Kerala

    • ഓപ്പറേഷന്‍ വിജയമെങ്കിലും രോഗി മരിച്ചു!!! അഭിനന്ദനം സദുദ്ദേശ്യപരമെങ്കിലും വീഴ്ചയുണ്ട്; ദിവ്യയുടെ രാഗേഷ് സ്തുതിയില്‍ പ്രതികരിച്ച് ശബരീനാഥന്‍

      തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്ക്കും ശബരിക്കുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണു വിശദീകരണം. ”സര്‍ക്കാരിനുവേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധര്‍മമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകള്‍ പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സര്‍ക്കാര്‍ തലത്തില്‍നിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം പൊട്ടിവീണത്. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിശിഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ…

      Read More »
    • അനധികൃത സ്വത്ത് സമ്പാദനത്തിൽ എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്, റിപ്പോർട്ടിന് സർക്കാർ അം​ഗീകാരം

      തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആർ അജിത്‌ കുമാറിന് സർക്കാരിന്റെ ക്ലീൻചിറ്റ്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത്‌ കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് വിവരം. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത്‌ കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്. എന്നാൽ പി വിജയനെതിരായ വ്യാജ മൊഴി നൽകിയ സംഭവത്തിൽ അജിത്‌ കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാ‌ർ മൊഴി നൽകിയിരുന്നു. എസ്‌പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം…

      Read More »
    • കേരളം കേഴുന്നു: ഏറ്റുമാനൂരും കരുനാഗപ്പള്ളിയിലും 2 പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം 2 അമ്മമാർ ജീവനൊടുക്കി

           കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ 2 പെൺമക്കൾക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുത്തൻ കണ്ടത്തിൽ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി ആദിനാട് പെണ്‍മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെൺകുട്ടികളും മരിച്ചത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ്…

      Read More »
    • കാട്ടാന ആക്രമണം: ടെന്റ് സ്ഥാപിച്ചത് ആനത്താരയിലെന്ന് ആദിവാസികള്‍ക്ക് ഇടയില്‍ വിമര്‍ശനം; എല്ലാവര്‍ക്കും സുപരിചിതമായ ഇടം; അന്നു രാവിലെയും പ്രദേശത്ത് ആനയെത്തി; മൃഗങ്ങളെ അകറ്റാന്‍ തീകൂട്ടിയത് രാത്രി ഏഴിനുമുമ്പ് മഴയില്‍ കെട്ടത് അറിയാതെ പോയതെങ്ങനെ?

      അതിരപ്പിള്ളി: വാഴച്ചാല്‍ കാടര്‍ ഉന്നതിയില്‍ നാലുപേര്‍ കാട്ടനയുടെ ആക്രമണത്തിന് ഇരയായത് കാട്ടുതേന്‍ ശേഖരിച്ചു മടങ്ങിയതിനു പിന്നാലെയെന്നും ആന പോകുന്ന വഴിയായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും വിമര്‍ശനം. ആനയെ അകറ്റിനിര്‍ത്താന്‍ സാധാരണഗതിയില്‍ തീ കൂട്ടാറുണ്ട്. അന്നുപെയ്ത മഴയില്‍ തീയണഞ്ഞു. രാത്രി ഏഴിനായിരുന്നു കാട്ടാന ആക്രമണം. അതിനുമുമ്പു പെയ്ത മഴയില്‍ തീയണഞ്ഞത് ഇവര്‍ എങ്ങനെ അറിയാതെ പോയെന്ന സംശയവും ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഇവര്‍ തേന്‍ ശേഖരിക്കാന്‍ കാടുകയറിയത്. 13ന് വൈകുന്നേരം ഏഴിന് തേനുമായി അതിരപ്പിള്ളിയിലെത്തി കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സതീഷ് (36) അംബിക (42) സതീഷിന്റെ ഭാര്യ രമ സതീഷ് (29) അംബികയുടെ ഭര്‍ത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടി പുഴയ്ക്കരികിലുള്ള പാറക്കെട്ടില്‍ ടാര്‍പോളിന്‍കൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാനകള്‍ കൂട്ടാമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകര്‍ത്തു. ഇതിനുമുമ്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, വേണ്ടത്ര മുന്‍കരുതലെടുക്കാതെ ഇവര്‍ ഇവിടെ കഴിഞ്ഞതില്‍ ആദിവാസി കാടര്‍ വിഭാഗക്കാര്‍ക്കിടയിലും വിമര്‍ശനമുണ്ട്. അതിരപ്പിള്ളിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം…

      Read More »
    • ജനകീയ ഹര്‍ത്താല്‍: അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 16ന് അവധി; കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതം ആദ്യ ഗഡു കൈമാറി

      അതിരപ്പിള്ളി: ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം കൈമാറി തൃശൂര്‍ ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില്‍ കളക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ കളക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികള്‍ ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചു ചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മ്മാണം വേഗം നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍,…

      Read More »
    • കുട്ടികൾക്ക് വിഷം നൽകിയ ശേഷം കയ്യിലെ ഞരമ്പ് മുറിച്ചു: അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ യുവതി 2 മക്കളോടൊപ്പം മീനച്ചിലാറ്റിൽ ചാടി മരിച്ചു; ഏറ്റുമാനൂരിലാണ് സംഭവം

        കോട്ടയത്ത് പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കണ്ണമ്പുരക്കടവിലാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വന്ന ജിസ്മോൾ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. കോട്ടയം അയർക്കുന്നം റോഡിൽ സർ‌വീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട്…

      Read More »
    • അതിരപ്പിള്ളിയിലെ ആദിവാസികളുടെ മരണം; നടന്നത് കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്

      തിരുവനന്തപുരം: തൃശൂര്‍ അതിരപ്പിള്ളി വനമേഖലയില്‍ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്നു സ്ഥിരീകരിക്കാതെ വനം വകുപ്പ്. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരിച്ച സതീഷിനെയും അംബികയെയും കൂടാതെ മറ്റു രണ്ടു ബന്ധുക്കള്‍ കൂടി കാട്ടിലേക്ക് പോയിരുന്നു. രാത്രി കാട്ടാനയുടെ ആക്രമണം ഉണ്ടായപ്പോള്‍ ചിതറി…

      Read More »
    • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു

      ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. ബസില്‍ കുടുങ്ങി കിടന്ന 15നും 18 ന്‍ും ഇടയില്‍ പ്രായംതോന്നിക്കുന്ന ഒരു ആണ്‍കുട്ടിയാണ് മരിച്ചത്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

      Read More »
    • മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

      തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്ച രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.  

      Read More »
    • റോഡിനു സ്ഥലം വിട്ടു നല്‍കിയില്ല; അര്‍ധരാത്രി ജെസിബികളെത്തി, ചുറ്റുമതിലും ഗേറ്റും തകര്‍ത്തു: പരിഭ്രാന്തരായി നാട്ടുകാര്‍

      മലപ്പുറം: റോഡിനു സ്ഥലം വിട്ടു നല്‍കിയില്ലെന്നു കാട്ടി അര്‍ധരാത്രി ജെസിബികളുമായെത്തി ചുറ്റുമതിലും ഗേറ്റും തകര്‍ത്തതയായി കുടുംബങ്ങളുടെ പരാതി. തിരൂര്‍ മീശപ്പടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മരാമത്ത് വകുപ്പിന്റെ മീശപ്പടി കോട്ടിലത്തറ റോഡരികിലുള്ള മുണ്ടശ്ശേരി മൊയ്തീന്‍കുട്ടിയുടെയും സഹോദരന്‍ അബ്ദുല്‍ ജലീലിന്റെയും വീടിന്റെ മതിലും ഗേറ്റുകളുമാണ് രാത്രിയെത്തിയ സംഘം പൊളിച്ചത്. 2 ജെസിബികളാണുണ്ടായിരുന്നത്. 150 മീറ്റര്‍ മാറിയാണ് ഇരുവരുടെയും വീടുകളുള്ളത്. രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് ഇരുവരും പുറത്തിറങ്ങിയെങ്കിലും മതില്‍ പൊളിച്ചവര്‍ വലിയ കല്ലുകള്‍ എടുത്ത് എറിഞ്ഞതോടെ കുടുംബത്തിലുള്ള ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ സമയത്ത് സംഘം സ്ഥലത്തുനിന്നു മാറി. പിന്നീട് പൊലീസ് പോയ ശേഷം വീണ്ടുമെത്തി. പുലര്‍ച്ചെ നാലര വരെ സംഘം ജെസിബിയുമായി പൊളിക്കല്‍ തുടര്‍ന്നു. മൊയ്തീന്‍കുട്ടിയുടെ സിമന്റ് കട്ട ഉപയോഗിച്ചു നിര്‍മിച്ച 40 മീറ്ററോളം നീളമുള്ള മതിലും ഗേറ്റുമാണ് പൊളിച്ചിട്ടിരിക്കുന്നത്. അബ്ദുല്‍ ജലീലിന്റെ 60 മീറ്ററോളം നീളമുള്ള പഴയ മതിലും ഗേറ്റും…

      Read More »
    Back to top button
    error: