Kerala

    • കള്ളിന്റെ കാലം തെളിഞ്ഞു; ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം പുതിയ മദ്യനയം

      തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി. കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്. മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ…

      Read More »
    • ‘ബഡ്‌സ് സ്‌കൂളിന്’ ആര്‍.എസ്.എസ്. ആചാര്യന്റെ പേര്: പാലക്കാട്ട് വന്‍ പ്രതിഷേധം, തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു

      പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴനട്ടു. ശിലാഫലകം തകര്‍ത്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍, ഇവിടെ ബിജെപി രാഷ്ട്രീയമാണ് കളിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആര്‍എസ്എസ് സ്ഥാപകന്റെ പേരിട്ടത് വളരെ മോശമാണ്. നിയമപ്രകാരം തെറ്റാണ്. കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വെക്കാതെയാണ് പേര് നല്‍കിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡിവൈഎഫ്‌ഐയും അറിയിച്ചു. ബിജെപി ഭരിക്കുന്ന നഗരസഭ ആര്‍എസ്എസ് വത്കരിക്കാനുള്ള ബിജെപി ശ്രമത്തെ എന്തുവിലകൊടുത്തും ഡിവൈഎഫ്‌ഐ നേരിടും. കോണ്‍ഗ്രസിന്റെകൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ആര്‍എസ്എസ് ആയി ജീവിച്ച് ആര്‍എസ്എസ് ആയി മരിച്ച, രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ…

      Read More »
    • വില്ലന്മാർ ട്രംപും ചൈനയുംതന്നെ!! കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

      കൊച്ചി: സംസ്ഥാനത്ത് സ്വർണ വില അതിന്റെ എല്ലാ സീമകളും മറികടന്നു കുതിച്ചുപായുകയാണ്. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 എന്ന മാർജനിലേക്കെത്താൻ വെറും 40 രൂപയുടെ കുറവേയുള്ളു. ഇന്നു വില പവന് 1,480 രൂപ കുതിച്ചുയർന്ന് 69,960 രൂപയായി. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇതോടെ ഇന്നലത്തെ റെക്കോർഡ് പഴങ്കഥയായി. കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്. യുഎസ്- ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ് ഡോളർ 2022നു ശേഷമുള്ള ഏറ്റവും കനത്ത മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ രാജ്യാന്തരവില കത്തിക്കയറിയതാണ് കേരളത്തിലും വില കൂടാൻ ഇടയാക്കുന്നത്. ഓഹരി, കടപ്പത്ര വിപണികൾ ഇടിയുന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ. അന്താരാഷ്ട്ര സ്വർണവില 3,218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ…

      Read More »
    • എറണാകുളം ജില്ലാ കോടതിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍

      കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ അര്‍ധരാത്രി ഏറ്റുമുട്ടി. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 8 അഭിഭാഷകര്‍ക്കും, 2 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിയര്‍ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ പ്രശ്‌നം ഉണ്ടാക്കിയത് വിദ്യാര്‍ത്ഥികളാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ബാര്‍ കൌണ്‍സില്‍ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷം. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. ബാര്‍ അസോസിയേഷന്‍ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ ആരോപിച്ചു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അഭിഭാഷകര്‍ മദ്യപിച്ചിരുന്നില്ല എന്നും ബാര്‍ അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. കോളേജ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അഭിഭാഷകര്‍ വന്ന് പ്രശ്‌നമുണ്ടാകുകയായിരുന്നുവെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് ആരോപിച്ചു. പെണ്‍കുട്ടികളെ കടന്നുപിടിച്ചു, വിദ്യാര്‍ഥികളുടെ…

      Read More »
    • പുത്തന്‍കുരിശില്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു; തീ അണച്ചത് മൂന്ന് മണിക്കൂര്‍കൊണ്ട്

      എറണാകുളം: കാര്‍ വര്‍ക് ഷോപ്പില്‍ തീപിടിത്തം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പുത്തന്‍കുരിശ് മാനന്തടത്തുള്ള എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന കാര്‍ വര്‍ക്ഷോപ്പിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. വര്‍ക്ഷോപ്പിന്റെ അകത്ത് പാര്‍ക്ക് ചെയ്തിരുന്ന പന്ത്രണ്ടോളം കാറുകള്‍ തീയില്‍ കത്തിനശിച്ചു. അതേസമയം, തീ പടരുന്നതിന് മുമ്പ് അഗ്നിശമനസേനയുടെ സമയോജിതമായ പ്രവര്‍ത്തനം മൂലം പത്തോളം കാറുകള്‍ സുരക്ഷിതമായി പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞു. തീപിടിത്തം നിയന്ത്രണത്തിലാക്കുന്നതിനായി പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലുള്ള അഗ്നിശമന നിലയങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റുകള്‍ എത്തി. മുപ്പത് അഗ്നിശമന സേനാംഗങ്ങളാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ തീ അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാറും കെ.വി. മനോഹരനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീപിടിത്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.    

      Read More »
    • സിഎംആര്‍എല്‍- എക്‌സാലോജിക് കരാര്‍: കള്ളപ്പണ ഇടപാടില്‍ കുറ്റം കണ്ടെത്താനാകാതെ ഒരുവര്‍ഷം മുമ്പ് അന്വേഷണം നിലച്ചു; ഇഡിക്ക് ഇപ്പോള്‍ പിടിവള്ളി 447-ാം വകുപ്പ്: രണ്ടു കമ്പനി ഉടമകള്‍ക്കും നഷ്ടമില്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കും? കേസ് ‘തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ എന്നു സംശയിച്ച് നിയമവൃത്തങ്ങള്‍

      കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഇഡി തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ നിയമവൃത്തങ്ങള്‍ക്കിടയില്‍ സംശയങ്ങളും വര്‍ധിക്കുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ തിടുക്കത്തില്‍ അപേക്ഷ നല്‍കിയതോടെയാണ് നിയമാനുസൃതം നടന്ന ഇടപാടില്‍ ഇഡി എന്തു നടപടികള്‍ സ്വീകരിക്കുമെന്ന കൗതുകവും വര്‍ധിക്കുന്നത്. കുറ്റപത്രം പരിശോധിച്ചശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണു വിവരം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുമ്പോഴാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സ്വീകരിച്ചശേഷം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നാണു വിവരം. സമയം കളയാതെ ഇതിന്റെ പകര്‍പ്പ് കൈക്കലാക്കുന്നതിനുവേണ്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് അപേക്ഷ നല്‍കിയത്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡി എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഉറ്റു നോക്കുന്നത്. കമ്പനികാര്യ ചട്ടമെന്നത് കമ്പനിക്കുള്ളില്‍ മാത്രം നടക്കുന്ന അനധികൃത ഇടപാടാണ്. ഒരു കമ്പനിയുടെയോ ഏതെങ്കിലും സ്ഥാപനത്തിന്റെയോ കോര്‍പറേറ്റ്…

      Read More »
    • മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നാടുമുഴുവന്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ കണ്ണീര്‍ വാര്‍ത്ത

        തൃശൂര്‍: മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ചനിലയില്‍. കുഴൂര്‍ സ്വര്‍ണപ്പള്ളം മഞ്ഞളി അജീഷിന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാള്‍ക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തില്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. താണിശ്ശേരി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ഏബല്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

      Read More »
    • ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസ്; മൊഴികള്‍ നിര്‍ണായകം: നടന്‍മാരെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്; പ്രതികള്‍ ലഹരി കടത്തിയത് കുടുംബ സമേതം; പാവത്താന്‍ ചമഞ്ഞു മുങ്ങിയ ഭര്‍ത്താവിന് രാജ്യാന്തര മയക്കുമരുന്ന് ബന്ധം

      ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍ (43) നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്‌സൈസിനു ലഭിച്ചത്. അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്. മൂന്നു വര്‍ഷത്തോളമായി അക്ബര്‍ അലിയും സംഘവും കഞ്ചാവും സ്വര്‍ണവും കടത്തിയിരുന്നെന്ന് എക്‌സൈസ് പറയുന്നു. പരിശോധനകള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ മാരാരി ഗാര്‍ഡനില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന-43), സഹായി കെ.ഫിറോസ് (26) എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തുവരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തില്‍ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരനെന്നു കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.…

      Read More »
    • സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ; എന്നിട്ടു എന്തുകൊണ്ട് നടപടി വൈകുന്നു? കരുവന്നൂരില്‍ ഹൈക്കോടതി

      കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കില്‍ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമര്‍ശിച്ചു. 4 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതെന്നും കോടതി ആരാഞ്ഞു. കരുവന്നൂര്‍ കേസില്‍ 4 വര്‍ഷമായി പൊലീസ് അന്വേഷിച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാന്‍ വൈകുന്നത്? കരുവന്നൂര്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇനിയും 3 മാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും ഇന്ന് കോടതി പറഞ്ഞു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അടുത്തു തന്നെ…

      Read More »
    • പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളെ പിയൂഷ് ഗോയലിനു മുന്നില്‍ എത്തിക്കുമെന്നു വാഗ്ദാനം നല്‍കി സുരേഷ് ഗോപി മുങ്ങി; ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ല; കോടതിയില്‍ പോകേണ്ടി വരുമെന്ന് ദേവസ്വങ്ങള്‍

      തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്കു കൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായി സുരേഷ്‌ഗോപി പറഞ്ഞ ഉറപ്പ് നടപ്പായില്ല. ഇക്കഴിഞ്ഞ നാലിനാണ് സുരേഷ്‌ഗോപി താന്‍ ദേവസ്വം ഭാരവാഹികളായ രാജേഷിനേയും ഗിരിഷിനേയും കൊണ്ട് വീണ്ടും ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പൂരം വെടിക്കെട്ട് പ്രതിസന്ധി തീര്‍ത്ത് പൂരം ഭംഗിയാക്കുമെന്നും മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ ഈ ഉറപ്പു പറഞ്ഞ് ഒരാഴ്ചയാകുമ്പോഴും ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ജില്ല ഭരണകൂടം അഡ്വക്കറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമായിരിക്കും കോടതിയെ സമീപിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ട് നടത്തുന്ന ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് വകുപ്പിന്റെ പുതിയ നിയമഭേദഗതിയാണ് പൂരം വെടിക്കെട്ടിന് പ്രതിസന്ധിയായിരിക്കുന്നത്. ഈ നിയമത്തില്‍ ഭേദഗതിയോ ഇളവോ…

      Read More »
    Back to top button
    error: