KeralaNEWS

അയ്യപ്പസ്വാമിയുടെ ‘പോസ്റ്റുമാന്‍’ വിവാഹിതനായി; കല്യാണത്തിന് ആദ്യം ക്ഷണിച്ചതും ഭഗവാനെ

പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തി അയ്യപ്പസ്വാമി?ക്ക് വിവാഹക്ഷണക്കത്ത് നല്‍കി ശ്രദ്ധനേടിയ പോസ്റ്റുമാന്‍ ജി. വിഷ്ണു വിവാഹിതനായി. കഴിഞ്ഞ ദിവസം കലഞ്ഞൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ വധു വീണയ്ക്ക് വിഷ്ണു താലിചാര്‍ത്തി. പത്തനംതിട്ട പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് വിഷ്ണു.

കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടി ലഭിക്കുന്നതിനാല്‍ അയ്യപ്പന്റെ സ്വന്തം പോസ്റ്റുമാനായി വിഷ്ണു മണ്ഡലകാലത്ത് മാറും. കഴിഞ്ഞ ജനുവരിയില്‍ വിഷ്ണു വിവാഹക്ഷണക്കത്തുമായി സന്നിധാനത്ത് എത്തി. ഭഗവാനെ വിവാഹം ക്ഷണിച്ചു തൊഴുതു പ്രാര്‍ത്ഥിച്ചു. ഔപചാരികമായി സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഭഗവാനുള്ള ക്ഷണക്കത്ത് കൈമാറി.

Signature-ad

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിവാഹം ആദ്യം അറിയിക്കേണ്ടതും ക്ഷണിക്കേണ്ടതും ഭഗവാനെയാണെന്ന ചിന്തയിലാണ് അയ്യപ്പസ്വാമിയെ കാണാന്‍ വിവാഹക്ഷണക്കത്തുമായി പോയത്. ശബരിമല ഡ്യൂട്ടിയും വിവാഹവും അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും വിഷ്ണു പറഞ്ഞു. അടൂര്‍ മണ്ണടി വൈശാഖത്തില്‍ കെ.ഗോപകുമാറിന്റെയും ശ്രീജകുമാരിയുടെയും മകനാണ് വിഷ്ണു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: