Kerala

    • കിടങ്ങൂര്‍ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം; ഭരണം ബിജെപി അംഗത്തിന്റെ പിന്തുണയോടെ

      കോട്ടയം: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി.വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലായിരുന്നു. വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ എത്തി. ബിജെപിയുടെ വിജയന്‍ ഉള്‍പ്പെടെ 5 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുന:സ്ഥാപിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിജയന്‍ വിപ്പ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് രജിസ്റ്റേഡ് തപാലില്‍ അയയ്ക്കുകയായിരുന്നു.  

      Read More »
    • തസ്ലിമ വിളിച്ച് കഞ്ചാവ് വേണോയെന്നു ചോദിച്ചു; ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വാട്‌സാപ്പില്‍ സന്ദേശം; വെയ്റ്റ് എന്നു മറുപടി; ഷൂട്ടിംഗ് സൈറ്റില്‍ പരിചയപ്പെട്ടത് ക്രിസ്റ്റീന എന്നപേരില്‍; ആരാധികയെന്നു കരുതി നമ്പര്‍ സേവ് ചെയ്തു: ശ്രീനാഥ് ഭാസി; തസ്ലിമയുടെ ഫോണില്‍ പ്രമുഖ സിനിമക്കാരുടെ നമ്പരുകള്‍

      കൊച്ചി: ലഹരിക്കേസ് പ്രതി തസ്ലിമ സുല്‍ത്താന കഞ്ചാവ് വേണോയെന്ന് എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. കളിയാക്കാനെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു, തൊട്ടുപിന്നാലെ ആവശ്യമുണ്ടോ എന്ന് വാട്‌സാപ്പില്‍ സന്ദേശമയച്ചു. കളിയാക്കിയതെന്ന് കരുതി ‘വെയിറ്റ്’ എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും തന്റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‌ലീമ എന്നെ വിളിച്ചതെന്നും നടന്‍ വ്യക്തമാക്കി. അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് തസ്ലീമയുമായുള്ള പരിചയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്. സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസിനോട് തസ്ലിമ…

      Read More »
    • മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാം- ഹൈക്കോടതി

      കൊല്ലം: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രൻ നായർ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. മുനമ്പത്തുകാരുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാൻ കഴിയും വിധത്തിലുള്ള ശുപാർശകൾ നൽകണമെന്നാണ് സർക്കാ‌ർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ, കമ്മീഷൻ തുടരേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനഃരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. മേയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം കമ്മീഷൻ പ്രവർത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി നിലവിൽ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്‌ടിച്ചിരുന്നു. അതിനാൽ, ഡിവിഷൻ…

      Read More »
    • സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി എത്തി യുവാവിന്റെ ഗുണ്ടായിസം

      കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവിന്റെ ഗുണ്ടായിസം. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

      Read More »
    • കൊച്ചി റെയിൽവെ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ അഞ്ജാത മൃതദേഹം

      കൊച്ചി: കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

      Read More »
    • സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ത്രിവേണി സംഗമ തീരം; കന്യാകുമാരിയില്‍ വന്‍തിരക്ക്

      നാഗര്‍കോവില്‍: കന്യാകുമാരിയില്‍ മധ്യവേനലവധി സീസണ്‍ 15ന് ആരംഭിക്കും. വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ത്രിവേണി സംഗമ തീരം. വര്‍ഷത്തില്‍ എല്ലാ സമയത്തും കന്യാകുമാരിയില്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും അധികം സന്ദര്‍ശകര്‍ എത്തുന്നത് നവംബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ്. ശബരിമല തീര്‍ഥാടന കാലമായതിനാലാണിത്.. അതുകഴിഞ്ഞാല്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് മധ്യ വേനലവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളിലാണ്.തമിഴ്‌നാട്ടില്‍ പ്ലസ്ടു പൊതു പരീക്ഷ അവസാനിച്ചെങ്കിലും എസ്എസ്എല്‍സിയും 6 മുതല്‍ 9 വരെയുള്ള പരീക്ഷകളും നടന്നു വരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ അവസാനിച്ചു കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായിരിക്കും. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ കന്യാകുമാരി സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഭഗവതി അമ്മന്‍ ക്ഷേത്രം, തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്ക്കുമിടയില്‍ സ്ഥാപിച്ച കണ്ണാടിപ്പാലം, ഗാന്ധിമണ്ഡപം, എന്നിവ ഇവിടത്തെ പ്രധാന ടൂറിസം സങ്കേതങ്ങളാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചു തുടങ്ങി. അവധിദിനമായ ഇന്നലെ കന്യാകുമാരിയില്‍ വന്‍ തിരക്കായിരുന്നു. വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് യാത്രയ്ക്കായി…

      Read More »
    • വിചാരണ അവസാന ഘട്ടത്തിൽ, സിബിഐ അന്വേഷണം ആവശ്യമില്ല- ഹൈക്കോടതി, നടിയെ ആക്രമിച്ച കേസിൽ വിധി ജൂൺ ആദ്യവാരം?

      കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ ഹർജി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വർഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കൂടാതെ, നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിവരികയാണ്. കോടതികൾക്ക് മദ്ധ്യവേനൽ അവധി ആരംഭിക്കുന്ന 11ന് ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റും. ജൂൺ ആദ്യവാരത്തോടെ വിധി പറഞ്ഞേക്കും. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ സമീപിക്കുന്നത് അപൂർവമാണ്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ടുവച്ചത്. 2017 ഏപ്രിൽ 17ന് പോലീസ് കുറ്റപത്രം നൽകിയതാണെങ്കിലും…

      Read More »
    • പൊറോട്ടയും ബീഫും കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും: അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ഭീഷണി മുഴക്കി യുവാവ്

      നീലേശ്വരം: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി താഴെ എത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇതിനിടയില്‍ എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

      Read More »
    • പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നൽകി: ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ

      ആലുവ: സ്വന്തം പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നല്‍കിയ ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി ഡോ. വൈഭവ് സക്സേന സസ്പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കേ ഗുരുതരമായ കൃത്യനിര്‍വഹണമാണ് സലീം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കാര്‍ഡ് കൈവശപ്പെടുത്തിയ എസ്ഡിപിഐ നേതാവ് വി.കെ. ഷൗക്കത്തലി പെരുമ്പാവൂര്‍ പോലീസ് കാന്റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. സംശയം തോന്നിയ കാന്റീന്‍ ജീവനക്കാര്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്പിയുടെ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സലീമിനെ സസ്പെന്‍ഡ് ചെയ്തത്.

      Read More »
    • ‘തൂണിലുംതുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ് PJ’; പാര്‍ട്ടികോണ്‍ഗ്രസിന് പിന്നാലെ കണ്ണൂരില്‍ ഫ്‌ളക്‌സ്

      കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞുനില്‍ക്കുമെന്നാണ് ബോര്‍ഡുകളിലുള്ളത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്‌സ് കക്കോത്ത്’ എന്ന പേരിലാണ് ഫ്‌ലക്‌സ്. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജന്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതീക്ഷിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനുണ്ടാകില്ലെന്നും ഇത്തവണ അദ്ദേഹം സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടായില്ല. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കമുണ്ടായേക്കാവുന്ന പ്രതിഷേധ പോസ്റ്റുകള്‍ക്ക് തടയിടാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വമടക്കം കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ അദ്ദേഹം ഉള്‍പ്പെടുമെന്ന് അനുകൂലിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മധുരയില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി. ജയരാജനെ അനുകൂലിച്ച് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഫ്‌ലക്‌സ് ഉയര്‍ന്നത്. സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിന് അനുകൂലമായ…

      Read More »
    Back to top button
    error: