Breaking NewsCrimeKeralaLead NewsMovieNEWSSocial Media

എംപുരാനിലെ വിവാദ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിന് എതിരേ സൈബര്‍ ആക്രമണം; അഭിഭാഷകന്റെ പരാതിയില്‍ ഉടന്‍ നടപടിക്കു ഡിജിപി

തിരുവനന്തപുരം: എംപുരാനിലെ വിവാദ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിനെതിരേ ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നു ഡിജിപി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്റെ നടപടിക്കു പിന്നാലെയാണു ഡിജിപിയുടെ പ്രതികരണം. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി.

അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടാന്‍ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രം?ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും.

Signature-ad

എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുക. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സംവിധാനം നിര്‍വഹിച്ചത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് നിര്‍ണായക കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ ഉണ്ട്. ആഗോളതലത്തില്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍ 100 കോടി ക്ലബിലെത്തിയിരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ഡ്രിയ, ജെറോം, കിഷോര്‍,സുകുന്ദ്,നിഖാത് ഖാന്‍, സാനിയ ഇയ്യപ്പന്‍, ഫാസില്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ എമ്പുരാനില്‍ കഥാപാത്രങ്ങളായി ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: