Kerala

    • കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയും; ഇക്കുറി കരിമണലും കരുവന്നൂരും; എ.സി. മൊയ്തീന്‍ അടക്കം പ്രതികളാകും; അജന്‍ഡ നിശ്ചയിച്ച് കേന്ദ്ര ഏജന്‍സികള്‍; ഇക്കുറി ഇടതു മാത്രമല്ല പ്രതിപക്ഷവും വിയര്‍ക്കും; സിഎംആര്‍എല്‍ ഡയറിയില്‍ പറയുന്ന പണം ഇടപാടുകളിലേക്ക് അന്വേഷണം

      കൊച്ചി: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ വീണ്ടും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ഭരണപക്ഷത്തെ കുരുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രം. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ വീണാ വിജയനെക്കൂടി അന്വേഷണത്തിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെ, തൃശൂരിലെ മുതിര്‍ന്ന സിപിഎം നേതാക്കളെ കരുവന്നൂര്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ഇഡി കേന്ദ്ര ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതികളിലെ അന്വേഷണത്തിലൂടെയാണു ഇഡിയുടെ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഇതിനൊപ്പം കസ്റ്റംസ് വിഭാഗവും അന്വേഷണം നടത്തി. ഇഡിയും കസ്റ്റംസും കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യവും ചര്‍ച്ചയായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേസുകളും ആവിയായി. ഇപ്പോള്‍ കരിമണല്‍ കടത്ത്, കരുവന്നൂര്‍ കേസുകളില്‍ നടപടിയെടുക്കുന്നെന്ന വ്യാജേനയാണു വീണ്ടും കളം നിറയുന്നത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം മുന്‍ തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്തുന്നത്. ഇഡി ചോദ്യം ചെയ്ത മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍…

      Read More »
    • സര്‍വീസ് ചാര്‍ജ് വാങ്ങിയിട്ടും ഫോണ്‍ തകരാര്‍ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

      കൊച്ചി: സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാര്‍ പരിഹരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. കോടതി ചെലവ് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. പെന്റാ മേനകയില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് സര്‍വീസസ് ആന്‍ഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകള്‍ സ്വദേശി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകള്‍ നന്നാക്കുന്നതിന് പരാതിക്കാരന്‍ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നല്‍കി. എന്നാല്‍ ഫോണ്‍ ശരിയാക്കി നല്‍കാനോ തുക തിരികെ നല്‍കാനോ സ്ഥാപനം തയ്യാറായില്ല. 30 ദിവസത്തിനകം ഫോണ്‍ റിപ്പയര്‍ ചെയ്ത് പരാതിക്കാരന് നല്‍കണം. അതിന് കഴിയുന്നില്ലെങ്കില്‍ പരാതിക്കാരനോട് സര്‍വീസ് ചാര്‍ജായി വാങ്ങിയ തുക തിരികെ നല്‍കണം. പരാതിക്കാരന്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും…

      Read More »
    • ‘എൻ്റെ ചോര അത്ര വേഗം കിട്ടുമെന്ന് ആരും കരുതേണ്ടെ’ന്നു പിണറായി, മാസപ്പടി കേസിൽ മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി

      മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുരിശിലേറ്റാൻ പ്രതിപക്ഷവും മാധ്യമങ്ങളും കുറച്ചുകാലമായി  ശ്രമിക്കുകയാണ്. സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്  (സി.എം.ആർ.എൽ), പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു 1.72 കോടി നൽകി എന്നാണ് കേസ്. ഈ കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന് തെളിവുകളില്ല എന്ന്  മാത്യു കുഴൽനാടനോട്  ഹൈക്കോടതി പറഞ്ഞത് ഈയിടെയാണ്. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്ത് നൽകിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ മുഖ്യമന്ത്രി തൻ്റെ നിലപാടു വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നു. മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം…

      Read More »
    • ‘പിവി’ ആരാണെന്നത് എതിരാളികളെ വകവരുത്താന്‍ ചിലര്‍ ഉപയോഗിക്കും; എനിക്ക് വ്യക്തതയുണ്ട്; വിചാരണ കോടതിയിലാണ്, മാധ്യമങ്ങള്‍ക്കു മുന്നിലല്ല; മകളുടെ കാര്യത്തില്‍ ആരും ബേജാറാകണ്ട’: കേസ് ഗൗരവത്തില്‍ കാണുന്നില്ലെന്നും പിണറായി

      തിരുവനന്തപുരം: മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തില്‍ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയിലല്ലെയെന്നും നടക്കട്ടെയെന്നുമാണു മുഖ്യമന്ത്രി. അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷ് കൊടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാര്‍ട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോയെന്ന ചോദ്യത്തില്‍ ‘അതില്‍ ഇത്ര ആശ്ചര്യം എന്താണെ’ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ‘വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം ഉയര്‍ത്തുന്നതില്‍ എന്താണ് ആശ്ചര്യം. ബിനീഷിന്റെ കേസില്‍ കൊടിയേരിയെ പറ്റി പരമാര്‍ശമുണ്ടായിരുന്നില്ല. ഇതില്‍ എന്റെ മകളെന്നു പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളില്‍ കൂടുതല്‍ പറയുന്നില്ല. ഇതൊന്നും എന്ന ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയുടെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകണ്ട. കരിമണല്‍ വിഷയവുമായി ബന്ധപ്പെട്ടു എനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അതില്‍ എന്തെങ്കിലും തെളിവുണ്ടോ. എന്റെ രാജി മോഹിച്ചോളൂ. കേന്ദ്ര ഏജന്‍സികളെ പറ്റി നല്ല…

      Read More »
    • അതേയ് ഒന്നാം തീയതിയും മദ്യം വിളമ്പാം! വിവാഹ സല്‍ക്കാരങ്ങളിലും ‘പ്രത്യേക ഇളവ്’, നിബന്ധനകളറിയാം

      തിരുവനന്തപുരം: 2025-26 വര്‍ഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനിമുതല്‍ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.

      Read More »
    • ‘ തൊപ്പി ഉണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ, തൊപ്പി മാത്രമല്ല ഒരിക്കെ പോലീസ് വേഷത്തിലും ഒരു പരിപാടിക്ക് പോയിരുന്നു’- കെബി ​ഗണേഷ് കുമാർ

      തിരുവനന്തപുരം: എംപി സുരേഷ് ​ഗോപിക്കെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെബി ​ഗണേഷ് കുമാർ. അപ്പോൾ തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ​ഗണേഷ് വ്യക്തമാക്കി. സുരേഷ് ​ഗോപിയെ അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ​ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. തൊപ്പി മാത്രമല്ല പോലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലർ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ​ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട്…

      Read More »
    • അൻവറിനിഷ്ടവും വിഎസ് ജോയിയെ, നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും, നേതാക്കൾക്കിടയിൽ ധാരണ

      മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. മാത്രമല്ല കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ പിവി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. സർവ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടത്തുന്നത്. രണ്ട് സർവേകളാണ് കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സർവേകളിൽ വിഎസ് ജോയിക്ക് മുൻതൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്. മാത്രമല്ല വിഎസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലർത്തുന്നത്. അതിനാൽ ജോയുടെ സ്ഥാനാർത്ഥിത്വത്തോട് ലീഗിനും എതിർപ്പുണ്ടാവില്ല. ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തിൽ നിന്ന് തന്നെ ഒരു സ്ഥാനാർത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കൾക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാർത്ഥിയാക്കാൻ…

      Read More »
    • ‘വിറയാര്‍ന്ന കൈകളില്‍ മകളുടെ ഫോട്ടോ മുറുകെ പിടിച്ച്… ശങ്കരനാരായണന്‍ ജീവിച്ചു തീര്‍ത്തു’

      മലപ്പുറം: മകളോടുള്ള ഒരു പിതാവിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകമായിരുന്ന ശങ്കരനാരായണന്‍ വിട പറഞ്ഞെങ്കിലും നാട്ടുകാരുടെ മനസില്‍ ഇനിയും ഒരു ഓര്‍മ്മയായി അദ്ദേഹം ജീവിക്കും. മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനായ ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണന്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നലെ മരിച്ചത്. മകളെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്ന് പ്രതികാരം തീര്‍ത്ത അച്ഛന്‍ എന്ന നിലയിലാണ് ശങ്കരനാരായണനെ എല്ലാവരും ഓര്‍ക്കുന്നത്. കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിടുകയായിരുന്നു. 2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. അന്ന് ഉച്ചയ്ക്ക് ശേഷം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍, അയല്‍വാസിയായ ചാരങ്കാവ് കുന്നുമ്മലിലെ മുഹമ്മദ് കോയ ആണ് (24) കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ മനസ്സാക്ഷിയെയും പിടിച്ചുലച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടി. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2002 ജൂലൈ 27 ന് ഒരു…

      Read More »
    • മൂന്നു പതിറ്റാണ്ടായി കോയമ്പത്തൂരില്‍ ഒന്നിച്ച് കച്ചോടം, താമസം; അവിവാഹിതരായ സുഹൃത്തുക്കളുടെ മരണത്തില്‍ നടുങ്ങി നാട്

      കോഴിക്കോട്: മൂന്നുപതിറ്റാണ്ട് മുന്‍പ് നാടുവിട്ട് കോയമ്പത്തൂരില്‍ ബേക്കറി വ്യവസായത്തിലേര്‍പ്പെട്ട മഹേഷിന്റെയും ജയരാജന്റെയും ദുരൂഹമരണവാര്‍ത്ത കരുവിശ്ശേരിക്കാരെ നടുക്കി. അയല്‍വാസികളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളെക്കാള്‍ ശക്തമായി വളര്‍ന്നാണ് കച്ചവട പങ്കാളിത്തത്തിലേക്കെത്തിയത്. എല്ലാം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇരുവരുടെയും മരണം. കോഴിക്കോട് കരുവിശ്ശേരി പാല്‍സൊസൈറ്റിക്ക് സമീപമുള്ള കോട്ടപ്പറമ്പത്ത് വീട്ടില്‍ ലക്ഷ്മണന്റെ മകന്‍ ജയരാജനും (51കുട്ടന്‍) സമീപവാസിയായ പൂളക്കോട്ടുമ്മല്‍ ചന്ദ്രശേഖരന്റെ മകന്‍ മഹേഷും (45) വിശ്വനാഥപുരത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവിവരം ചൊവ്വാഴ്ച പകലാണ് ബന്ധുക്കളറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോലീസും കോഴിക്കോട്ടെത്തി. നാട്ടില്‍നിന്ന് ആദ്യം ഇരുവരുംപോയത് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു. അവിടെ നിന്ന് മുംബൈയിലും പിന്നീട് ബെംഗളൂരുവിലും പോയി വരുമാനമാര്‍ഗങ്ങള്‍ നോക്കി. 28 വര്‍ഷം മുന്‍പാണ് കോയമ്പത്തൂര്‍- മേട്ടുപ്പാളയം റോഡിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തുടിയല്ലൂരില്‍ ബേക്കറി തുറന്നത്. അവിവാഹിതരായ ഇവര്‍ ഒന്നിച്ചായിരുന്നു ഇക്കാലമത്രയും താമസം. കോയമ്പത്തൂരില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലേക്ക് വരുന്നതിനിടെ മണ്ണാര്‍ക്കാടുവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ജയരാജനാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും പിന്നീട്…

      Read More »
    • മക്കളോടൊപ്പം ഭർത്താവിന്റെ വീട്ടിലേക്കു പോയ യുവതിയേയും മക്കളേയും കാണാനില്ലെന്നു പരാതി

      പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് യുവതിയെയും രണ്ടുമക്കളെയും കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്ന് ഭർതൃ വീട്ടിലേക്കു പോയ ഒറ്റപ്പാലം സ്വദേശി ബാസിലയെയും രണ്ട് കുട്ടികളെയുമാണ് കാണാതായത്. യുവതിയെയും കുട്ടികളെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടു മുതലാണ് ബാസിലയെയും മക്കളെയും കാണാതായത്. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് സ്വന്തം ഇവിടേക്ക് വന്നത്. തുടർന്ന് വൈകീട്ട് നാലുമണിയോടെ പട്ടാമ്പിയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയേയും മക്കളേയും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഒറ്റപ്പാലം നഗരത്തിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എല്ലാം അമ്മയുടെ ഇഷ്ടത്തിന്, മകളുടെ ഭർത്താവിനെ കണ്ടെത്തിയത് അമ്മ, വിവാഹത്തിനു വേണ്ട കാര്യങ്ങൾ അടുപ്പിച്ചതും അമ്മ!! ഒടുവിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി

      Read More »
    Back to top button
    error: