Kerala
-
നവീൻബാബുവിൻ്റെ കുടുംബം സുപ്രിം കോടതിയെ സമീപിക്കും: അന്വേഷണത്തിൽ അതൃപ്തി, ദുരൂഹതകൾ ഇപ്പോഴും ബാക്കി
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ദൂരുഹത തെളിയിക്കാനാതെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രം. കുടുംബാംഗങ്ങളും ബന്ധുക്കളും ഉയർത്തിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയുള്ള കുറ്റപത്രമാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പിനായി എൻ.ഒ.സി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ കേസിൽ പ്രതിയാക്കിയിട്ടില്ല. ആത്മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയില്ലെന്നു ഉറപ്പിച്ചുപറയുന്ന പ്രത്യേക അന്വേഷണ സംഘം കൊലപാതക സാധ്യത പൂർണമായും തള്ളിക്കളയുകയാണ്. യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് രാത്രി പത്തുമണിയോടെ നവീൻ ബാബു നാട്ടിലേക്ക് പോകുന്നതിനായി ഔദ്യോഗിക വാഹനത്തിൽ എത്തുകയും റെയിൽവേ സ്റ്റേഷനു സമീപമുള്ള മുനീശ്വരൻ കോവിലിന് സമീപം ഇറങ്ങി വീണ്ടും പള്ളിക്കുന്നിലെ താമസ സ്ഥലത്ത് ഓട്ടോറിക്ഷയിൽ വന്ന് പിറ്റേ ദിവസം പുലർച്ചെ അഞ്ചിന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാലിത് തെളിയിക്കാനുള്ള സി.സി.ടി.വി ദൃശ്യങ്ങളൊന്നും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വ്രണിത ഹൃദയനായ…
Read More » -
ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍
എറണാകുളം: ആലുവയില്‍ ട്രെയിന്‍ ഇടിച്ച മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രെയിന്‍ ഇടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്സില്‍ നിന്നാണ് എസ്ഐ പണം എടുത്തത്. 3000 രൂപ ആയിരുന്നു എടുത്തത്. ആകെ പേഴ്സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്നാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്.
Read More » -
സംഘപരിവാര്‍ പ്രതിഷേധം ഏറ്റു! ഞായറാഴ്ചയും കോടികള്‍ വാരി എമ്പുരാന്‍; അഡ്വാന്‍സ് ബുക്കിംഗ് എട്ടുകോടി കടന്നു; ശനിയാഴ്ച ആഗോള തലത്തില്‍ നേടിയത് 66 കോടി; കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: സിനിമയിലെ അരമണിക്കൂര്‍ രംഗങ്ങളുടെപേരില്‍ വന്‍ വിവാദം തുടരുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്ത് എമ്പുരാന്‍. ആദ്യ 48 മണിക്കൂറില്‍ നൂറുകോടി ക്ലബിലെത്തിയ സിനിമയുടെ, ഇന്നത്തെ അഡ്വാന്‍സ് ബുക്കിംഗ് 8.20 കോടി കടന്നെന്നാണു കണക്കുകള്‍. ഞായറാഴ്ച എമ്പുരാന് അഡ്വാന്‍സായി 8.20 കോടി നേടാനായി എന്ന് സൗത്ത് ഇന്ത്യ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മാത്രം കേരളത്തില്‍നിന്ന് 14 കോടിയാണു സിനിമ വാരിയത്. തമിഴ്‌നാട്ടില്‍ രണ്ടുകോടിയും കര്‍ണാടകയില്‍ 3.8 കോടിയും ആന്ധ്രയില്‍ 1.50 കോടിയും വിദേശത്ത് 43.10 കോടിയും ഇന്ത്യയിലെ ബാക്കി ഇടങ്ങളില്‍ 2.50 കോടിയും നിര്‍മാതാക്കളുടെ പോക്കറ്റിലെത്തി. ശനിയാഴ്ച മാത്രം 66 കോടിയോളം എത്തിയെന്നാണു കണക്കുകള്‍. സീനുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടും സിനിമയുടെ പേരിലുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികളുടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. സിനിമയെ പിന്തുണച്ചു പ്രതിപക്ഷ…
Read More » -
ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇരുചക്രവാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ കരിവെള്ളൂര്‍ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്. രാവിലെ 9.30ന് ആയിരുന്നു അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നിര്‍മാണത്തില്‍ അപാകത ആരോപിക്കപ്പെടുന്ന ഇവിടെ പൂര്‍ണമായി റീ ടാറിങ് നടത്താത്തതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നാണ് ആരോപണം. പാലത്തിനു മുകളിലുണ്ടായ അപകടങ്ങളില്‍ ഇതുവരെ 10ല്‍ ഏറെ ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
Read More » -
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കില്ല,? ഫോണ്‍കാള്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: യെമന്‍ പൗരനെ വധിച്ച കേസില്‍ യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ഫോണ്‍കാള്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതര്‍ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ഫോണ്‍കാള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയിച്ചെന്ന നിമിഷ പ്രിയയുടെ സന്ദേശമാണ് പുറത്തുവന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപ്പാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല, യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സാമുവലും പറഞ്ഞിരുന്നു. 2017ല്‍ യെമന്‍ പൗരനായ തലാല്‍…
Read More » -
RSSനു മുന്നിൽ അടിയറവ്: ‘എമ്പുരാ’ൻ്റെ ഹൃദയം മുറിച്ചു മാറ്റും: ബാബ ബജ്റംഗിയും നരോദ പാട്യ കൂട്ടക്കൊലയും ഗുജറാത്ത് കലാപത്തിൻ്റെ ഭീകരതയും ഒഴിവാക്കിയാൽ പിന്നെ എന്ത് ‘എമ്പുരാൻ’
സമകാലിക രാഷ്ട്രീയ വിഷയങ്ങളിലേക്കും ചരിത്രപരമായ യാഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ‘എമ്പുരാ’നിലെ വിവാദ രംഗങ്ങൾ ഒഴിവാക്കുന്നു. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും ചില രംഗങ്ങൾ ഒഴിവാക്കിയുമാണ് ചിത്രം ഇനി തീയേറ്ററുകളിലെത്തുക. 27 മിനിറ്റോളം സിനിമയിൽ നിന്ന് മുറിച്ചു മാറ്റുമത്രേ. 17ലേറെ രംഗങ്ങൾ എഡിറ്റു ചെയ്തു നീക്കുമ്പോൾ സിനിമയുടെ ഹൃദയം തന്നെ അറുത്തു മാറ്റുന്നതിനു തുല്യമായിരിക്കും. ഒരു സാധാരണ വാണിജ്യ സിനിമ എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചലച്ചിത്ര ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകയും ചെയ്യുന്നു ‘എമ്പുരാൻ.’ മോഹൻലാലിൻ്റെ അബ്രാം ഖുറേഷിയുടെ വിശ്വസ്തനാണ് പൃഥ്വിരാജ് ജീവൻ പകർന്ന സായിദ് മസൂദി. ഗുജറാത്ത് കലാപത്തിൽ അനാഥനായ സായിദിൻ്റെ കഥ, അഭിമന്യു സിംഗിൻ്റെ ബൽരാജ് എന്ന വില്ലൻ കഥാപാത്രവുമായി ഇഴചേർന്നു കിടക്കുന്നു. ഹൃദയസ്പർശിയായ വൈകാരികതയിലൂടെയാണ് ഈ ഭാഗം മുന്നോട്ട് പോകുന്നത്. സിനിമയിലെ പ്രധാന രംഗത്ത്, ബൽരാജിൻ്റെ കൂട്ടാളികൾ ഗർഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്ന രംഗം കാണിക്കുന്നു. ഈ ദൃശ്യം, 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ…
Read More » -
എമ്പുരാന്‍ റീ എഡിറ്റിങ്ങില്‍ തീരുമാനമായില്ല; നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയില്ല
കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാതാക്കള്‍ റീ എഡിറ്റിങ്ങ് ആവശ്യം അറിയിക്കേണ്ടത്. എന്നാല്‍ ഇതുവരേയും സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ല. റീ എഡിറ്റിങ്ങ് ആവശ്യമാണെങ്കില്‍ വോളണ്ടറി മോഡിഫിക്കേഷന്‍ എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്ളത്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന നിര്‍മാതാക്കളുടെ അപേക്ഷയിലാണ് വോളണ്ടറി മോഡിഫിക്കേഷന്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുക. അപേക്ഷ ലഭിക്കുന്ന പക്ഷം സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കണ്ട ശേഷമാകും ചിത്രത്തിന്റെ പുതിയ പതിപ്പ് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് 27-നാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ റിലീസിനെത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തീപിടിക്കുന്നത്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ നിര്‍മാതാക്കള്‍ സമീപിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം…
Read More » -
സൈനിക് സ്‌കൂളില്‍നിന്നു കാണാതായ വിദ്യാര്‍ഥി എവിടെ? ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളില്‍നിന്നു കാണാതായ സന്‍സ്‌കര്‍ കുമാര്‍(13) എന്ന ബിഹാര്‍ മകത്പുര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം. കാണാതാകുന്നതിനു മുന്‍പ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ഫോണില്‍നിന്ന് സന്‍സ്‌കര്‍ ആരുമായോ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. സ്‌കൂള്‍ അവധി ആരംഭിച്ചോ എന്ന ചോദ്യങ്ങള്‍ക്ക് ‘ഇല്ലെന്നും’ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വാര്‍ഡന്റെ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നതെന്നും സന്‍സ്‌കര്‍ മറുപടി പറഞ്ഞിരുന്നതായുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാണാതാകുന്നതിനു തലേദിവസം ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് സന്‍സ്‌കറിനെത്തേടി കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുള്ള സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ ഫോണ്‍ ലഭിക്കുകയും ഇന്‍സ്റ്റഗ്രാം ചാറ്റിനുള്ള അവസരം ഒരുങ്ങുകയും ചെയ്തത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് സുകാന്തിന്റെ പിതാവ് ആരോപിച്ചു. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച കാണാതായ സന്‍സ്‌കറിന് വേണ്ടിയുള്ള തിരച്ചിലിനിടയില്‍ കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ മാര്‍ച്ച് 24ന്…
Read More » -
മോഹന്‍ലാല്‍ എവിടെ ഉണ്ടോ അവിടെയുണ്ട്; ചെങ്ങന്നൂരില്‍ വന്നപ്പോഴും പൈലറ്റ് പോകാന്‍ ചോദിച്ച് അവസരം വാങ്ങി; ‘ഫാന്‍ബോയി’ ഇന്‍സ്‌പെക്ടര്‍ക്ക് മെമ്മോ…
പത്തനംതിട്ട: ശബരിമല ദര്‍ശനം ജീവിതസൗഭാഗ്യമാണെന്നും അനുവദിക്കണമെന്നും പറഞ്ഞ് മേലുദ്യോഗസ്ഥനില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി മോഹന്‍ലാലിന് എസ്‌കോര്‍ട്ട് പോയ മുന്‍ തിരുവല്ല എസ്എച്ച്ഒ: ബി.കെ. സുനില്‍കൃഷ്ണന്‍ പിടിച്ചത് ശരിക്കും പുലിവാല്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള ക്രമീകരണമാണെന്ന രീതിയില്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ പമ്പയില്‍ നിന്ന് ഒപ്പം കൂടിയത് എന്നാണ് വിവരം. ഇതിനായി ആദ്യം തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിനെ തെറ്റിദ്ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുനില്‍ കൃഷ്ണന് മെമ്മോ കൊടുത്തത്. ശബരിമല ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നാണ് സുനില്‍ കൃഷ്ണ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നത്. മോഹന്‍ലാല്‍ അവിടെ വരുന്ന കാര്യവും താന്‍ അദ്ദേഹത്തിനൊപ്പം മല കയറാന്‍ പോവുകയാണെന്ന കാര്യവും മേലുദ്യോഗസ്ഥനില്‍ നിന്ന് മറച്ചു വച്ച സുനില്‍ കൃഷ്ണന്‍ പക്ഷേ, പമ്പയില്‍ ചെന്നതോടെ ഔദ്യോഗിക പരിവേഷം എടുത്തണിഞ്ഞു. മോഹന്‍ലാലിനൊപ്പം ഒട്ടി മുട്ടി നീങ്ങുന്ന തിരുവല്ല എസ്എച്ച്ഓയെ കണ്ട് എസ്പിയും ഡിവൈഎസ്പിയും അടക്കം ഞെട്ടി. ഇങ്ങനെ ഒരു ഡ്യൂട്ടി കൊടുത്ത് ആരും സുനില്‍ കൃഷണനെ പമ്പയ്ക്ക് അയച്ചിരുന്നില്ല.…
Read More »
