Kerala

    • നീതി തേടി ഒരമ്മ: കളമശ്ശേരി മെഡിക്കല്‍ കോളേജ്  വിദ്യാര്‍ത്ഥിനി അമ്പിളി മരിച്ചത് ക്രൂരമായ പീഡനം മൂലം, തെളിവുകളുമായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

      ​​​​​      എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, കാസർകോട് ഉദിനൂര്‍ പുതിയപുരയില്‍ ചന്ദ്രന്റെ മകള്‍ പി.പി അമ്പിളി (25)യുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. സഹപാഠികളും ഹോസ്റ്റല്‍ വാര്‍ഡനും അമ്പിളിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. വിശദ അന്വേഷണം ആവശ്യപ്പെട്ട് മാതാവും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ മാസം അഞ്ചിനാണ് അമ്പിളിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോപ്പിംഗ് കഴിഞ്ഞു വന്ന സഹപാഠികകളാണ് രാത്രി 11 മണിയോടെ  മുറിയില്‍ മൃതദേഹം കണ്ടെത്തയത്. എന്നാല്‍ ആറിന് പുലര്‍ച്ചെ 2.12 വരെ അമ്പിളിയുടെ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഹോസ്റ്റല്‍ മുറിയിലെ സാധനങ്ങള്‍ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചു വെച്ച് കാണാതായതായി പരാതി നല്‍കി, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, പഠനം തടസ്സപ്പെടുത്തി തുടങ്ങിയവയാണ്…

      Read More »
    • ബിജെപിക്കു നഷ്ടമായത് രണ്ടാമത്തെ ഗോള്‍ഡന്‍ ചാന്‍സ്? കിരണ്‍ റിജിജുവിനെ വിളിച്ചു മുനമ്പത്തു നടത്തിയ ‘നന്ദി മോദി’ പരിപാടി തിരിച്ചടിയെന്നു പാര്‍ട്ടി; രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ‘ഉറപ്പും’ പൊളിഞ്ഞു; പള്ളി മതിലില്‍ കാവിക്കൊടി കെട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടത്തിയ ‘കാസ’യും വിശദീകരിക്കാന്‍ വിയര്‍ക്കും

      മുനമ്പം: ശബരിമലയ്ക്കുശേഷം മുനമ്പം വിഷയത്തിലൂടെ വീണ്ടുമൊരു ‘ഗോള്‍ഡന്‍ ചാന്‍സ്’ ലക്ഷ്യമിട്ട ബിജെപിക്കു തിരിച്ചടിയായി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ സന്ദര്‍ശനം. ആര്‍ട്ടിക്കിള്‍ 2എ പ്രകാരം മുനമ്പം ജനതയ്ക്കു ഭൂമിയില്‍ പൂര്‍ണ അവകാശം കിട്ടുമെന്നു സമരവേദിയിലെത്തി പ്രഖ്യാപനം നടത്തിയ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനടക്കം തിരിച്ചടിയാണു റിജിജുവിന്റെ മുനമ്പം സന്ദര്‍ശനവും പിന്നാലെയെത്തിയ പ്രതികരണമെന്നും കേരളത്തിലെ ബിജെപിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന ഘടകം അതൃപ്തിയും രേഖപ്പെടുത്തി. ബില്ലിനു മുന്‍കാല പ്രാബല്യം കിട്ടുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചതും ഭൂമി തിരിച്ചുകിട്ടാന്‍ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. വഖഫ് ബില്ലിന്റെ അവതരണവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അമിത് ഷാ മുനമ്പം വിഷയമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാരും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കേരള കത്തോലിക്ക കോണ്‍ഗ്രസ്, യുണൈറ്റഡ് കൗണ്‍സില്‍ ഓഫ് കത്തോലിക്ക കൗണ്‍സില്‍ എന്നിവയും പിന്തുണ നല്‍കിയിട്ടുണ്ടെന്നു അമിത് ഷാ പറഞ്ഞിരുന്നു. മുനമ്പത്തെ വിഷയം എന്താണെന്നു കേന്ദ്രത്തിനു…

      Read More »
    • കോണ്‍ഗ്രസ് പുനസംഘടനയുണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം; വാര്‍ത്തകള്‍ ഗുണം ചെയ്യുന്നില്ല; ചിലര്‍ പിണറായി സ്തുതി കൊഴുപ്പിക്കുന്നെന്ന് കെ. മുരളീധരന്‍

      തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം. തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ നേതൃതലത്തില്‍ അവ്യക്തതയുണ്ടാകുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകും. പ്രസിഡന്റ് കെ. സുധാകരനെയും ഡിസിസി പ്രസിഡന്റുമാരെയും മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. പിണറായി സ്തുതിയുമായി പല നേതാക്കളും രംഗം കൊഴുപ്പിക്കുന്നെന്നു പറഞ്ഞായിരുന്നു വിമര്‍ശനം. കേരളത്തില്‍ പുനസംഘടന ആവശ്യമാണെന്നാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ പദവിക്കു കെ.സുധാകരന്‍ യോഗ്യനെങ്കിലും അദ്ദേഹത്തെ ഇടവിട്ട് അലട്ടുന്ന ആരോഗ്യപ്രശ്‌നമാണു കാരണമായി ചൂണ്ടിക്കാട്ടിയത്. നേതൃമാറ്റം വേണ്ടെന്നും സുധാകരന്‍ തുടരട്ടെയെന്നും പരസ്യമായി അഭിപ്രായപ്പെട്ട ചില നേതാക്കളും സംഘടനയില്‍ പരിഷ്‌കാരവും നേതൃമാറ്റവും വേണമെന്ന അഭിപ്രായമാണു ദീപ ദാസ്മുന്‍ഷിക്കു മുന്നില്‍ വച്ചത്. തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച…

      Read More »
    • മുനമ്പത്തുകാരെ ബിജെപി പറഞ്ഞു പറ്റിച്ചു; സത്യം അറിയാതെ കേന്ദ്രമന്ത്രിയുടെ വായില്‍നിന്ന് വീണു; ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല; മകളുടെ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അസംബന്ധം എഴുന്നള്ളിക്കാന്‍ സമയം കളയേണ്ടതില്ലെന്നു’ ക്ഷുഭിതനായി മുഖ്യമന്ത്രി

      തിരുവനന്തപുരം: മുനമ്പത്തുകാരെ ബിജെപി പറഞ്ഞുപറ്റിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചത്. കുളംകലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് നടന്നത്. കേന്ദ്ര നിയമഭേദഗതി മുനമ്പത്തിന് പരിഹാരം എന്ന വാദം പൊളിഞ്ഞു. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ചാണ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അറിയാതെ സത്യംപറഞ്ഞുപോയി. ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. മുസ്ലീം ലീഗ് ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ലീഗിന്റേത് വ്യത്യസ്ത നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അംഗീകരിക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിയെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ സുപ്രീംകോടതിക്ക് എതിരായ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇവിടെയൊക്കെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നത് കാണാതിരിക്കാനാവില്ല. അതിന്റെ ഭാഗമായി എടുത്ത നിലപാടായിരിക്കാം ഗവര്‍ണറുടേത്.…

      Read More »
    • അയ്യപ്പസ്വാമിയുടെ ‘പോസ്റ്റുമാന്‍’ വിവാഹിതനായി; കല്യാണത്തിന് ആദ്യം ക്ഷണിച്ചതും ഭഗവാനെ

      പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തി അയ്യപ്പസ്വാമി?ക്ക് വിവാഹക്ഷണക്കത്ത് നല്‍കി ശ്രദ്ധനേടിയ പോസ്റ്റുമാന്‍ ജി. വിഷ്ണു വിവാഹിതനായി. കഴിഞ്ഞ ദിവസം കലഞ്ഞൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ വധു വീണയ്ക്ക് വിഷ്ണു താലിചാര്‍ത്തി. പത്തനംതിട്ട പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് വിഷ്ണു. കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടി ലഭിക്കുന്നതിനാല്‍ അയ്യപ്പന്റെ സ്വന്തം പോസ്റ്റുമാനായി വിഷ്ണു മണ്ഡലകാലത്ത് മാറും. കഴിഞ്ഞ ജനുവരിയില്‍ വിഷ്ണു വിവാഹക്ഷണക്കത്തുമായി സന്നിധാനത്ത് എത്തി. ഭഗവാനെ വിവാഹം ക്ഷണിച്ചു തൊഴുതു പ്രാര്‍ത്ഥിച്ചു. ഔപചാരികമായി സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഭഗവാനുള്ള ക്ഷണക്കത്ത് കൈമാറി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിവാഹം ആദ്യം അറിയിക്കേണ്ടതും ക്ഷണിക്കേണ്ടതും ഭഗവാനെയാണെന്ന ചിന്തയിലാണ് അയ്യപ്പസ്വാമിയെ കാണാന്‍ വിവാഹക്ഷണക്കത്തുമായി പോയത്. ശബരിമല ഡ്യൂട്ടിയും വിവാഹവും അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും വിഷ്ണു പറഞ്ഞു. അടൂര്‍ മണ്ണടി വൈശാഖത്തില്‍ കെ.ഗോപകുമാറിന്റെയും ശ്രീജകുമാരിയുടെയും മകനാണ് വിഷ്ണു.  

      Read More »
    • നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; കരള്‍ കൊടുക്കാന്‍ മകള്‍ തയ്യാര്‍, ചെലവ് താങ്ങാനാകാതെ കുടുംബം

      കൊച്ചി: സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് കരള്‍ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരും. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ കിഷോര്‍ സത്യവും ആത്മ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും പറഞ്ഞു. ”നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും.…

      Read More »
    • ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഫിഫ്റ്റി- ഫിഫ്റ്റി ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്

      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 136 (Fifty Fifty FF 136 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. തൃശൂരില്‍ വിറ്റ FO 579460 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ FX 654292 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കിറ്റിന്റെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize Rs.8,000/- FN 579460 FP 579460 FR 579460 FS 579460 FT 579460 FU 579460 FV 579460 FW 579460 FX 579460 FY 579460 FZ 579460 3rd Prize Rs.5,000/- 1120 2012 2013 2701 2996 3029 4888 5202 6237 6374 6699 6890…

      Read More »
    • ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ്!! രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു- കെകെ രാഗേഷ്

      തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അദ്ഭുതമായി തോന്നുന്നുവെന്നും കെകെ രാഗേഷ് പറഞ്ഞു. കെകെ രാ​ഗേഷിന്റെ വാക്കുകൾ ഇങ്ങനെ ‘‘നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ സങ്കുചിതരായി പോകുന്നു. നല്ല വാക്കുകൾ പറഞ്ഞതിന് അധിക്ഷേപത്തിന് ഇരയാക്കുന്നു. അങ്ങേയറ്റം ദൗർഭാഗ്യകരമാണ് ഇത്. നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ് ആണ്. പ്രാകൃതമായ മനസിന്റെ ഉടമകളാണ് ഇത് നടത്തുന്നത്. ഉയർന്ന ചുമതലയിലുള്ളവർ പോലും അധിക്ഷേപം നടത്തുന്നു. അവർ സ്വയം ഒന്ന് ആലോചിക്കണം. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരോട് വിദ്വേഷം പുലർത്തുകയാണ്. രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം. കെ. കരുണാകരനും ഇ.കെ. നായനാരും തമ്മിൽ ശക്തമായ രാഷ്ട്രീയ വ്യത്യാസം നിലനിൽക്കുമ്പോൾ…

      Read More »
    • സ്വപ്ന സുരേഷിനെ ചമ്മിച്ച് രേണു… സ്വപ്ന സുരേഷിനെ അറിയില്ലേ?- മാധ്യമപ്രവർത്തകർ, അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ!! പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്… രേണു സുധി

      ഉപദേശവുമായി സമൂഹമാധ്യമത്തിലൂടെയെത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്നു മരിച്ചുപോയ കോമഡി താരം കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തനിക്കു അറിയില്ലെ‌ന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു രേണുവിന്റെ മറുപടി. രേണുവിനെതിരെ സ്വപ്ന നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി കൂടുതൽ ഒന്നും തനിക്ക് അറിയില്ലെന്ന് രേണു പറഞ്ഞത്. സ്വപ്ന സുരേഷിനെ അറിയില്ലേ എന്ന് മാധ്യമപ്രവർത്തകർ എടുത്തു ചോദിച്ചപ്പോൾ കേട്ടിട്ടുണ്ട് എന്നും എന്നാൽ അവർ പറഞ്ഞതിനെക്കുറിച്ച് അറിയില്ല എന്നും രേണു പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിനു രേണുവിന്റെ മറുപടി ഇങ്ങനെ-“അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ, പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്. പക്ഷേ അതേപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അവർ പറഞ്ഞതിനെപ്പറ്റിയുള്ള വിഷാദശാംശങ്ങൾ എനിക്ക് അറിയില്ല”. അതേസമയം രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന സുരേഷ് എത്തിയത്. വിധവയായ ഒരേയൊരു സ്ത്രീ രേണു…

      Read More »
    • ഗതാഗത നിയമ ലംഘനത്തിന് 1000 രൂപ പിഴ, ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ പോയത് 98,000; വ്യാജ പരിവാഹന്‍ സൈറ്റിനെതിരെ പരാതി

      കൊച്ചി: വ്യാജ പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമകള്‍ക്ക് സന്ദേശം അയച്ച് വന്‍തുക തട്ടിയതായി പരാതി. 5000 രൂപ മുതല്‍ 98,500 രൂപ നഷ്ടപ്പെട്ട 20 പേരാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പട്ടികജാതി റിട്ട.ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിനാണ് 98,500 രൂപയാണ് നഷ്ടമായത്. ഗതാഗത നിയമം ലംഘിച്ച അന്‍വറിന്റെ കാര്‍ കസ്റ്റഡിയിലാണെന്നും 1000 രൂപ പിഴ അടച്ചാലേ വിട്ടുതരൂവെന്നുമാണ് പരിവാഹന്‍ സൈറ്റില്‍ നിന്ന് രാത്രി 12 ന് വാട്ആപ്പില്‍ ലഭിച്ച സന്ദേശം. മകന്‍ കാറില്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. തുടര്‍ന്ന് ഫോണിലേക്ക് ഒട്ടേറെ സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തി. പിന്നീട് 3 തവണകളായി 50,000 രൂപ, 45,000 രൂപ, 3500 രൂപ എന്നിങ്ങനെ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി സന്ദേശമെത്തി. ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് അന്‍വര്‍ സൈബര്‍…

      Read More »
    Back to top button
    error: