Breaking NewsKeralaNEWS

മക്കളോടൊപ്പം ഭർത്താവിന്റെ വീട്ടിലേക്കു പോയ യുവതിയേയും മക്കളേയും കാണാനില്ലെന്നു പരാതി

പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് യുവതിയെയും രണ്ടുമക്കളെയും കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്ന് ഭർതൃ വീട്ടിലേക്കു പോയ ഒറ്റപ്പാലം സ്വദേശി ബാസിലയെയും രണ്ട് കുട്ടികളെയുമാണ് കാണാതായത്. യുവതിയെയും കുട്ടികളെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകിട്ടു മുതലാണ് ബാസിലയെയും മക്കളെയും കാണാതായത്. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് സ്വന്തം ഇവിടേക്ക് വന്നത്. തുടർന്ന് വൈകീട്ട് നാലുമണിയോടെ പട്ടാമ്പിയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയേയും മക്കളേയും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഒറ്റപ്പാലം നഗരത്തിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Signature-ad

എല്ലാം അമ്മയുടെ ഇഷ്ടത്തിന്, മകളുടെ ഭർത്താവിനെ കണ്ടെത്തിയത് അമ്മ, വിവാഹത്തിനു വേണ്ട കാര്യങ്ങൾ അടുപ്പിച്ചതും അമ്മ!! ഒടുവിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി

Back to top button
error: