Kerala
-
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരേ കേസ്
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. പിന്നാലെയാണ് ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.
Read More » -
ഫോണിലൂടെ മുത്തലാഖ്; ഭര്‍ത്താവിനെതിരേ കേസെടുത്ത് മലപ്പുറം പോലീസ്; ഗാര്‍ഹിക പീഡനത്തിനും നടപടി നേരിടേണ്ടിവരും; ഗര്‍ഭിണിയായതിനു ശേഷം തിരിഞ്ഞു നോക്കിയില്ല, കുഞ്ഞിനെ കാണാന്‍ പോലും എത്തിയില്ല; 30 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കിയില്ലെന്നും പരാതി
മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. നിയമവിരുദ്ധമായരീതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പുറമേ ഗാര്‍ഹികപീഡനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെതിരേ കേസെടുത്തിരിക്കുന്നത്. 2023-ലാണ് യുവതിയും വീരാന്‍കുട്ടിയും വിവാഹിതരായത്. 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇതിനുപിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തംവീട്ടിലെത്തി. എന്നാല്‍, അന്നുമുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരുവിവരവും അന്വേഷിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. കുഞ്ഞുണ്ടായി മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് വീരാന്‍കുട്ടി യുവതിയെ മൊഴി ചൊല്ലുന്നതായി യുവതിയുടെ പിതാവിനെ ഫോണിലൂടെ വിളിച്ചറിയിച്ചത്. വിവാഹസമയത്ത് യുവതിയുടെ കുടുംബം 30 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഈ സ്വര്‍ണം തിരികെനല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.
Read More » -
രണ്ടു ജഡ്ജിമാരാണോ ഭരണഘടന തീരുമാനിക്കുന്നത്? ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല; ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടല്‍; ആദ്യം അവര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം എടുക്കട്ടെ: സുപ്രീം കോടതിക്കെതിരേ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍: കേരളത്തിലെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോ?
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് -ദ് ഹിന്ദുസ്ഥാന്‍ ടൈംസിനു- നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. ”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള…
Read More » -
എടപ്പാളില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: എടപ്പാളില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. കാറില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വേഗത്തില്‍ വന്ന് മറ്റുത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ ദേഹത്തിലൂടെ കയറുകയും ബന്ധുവായ സ്ത്രീയെ ഇടിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read More » -
ദേവീ വിഗ്രഹത്തില്‍ നനവില്ല; മേല്‍ശാന്തിക്ക് സ്ഥലം മാറ്റം, വിഷയം ഹൈക്കോടതിയില്‍
കൊല്ലം: ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കല്‍ കുമ്പല്ലൂര്‍ക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. താന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാന്‍ നിര്‍ദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു കണ്ടെത്തുകയും ചെയ്തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നത്. എന്നാല്‍, തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ 6.30നാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സൈനുരാജ് ക്ഷേത്രം സന്ദര്‍ശിച്ചത്. ദേവീനടയില്‍ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാര്‍ത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോള്‍ ബിംബത്തില്‍ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. അഭിഷേകവും കഴിഞ്ഞു മുഖംചാര്‍ത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നാണ് തന്ത്രിമാര്‍ പറയുന്നത്. കൂടാതെ, വിഗ്രഹത്തില്‍ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാന്‍ കഴിയില്ല. ശ്രീകോവിലിനു പുറത്തുനില്‍ക്കുന്ന ആള്‍ക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും…
Read More » -
വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ; ചിലര്‍ അതിനെ മതത്തിനെതിരേ സംസാരിച്ചെന്ന നിലയിലാക്കി; അനാവശ്യ വിവാദം ഉണ്ടാക്കാതിരിക്കാന്‍ അദ്ദേഹം അവധാനത കാട്ടണം: പിണറായി വിജയന്‍; തുടര്‍ഭരണം ആശംസിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ചേര്‍ത്തല യൂണിയന്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനെയും വക്രീകരിക്കാന്‍, തെറ്റായി വ്യാഖ്യാനിക്കാന്‍ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായാണ്. എന്നാല്‍ ചിലര്‍ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. എന്നാലും തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും…
Read More » -
കൊച്ചിയില്‍ അഭിഭാഷകരും എസ്.എഫ്.ഐക്കാരും തമ്മിലുളള സംഘര്‍ഷം രൂക്ഷം; കേസെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷകരും എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ എസ്.എഫ്.ഐക്കാര്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നും കോളേജിന് മുന്‍പില്‍ എസ്.എഫ്.ഐക്കാരും അഭിഭാഷകരും തമ്മില്‍ വാക്‌പ്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും ആക്ഷേപം നടത്തിയത്. അഭിഭാഷകര്‍ മഹാരാജാസ് കോളേജിലേക്ക് കല്ലെറിഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഭാഷകര്‍ കല്ലും ബിയര്‍ കുപ്പികളും കോളേജിലേക്ക് വലിച്ചെറിയുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുളളത്. സംഘര്‍ഷം ഒഴിവാക്കാനെത്തിയെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ത്ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐ…
Read More » -
കോടതി കുടഞ്ഞു; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം ഉടന്‍; വായ്പ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; ജീവനക്കാര്‍ കുടുങ്ങും; നടപടി വേഗത്തിലാക്കി ഇഡിയും
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. മറ്റു കുറ്റപത്രങ്ങള്‍ മൂന്നു മാസത്തിനകം. ആകെ എട്ടു കുറ്റപത്രമാണുള്ളത്. വ്യാജ വായ്പകള്‍ നല്‍കിയെന്ന പരാതികളിലാണു കേസ്. എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് നല്‍കിയതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഒപ്പ്, കൈയക്ഷരം തുടങ്ങിയവ വ്യാജമാണോ എന്നറിയുന്നതിനാണു എഫ്.എസ്.എല്ലിനു കൈമാറിയത്. പരാതിയുള്ള വായ്പാ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമാണെന്നാണു തെളിഞ്ഞിരിക്കുന്നത്. ഇതോടെ വ്യാജ വായ്പ നല്‍കിയ ജീവനക്കാര്‍ കുടുങ്ങും. അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ഇന്നു മറുപടി നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ കുറവാണെങ്കിലും കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നു സി.ബി.ഐ. അറിയിക്കാനാണു സാധ്യത. ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ബാങ്കില്‍നിന്നു പുറത്താക്കപ്പെട്ട ജീവനക്കാരന്‍ എം.വി. സുരേഷാണു ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പിനു കൂട്ടുനില്‍ക്കാത്തതിനാണു തന്നെ പുറത്താക്കിയതെന്നു പരാതിയില്‍ പറയുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ…
Read More » -
അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ CBI അന്വേഷണം
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെ.എം. എബ്രഹാം. കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയത്. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍…
Read More »
