Breaking NewsKerala

സ്വപ്ന സുരേഷിനെ ചമ്മിച്ച് രേണു… സ്വപ്ന സുരേഷിനെ അറിയില്ലേ?- മാധ്യമപ്രവർത്തകർ, അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ!! പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്… രേണു സുധി

ഉപദേശവുമായി സമൂഹമാധ്യമത്തിലൂടെയെത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്നു മരിച്ചുപോയ കോമഡി താരം കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തനിക്കു അറിയില്ലെ‌ന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു രേണുവിന്റെ മറുപടി. രേണുവിനെതിരെ സ്വപ്ന നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി കൂടുതൽ ഒന്നും തനിക്ക് അറിയില്ലെന്ന് രേണു പറഞ്ഞത്. സ്വപ്ന സുരേഷിനെ അറിയില്ലേ എന്ന് മാധ്യമപ്രവർത്തകർ എടുത്തു ചോദിച്ചപ്പോൾ കേട്ടിട്ടുണ്ട് എന്നും എന്നാൽ അവർ പറഞ്ഞതിനെക്കുറിച്ച് അറിയില്ല എന്നും രേണു പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിനു രേണുവിന്റെ മറുപടി ഇങ്ങനെ-“അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ, പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്. പക്ഷേ അതേപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അവർ പറഞ്ഞതിനെപ്പറ്റിയുള്ള വിഷാദശാംശങ്ങൾ എനിക്ക് അറിയില്ല”.

Signature-ad

അതേസമയം രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന സുരേഷ് എത്തിയത്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നും സോഷ്യൽ മീഡിയയിൽ സ്വപ്ന സുരേഷ് കുറിച്ചു.

“ഇതാണോ 2025-ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ആൺകുട്ടികൾ അങ്ങനെ പറയും, എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങൾ. മണ്ടത്തരം വിൽപ്പനയ്ക്ക് വെക്കരുത്. വിചിത്രമായ സൃഷ്ടികൾക്കൊണ്ട് ശ്രീകൃഷ്ണനെ പകരംവെക്കാൻ കഴിയില്ല” എന്നായിരുന്നു രേണുവിന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ച് സ്വപ്‌നസുരേഷ് പറഞ്ഞത്.

സ്വപ്‌നയുടെ പോസ്റ്റിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും വിരവധിപ്പേർ എത്തിയിരുന്നു. സ്വപ്‌ന പറഞ്ഞത് ശരിയാണ്, രേണുവിന്റെ പ്രവർത്തികൾ കാണുമ്പോൾ നാണക്കേട് തോന്നുന്നു എന്നാണ് ചിലർ കമന്റ്റ് ചെയ്തത് എന്നാൽ സ്വപ്ന സുരേഷിന്റെ കേസുകളും സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടെ പുറത്തുവന്ന ഫോട്ടോകളും പങ്കുവച്ചുകൊണ്ട് പരിഹസിച്ച് കമെന്റിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: