Kerala

    • ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു, പകലിനെപ്പോലും ഭയന്നു; ഒടുവില്‍ പീഡനപരാതി വ്യാജമെന്ന് ‘ഇര’

      കോട്ടയം: ”എത്രകാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയത്”- കല്ലറ മധുരവേലി ചാന്തുരുത്തില്‍ സി.ഡി. ജോമോ(48)ന്റെ വാക്കുകളാണിത്. വ്യാജ പീഡനപരാതിമൂലം ഏഴു വര്‍ഷത്തിലധികം വേട്ടയാടപ്പെട്ട ജോമോനിത് ഉയിര്‍പ്പിന്റെ കാലം. താന്‍ നല്‍കിയത് വ്യാജപരാതിയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് ജോമോന് ആശ്വാസമായത്. ”സത്യം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എല്ലാവരും കുറ്റവാളിയെപ്പോലെ നോക്കുന്ന ദയനീയസ്ഥിതി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പകലിനെപ്പോലും ഭയന്നു. സ്വന്തം സ്ഥാപനം തകര്‍ന്നു. പെയിന്റിങ്ങിനും കൂലിപ്പണിക്കും പോയി. ഭാര്യയെയും മക്കളെയും നോക്കണമല്ലോ. കുടുംബം ഒപ്പം നിന്നത് മാത്രമായിരുന്നു ആശ്വാസം.” -ജോമോന്‍ പറയുന്നു. സംഭവം ഇങ്ങനെ-ജോമോന്‍ കുറുപ്പന്തറയില്‍ സ്വന്തമായി പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു. ഒട്ടേറെ കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഒരു വിദ്യാര്‍ഥിനി, സ്ഥാപനം ഉടമയും അധ്യാപകനുമായ ജോമോന് എതിരേ പീഡനപരാതി നല്‍കി. പരാതി നല്‍കുന്നതിനു മുമ്പേ പണം ആവശ്യപ്പെട്ട് പലരും ഇദ്ദേഹത്തെ വിളിച്ചിരുന്നു. പണം നല്‍കിയില്ല. ജോമോന്‍ അറസ്റ്റിലായി. ഒരുമാസം കോട്ടയം ജില്ലാ ജയിലില്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വേണ്ടപ്പെട്ടവര്‍പ്പോലും തള്ളിപ്പറയാന്‍ തുടങ്ങി.…

      Read More »
    • ഞാന്‍ ഇവിടെയുണ്ട്! ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്; എവിടെയെന്നു ചോദിക്കുന്നവരെ പരിഹസിച്ച് ഷൈന്‍ ടോം ചാക്കോ; വിന്‍സിക്കൊപ്പം അഭിനയിച്ച സിനിമയുടെ പോസ്റ്ററും ഇന്‍സ്റ്റഗ്രാമില്‍; നടന് നോട്ടീസ് നല്‍കാന്‍ പോലീസ്; ഓടിയത് എന്തിനെന്ന് അന്വേഷിക്കും

      കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടത് ചര്‍ച്ചയാകവെ താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്. ഹോട്ടലില്‍നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചാണ് ഷൈന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ട്വന്റി 20 എന്ന സിനിമയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും മോഹന്‍ലാല്‍ സ്വിമിങ് പൂളിലേക്ക് ചാടുന്നതാണ് മറ്റൊരു വിഡിയോ. ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് നടനെ ചോദ്യം ചെയ്‌തേക്കും. നോട്ടിസ് നല്‍കി വൈകാതെ ഷൈന്‍ ടോം ചാക്കോയോട് ഹാജരാകാന്‍ നിര്‍ദേശിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍…

      Read More »
    • 10 പായ്ക്കറ്റ് കൊക്കെയ്ന്‍ പിടികൂടിയിട്ടും അന്നു പോലീസ് ഊരിവിട്ടു; കോടതിയുടെ ഇടപെടലില്‍ ഇനി ഒത്തുകളി നടക്കില്ല; ഷൈന്‍ ടോം ചാക്കോയോട് വിശദീകരണം ചോദിച്ച് താര സംഘടന; നടപടിയെടുക്കുമെന്ന് ഫിലിം ചേംബര്‍; ഷൈന്‍ എന്നും വിവാദങ്ങളുടെ തോഴന്‍; വിന്‍സിയുടെ പരാതിയില്‍ കുരുക്ക് മുറുകുന്നു

      കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയില്‍നിന്ന് താര സംഘടന ‘അമ്മ’ വിശദീകരണം തേടി. വിനു മോഹന്‍, സരയു, അന്‍സിബ ഹസന്‍ എന്നിവരടങ്ങിയ അച്ചടക്കസമിതി പരിശോധിക്കും. ഇരുവരുടേയും വിശദീകരണം കേള്‍ക്കുമെന്ന് അച്ചടക്കസമിതി അംഗം അന്‍സിബ ഹസന്‍ പറഞ്ഞു. ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്നിറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപെട്ടു. മൂന്നാം നിലയിലെ മുറിയുടെ ജനാലവഴിയാണ് ഷൈന്‍ പുറത്തേക്ക് ചാടിയത്. രണ്ടാംനിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടിയ ഷൈന്‍ തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടി. തുടര്‍ന്ന് കോണിപ്പടി വഴി പുറത്തേക്ക് ഓടി. പുറത്തിറങ്ങിയപ്പോള്‍ കണ്ട ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡാന്‍സാഫ് ടീം പരിശോധനക്കെത്തിയത്. ഡാന്‍സാഫ് ടീമിന് ഹോട്ടല്‍മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല ലഹരി ഉപയോഗിച്ച് തന്നോടു മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നടനു കുരുക്ക് മുറുകിയത്. താരത്തിനെതിരെ നടി ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി…

      Read More »
    • മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസ്

      പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതിനിടെ പാലക്കാട്ടെ ഹെഡ്‌ഗേവാര്‍ വിവാദം തണുപ്പിക്കാന്‍ പൊലീസ് വിളിച്ച സര്‍വകക്ഷിയോഗം പൂര്‍ത്തിയായി.പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് മാര്‍ച്ചും വ്യക്തി അധിഷ്ഠിതമായ പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ബിജെപിയെയും എംഎല്‍എയെയും തുറന്ന പോരിലേക്ക് നയിച്ചത്. പദ്ധതിക്ക് ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്ന് പാലക്കാട് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു.

      Read More »
    • ബിജെപിയുമായി ഒരു ചർച്ചയ്ക്കും ഇല്ല, പോലീസ് മധ്യസ്ഥ പണിയെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

      പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണ്. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട്…

      Read More »
    • സഹപ്രവര്‍ത്തകരുടെ പിഎഫ് ഹാക്ക് ചെയ്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമം: അറബിക് അധ്യാപകൻ അറസ്റ്റിൽ

      വളാഞ്ചേരി (മലപ്പുറം): സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അറബിക് അധ്യാപകന്‍ അറസ്റ്റില്‍. കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടന്‍ സെയ്തലവി (45) എന്നയാളെയാണ് ഇയാളുടെ വീട്ടില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകള്‍ ഹാക്ക്‌ചെയ്താണ് ഇയാള്‍ പണം മാറ്റാന്‍ ശ്രമിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും പണം വകമാറ്റാന്‍ ശ്രമിച്ചത്. 2032-ല്‍ വിരമിക്കുന്ന ഒരു അധ്യാപിക വൊളന്ററി റിട്ടയര്‍മെന്റ് എടുക്കുകയാണെന്നും പിഎഫ് ക്ലോസ് ചെയ്യണമെന്നും കാണിച്ച് പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍ അപേക്ഷ വിദ്യാഭ്യാസ ഓഫീസിലേക്കയച്ചു. അതേക്കുറിച്ച് ഓഫീസില്‍നിന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം മാറ്റാന്‍ ഓണ്‍ലൈന്‍ അപേക്ഷ ഉണ്ടായിരുന്നതായി അറിയുന്നത്. ഉടന്‍തന്നെ വിവിധതലങ്ങളില്‍ പരാതി നല്‍കി വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് പ്രഥമാധ്യാപിക ബി. കുഞ്ഞീമ പറഞ്ഞു. പിഎഫില്‍നിന്ന് പണമെടുക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം മേലധികാരി സാക്ഷ്യപ്പെടുത്തിയ യഥാര്‍ഥ രേഖകളും വേണം. അതു നല്‍കാത്തതിനാല്‍ ആരുടെയും…

      Read More »
    • ഇ ഡി റെയ്ഡ്; മുസ്ലിം ലീഗ് മഹാറാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല

      കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെ തുടര്‍ന്ന് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാ റാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല. കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിങ് രാജാ വാറിങിനാണ് പരിപാടിക്ക് എത്താന്‍ സാധിക്കാതിരുന്നത്. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി ഇദ്ദേഹത്തെയായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇ ഡി റെയ്ഡിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായില്ല. ബെംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ബുധനാഴ്ച രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കുകയായിരുന്നു. വിവരം എഐസിസിയെ അറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ്യ സീതാക്ക എന്നിവരെ മുഖ്യാതിഥികളായി അനുവദിക്കുകയുമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആണ് ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. വഖഫ് ചെയ്താല്‍ ആ ഭൂമി ദൈവത്തിന്റേതാണെന്നും മുസ്ലിം ലീഗ്…

      Read More »
    • അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി : ഏഴുവർഷത്തിനു ശേഷം പരസ്യ കുറ്റസമ്മതം നടത്തി വിദ്യാർഥിനി

      കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനകേസ് വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെൺകുട്ടി കേസ് പിൻവലിച്ചു. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്. പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു. പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ…

      Read More »
    • വിൻ സിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി നടി

      തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ…

      Read More »
    • നീതി തേടി ഒരമ്മ: കളമശ്ശേരി മെഡിക്കല്‍ കോളേജ്  വിദ്യാര്‍ത്ഥിനി അമ്പിളി മരിച്ചത് ക്രൂരമായ പീഡനം മൂലം, തെളിവുകളുമായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

      ​​​​​      എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, കാസർകോട് ഉദിനൂര്‍ പുതിയപുരയില്‍ ചന്ദ്രന്റെ മകള്‍ പി.പി അമ്പിളി (25)യുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. സഹപാഠികളും ഹോസ്റ്റല്‍ വാര്‍ഡനും അമ്പിളിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. വിശദ അന്വേഷണം ആവശ്യപ്പെട്ട് മാതാവും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ മാസം അഞ്ചിനാണ് അമ്പിളിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോപ്പിംഗ് കഴിഞ്ഞു വന്ന സഹപാഠികകളാണ് രാത്രി 11 മണിയോടെ  മുറിയില്‍ മൃതദേഹം കണ്ടെത്തയത്. എന്നാല്‍ ആറിന് പുലര്‍ച്ചെ 2.12 വരെ അമ്പിളിയുടെ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഹോസ്റ്റല്‍ മുറിയിലെ സാധനങ്ങള്‍ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചു വെച്ച് കാണാതായതായി പരാതി നല്‍കി, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, പഠനം തടസ്സപ്പെടുത്തി തുടങ്ങിയവയാണ്…

      Read More »
    Back to top button
    error: