Breaking NewsKeralaNEWS

പൂച്ചയെ വാഹനമിടിക്കാതിരിക്കാൻ ബൈക്ക് നിർത്തിയിറങ്ങിയോടി, എതിരെവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. ബൈക്കിൽ വരികയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന കാർ സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോൾ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവർ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡിൽനിന്നു മാറിയിരുന്നുവെങ്കിലും അതിവേഗത്തിൽ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിച്ചു.

Back to top button
error: