KeralaNEWS

പുത്തന്‍കുരിശില്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു; തീ അണച്ചത് മൂന്ന് മണിക്കൂര്‍കൊണ്ട്

എറണാകുളം: കാര്‍ വര്‍ക് ഷോപ്പില്‍ തീപിടിത്തം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പുത്തന്‍കുരിശ് മാനന്തടത്തുള്ള എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന കാര്‍ വര്‍ക്ഷോപ്പിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.

വര്‍ക്ഷോപ്പിന്റെ അകത്ത് പാര്‍ക്ക് ചെയ്തിരുന്ന പന്ത്രണ്ടോളം കാറുകള്‍ തീയില്‍ കത്തിനശിച്ചു. അതേസമയം, തീ പടരുന്നതിന് മുമ്പ് അഗ്നിശമനസേനയുടെ സമയോജിതമായ പ്രവര്‍ത്തനം മൂലം പത്തോളം കാറുകള്‍ സുരക്ഷിതമായി പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞു. തീപിടിത്തം നിയന്ത്രണത്തിലാക്കുന്നതിനായി പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലുള്ള അഗ്നിശമന നിലയങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റുകള്‍ എത്തി.

Signature-ad

മുപ്പത് അഗ്നിശമന സേനാംഗങ്ങളാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ തീ അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാറും കെ.വി. മനോഹരനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീപിടിത്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: