Kerala
-
തലേദിവസം രാത്രി ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തി, രാവിലെ എണീറ്റു നോക്കുമ്പോൾ കൂട്ടുകാരന്റെ മൃതദേഹം പോർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ
കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയിൽ. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ജാഫർ (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂർക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറിൽ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാർ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാർ, പോർച്ചിൽ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി. തൊട്ട് അപ്പുറത്തുതന്നെയാണ് ജാഫറിന്റെയും വീട്. ജാഫർ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. എന്നാൽ രാവിലെ ഉറക്കമുണർന്ന് വന്നു നോക്കുമ്പോഴാണ് ജാഫർ കാറിൽ…
Read More » -
ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു, കച്ചവടക്കാരെ സമ്മതിക്കണം, പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും- സുരേഷ് ഗോപി
തൃശ്ശൂർ: ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കച്ചവടക്കാരെയൊക്കെ സമ്മതിക്കണം. പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും. അതുകൊണ്ട് രാജ്യം മുഴുവൻ ഒറ്റത്തിരഞ്ഞെടുപ്പാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തൃശ്ശൂരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളത്. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു പൗരൻ എന്നനിലയിൽ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകർത്ത് സിആർ മഹേഷ് എംഎൽഎ
കരുനാഗപ്പള്ളി: ജപ്തി ചെയ്ത വീട്ടിൽ നിന്നും വെറുംകയ്യോടെ ഇറക്കിവിട്ട് കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റും ഏറ്റവും ഇളയകുട്ടിയുടെ പാൽക്കുപ്പിയടക്കമുള്ള സാധനങ്ങളൊന്നുമെടുക്കാനനുവദിക്കാതെ കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. സംഭവമറിഞ്ഞ് സിആർ മഹേഷ് എംഎൽഎ ഇടപെട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്തു വീട്ടുകാർക്കുവേണ്ട സാധനങ്ങൾ എടുത്തു നൽകി. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തിയായത്. വീട്ടിൽ എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നെ കുടുംബം ആരോപിക്കുന്നു. മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ…
Read More » -
അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്കു പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പിവി അൻവർ. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അതിനു ശേഷം തീരുമാനമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇന്ന് രാവിലെ വരെ മത്സരിക്കാൻ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന നിലയിൽ അൻവറിൻ്റെ പ്രതികരണമെത്തിയത്. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അൻവർ പറഞ്ഞു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അൻവർ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവാണ്…
Read More » -
കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ തകർന്നു
കൊച്ചി: കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം. ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. വൈപ്പിൻ ജെട്ടിയിൽ നിർത്തിയിട്ട റോ-റോയിലാണ് വാട്ടർ മെട്രോ ബോട്ട് ഇടിച്ചത്. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണു നിഗമനം. അതേസമയം അപകടത്തിൽ ആർക്കും പരുക്കില്ല. ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോ ആണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന റോ– റോ ജങ്കാറിൽ ഒഴുകിപ്പോയി വാട്ടർ മെട്രോ ഇടിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ അടക്കം തകർന്നു. അതേസമയം ശക്തമായ ഒഴുക്ക് തുടർന്നതിനാൽ വൈപ്പിൻ– ഹൈക്കോടതി റൂട്ടിൽ വാട്ടർ മെട്രോ സർവീസ് രണ്ടര മണിക്കൂർ നിർത്തിവച്ചു. ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.
Read More » -
ഉണ്ണിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം, ഹർജി തീർപ്പാക്കി, വാർത്താസമ്മേളനം വിളിച്ച് നടൻ
കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷയിൽ തീർപ്പാക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ നടനെതിയെ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു. അതിനിടെ ഉണ്ണി മുകുന്ദൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ മർദിച്ചുവെന്നു കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. എന്നാൽ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്കു പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്നും ഫ്ലാറ്റിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിൻ കുമാർ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.…
Read More » -
പാക് താരങ്ങള്‍ പരിപാടിയില്‍ ക്ഷണിക്കാതെ വന്നവര്‍! വിചിത്ര വിശദീകരണവുമായി പ്രവാസി സംഘടന
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന. അതേവേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകര്‍ നിരത്തുന്നത്. അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവര്‍ത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ഈ പ്രവര്‍ത്തി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവര്‍ പറയുന്നു. സംഘാടകസമിതിയുമായി ബന്ധപ്പെട്ടവര്‍ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവര്‍ക്ക് സംസാരിക്കാനായി മൈക്ക് നല്‍കുന്നതും അവര്‍ സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം എന്നതാണ് വസ്തുത. വിവേക് ജയകുമാര്‍ പ്രസിഡന്റും ആദര്‍ശ് നാസര്‍ ജനറല്‍ സെക്രട്ടറിയും റിസ്വാന്‍ മൂപ്പന്‍ ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലൂമിനി(കുബ)യാണ് ഇതിന്റെ സംഘടകര്‍. സംഘാടകര്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പത്രക്കുറിപ്പിന്റെ മലയാള…
Read More » -
വന്ദേഭാരതില്‍ നോണ്‍-വെജ് ബ്രേക്ക്ഫാസ്റ്റ് കിട്ടില്ല; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍
ചെന്നൈ: വന്ദേഭാരത് ട്രെയിനുകളില്‍ നോണ്‍- വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ് ലഭ്യമല്ലാത്തതില്‍ വ്യാപക പ്രതിഷേധം. ചെന്നൈ നിന്ന് നാഗര്‍കോവില്‍, മൈസൂരു, ബംഗളൂരു, തിരുനെല്‍വേലി എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന വന്ദേഭാരതിലാണ് മാംസാഹാരം നിര്‍ത്തലാക്കിയത്. ദക്ഷിണ റെയില്‍വേയോ കാറ്ററിംഗ് ഏജന്‍സിയോ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. ഐആര്‍സിടിസി ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നുണ്ട്. നോണ്‍-വെജ് വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമായിരിക്കും ലഭിക്കുക എന്ന അറിയിപ്പാണ് നല്‍കുന്നത്. വ്യക്തിഗത വിവരങ്ങളും ആഹാരം സംബന്ധമായ വിവരങ്ങളും നല്‍കുമ്പോഴാണ് ഈ അറിയിപ്പ് ലഭിക്കുന്നത്. എന്നാല്‍ ഐആര്‍സിടിസി ആപ്പിലെ സാങ്കേതിക പിഴവാണിതെന്നും ബുക്കിംഗ് സമയത്ത് നോണ്‍-വെജ് വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്നുമാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, വിഷയത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പ്രതികരിച്ചിട്ടില്ല. ഐആര്‍സിടിസി ആപ്പില്‍ ബുക്ക് ചെയ്തപ്പോള്‍ നോണ്‍-വെജ് വിഭവങ്ങള്‍ ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചിരുന്നുവെന്നും വെജിറ്റേറിയന്‍ ആഹാരം മാത്രമാണ് വന്ദേഭാരതില്‍ യാത്ര ചെയ്യവേ ലഭിച്ചതെന്നും ചെന്നൈ നിന്ന് നാഗര്‍കോവിലിലേയ്ക്ക് യാത്ര…
Read More » -
ഇനി കൂടുതല്‍ നേരം പഠിക്കണം; ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും. ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക…
Read More » -
ഒന്നരക്കോടിയുടെ മൂന്നക്ക നമ്പർപ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്
ദുബായിയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. S 529 എന്ന നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ ‘മാർക്കോ’ വൻ വിജയമായതിന് പിന്നാലെ ‘കാട്ടാളൻ’ എന്ന ആന്‍റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂരിലെ തളിക്കുളം സ്വദേശിയും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്നയാളുമായ ഷരീഫ് മുഹമ്മദ് 2008-ൽ ദുബായിയിൽ സെയിൽസ് കോര്‍ഡിനേറ്ററായിട്ടാണ് തന്‍റെ കരിയർ ആരംഭിച്ചത്. ശേഷം ഖത്തറിലെ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊക്യുർമെന്‍റ് ഓഫീസറായി, അതിന് പിന്നാലെ ഒരു വാഹന ലീസിംഗ് കമ്പനിയിലും ജോലി ചെയ്യുകയുണ്ടായി. 2011-ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം എത്തിയത്. അതേ വർഷം ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന് ഖത്തറിൽ തുടക്കം കുറിച്ചു.…
Read More »