഗരത്തില്‍ അനധികൃതമായി 20 ഫ്‌ളക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങള്‍ക്ക് മുന്‍പ് പിഴ നോട്ടീസ് നല്‍കിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയെങ്കിലും കോര്‍പറേഷന്‍ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്നതില്‍ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.    

      Read More »
    • അമ്പുക്കയുടെ ആദ്യ വിക്കറ്റ്! ആറു മാസത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞു; മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു

      മലപ്പുറം: മുന്‍ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. ആറു മാസത്തെ സസ്‌പെന്‍ഷനു ശേഷമാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. പി.വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സുജിത് ദാസിന് പുതിയ തസ്തിക നല്‍കിയിട്ടില്ല. പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത് വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോര്‍ട്ട്.  

      Read More »
    Back to top button
    error: