Kerala
-
‘വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്; അങ്കണവാടിയിലെ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പല്ല’; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്; പാലക്കാടിനു പിന്നാലെ സുധാകരനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പടലപിണക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പക്വതയില്ലെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കന്‍മാര്‍ കൂടി കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ധാര്‍മികതയെ തകര്‍ക്കുന്നതായിരിക്കരുത് നേതൃത്വത്തിന്റെ പ്രവര്‍ത്തി. നേതാക്കള്‍ക്ക് പ്രത്യേക ജാഗ്രത വേണം. പാര്‍ടി നേതൃത്വത്തിലേക്ക് ഹൈക്കമാന്‍ഡ് ഒരാളെ തീരുമാനിക്കുമ്പോള്‍ മറ്റുള്ളവര്‍ അഭിപ്രായം പറയണ്ട കാര്യമില്ല. വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയില്‍ ക്ലാസ് ലീഡര്‍ക്കായുള്ള തെരഞ്ഞെടുപ്പല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് രാവിലെ പത്രമെടുക്കുമ്പോള്‍ നെറ്റിചുളിക്കേണ്ടിയും വിയര്‍ക്കേണ്ടിയും വരുന്ന അവസ്ഥയാണുള്ളതെന്നും പത്ത് വര്‍ഷത്തിനിടെ ഒരു യുവ നേതാവും പാര്‍ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനം പുറത്തു…
Read More » -
കോളടിച്ചത് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്; പിങ്ക്, നീല കാര്‍ഡുള്ളവര്‍ക്കും സന്തോഷിക്കാന്‍ വകുപ്പുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മ്മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈമാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്. കുറഞ്ഞ അളവില്‍ എത്തിക്കുന്നത് നഷ്ടമാണെന്ന്…
Read More » -
അണികള്‍ സുധാകരനൊപ്പം, നേതാക്കള്‍ ഗ്രൂപ്പുകളിയിലും; കെ. മുരളീധരന്റെ തോല്‍വിയുടെ ക്ഷീണം മാറുംമുമ്പേ കെ. സുധാകരനെ തെറിപ്പിക്കുന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തും; പാലക്കാട് പിന്തുണച്ച് പോസ്റ്ററുകള്‍; എല്ലാ ജില്ലകളിലും സമാന സാഹചര്യം
പാലക്കാട്: കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട് പോസ്റ്റര്‍ ഡിസിസി ഓഫിസ് പരിസരത്താണ് പോസ്റ്റര്‍ പതിച്ചത്. കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരെന്നും പിണറായിയെ അടിച്ചിടാന്‍ സുധാകരന് മാത്രമാണ് സാധിക്കുകയെന്നും എല്‍ഡിഎഫിനെ തടുക്കാന്‍ സുധാകരന് മാത്രമേ സാധിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. ‘എല്‍ഡിഎഫിനെ തടുക്കാന്‍, സിപിഎമ്മിനെ നിലക്ക് നിര്‍ത്താന്‍,പിണറായിയെ അടിച്ചിടാന്‍ കെ. സുധാകരന് മാത്രമേ കഴിയൂ’.. എന്നാണ് മറ്റൊരു പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, കെ. സുധാകരന്റെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നീക്കം. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. സുധാകരനുമായി ഹൈക്കമാന്‍ഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഫോണില്‍ ബന്ധപ്പെടാനാണ് സാധ്യത. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയശേഷം സുധാകരന്‍ നിലപാട് മാറ്റിയതും ഹൈക്കമാന്‍ഡ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍, കേരളത്തില്‍നിന്നുള്ള നേതൃതലത്തിലടക്കം കെ. സുധാകരനു വലിയ പിന്തുണയുള്ളത് ഭാവിയിലെ പൊട്ടിത്തെറിയിലേക്കു വഴിവച്ചേക്കും. കെ.…
Read More » -
സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ സെക്രട്ടറി; ക്ഷണിക്കാതെ എത്തിയെന്ന് വിമര്‍ശനം
കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വേദിയില്‍ ഇടം പിടിച്ച സംഭവത്തില്‍ വിവാദം. മുഴപ്പിലങ്ങാട് – ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്തത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം മുന്‍ എംപി എന്ന നിലയിലാണ് കെ കെ രാഗേഷിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ പരിഹസിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. രാഗേഷിന്റെ സാന്നിധ്യം ഇതിനോടകം ചൂടുള്ള ചര്‍ച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ബിജെപി വിമര്‍ശനം. കണ്ണൂര്‍ എംപി കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകളും മുഖ്യാതിഥികളായി പരിപാടിയില്‍…
Read More » -
മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ചിത്രം. കംപ്ലീറ്റ് എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു ഓഫീസ് ചെയറിൽ കോട്ടിട്ട് പുറം തിരിഞ്ഞിരിക്കുന്ന കുറുക്കനെ കാണിച്ചുകൊണ്ട് കൗതുകം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പോസ്റ്റർ എത്തിയിരുന്നത്. മാത്യുവിനേയും ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളത്തിൽ ആദ്യമായാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ,…
Read More » -
‘ഹം ഹെ കേരള പോലീസ്’! കഞ്ചാവ് കടത്താന്‍ വാനിഷിംഗ് മോഡ് പയറ്റിയ ഒഡീഷക്കാരെ പൊക്കി ഡാന്‍സാഫ് സംഘം; പിടിയിലായത് മാസം നാലുവട്ടം കൊച്ചിയില്‍ കഞ്ചാവ് എത്തിക്കുന്നവര്‍; പരിശോധന കേരളത്തില്‍ മാത്രം
കൊച്ചി: എറണാകുളത്തേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളായ ഒഡീഷക്കാരെ പോലീസ് പൊക്കിയത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന്. ഒഡിഷക്കാരായ ട്യൂണ നായികും ഗഗനും വര്‍ഷങ്ങളായി നടത്തുന്ന പരിപാടിയാണ് പോലീസ് പൊക്കിയത്. എന്നാല്‍, ഇവര്‍ വരുന്നവഴി നിരവധി സംസ്ഥാനങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ തങ്ങിയെങ്കിലും ആരും പേരിനുപോലും പരിശോധിച്ചില്ല! മാസാമാസവും മൂന്നും നാലും തവണ കഞ്ചാവുമായി കൊച്ചിയിലെത്തും. ട്രെയിന്‍ മാര്‍ഗമാണ് യാത്രകളെല്ലാം. എന്നാല്‍ മൂന്ന് മാസമായി ലഹരിക്കടത്തുകാര്‍ക്ക് അത്ര നല്ലകാലമല്ല. കൊച്ചിയില്‍ ലഹരിയിടപാടുകാരെ പിടികൂടാന്‍ എക്‌സൈസും പൊലീസും രാത്രിയില്‍ പോലും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. എങ്ങനെയൊക്കെ ഒളിച്ചും പാത്തും വന്നാലും പിടിവീഴും. ഇതോടെയാണ് പൊലീസിന്റെ കണ്ണ് വെട്ടിക്കാന്‍ ‘വാനിഷിങ് മോഡ്’ എന്ന തന്ത്രം പയറ്റാന്‍ ഒഡീഷക്കരായ ലഹരിക്കടത്തുക്കാര്‍ തീരുമാനിച്ചത്. സഞ്ചാരപാത ട്രാക്ക് ചെയ്താണ് ലഹരിക്കടത്തുക്കാരെ പൊലീസും എക്‌സൈസും പൂട്ടുന്നത്. മൊബൈല്‍ കയ്യില്‍ കരുതാതെ ഇടപാട് നടത്താനുമാകില്ല. അപ്പോള്‍ പിന്നെ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കി, പറ്റിച്ച് ലഹരി കൈമാറുകയാണ് ഏക വഴി. പതിവ് രീതികള്‍ മാറ്റി പുതിയത് പരീക്ഷിച്ചും…
Read More » -
‘സാന്ദ്ര തോമസിന് കുശുമ്പും നിരാശയും, നിവിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല, നടന്റെ പേരു പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും’; വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍; ‘മറ്റുള്ളവര്‍ നടന്റെ പേരു പറയുന്നതില്‍ ഒന്നും ചെയ്യാനില്ല’
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണത്തില്‍ ആദ്യ വിശദീകരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ വിമര്‍ശനം ഉന്നയിച്ച നടന്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ല. മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്ന് നിവിന്‍ പോളിയുടെ പേര് മുന്‍നിര്‍ത്തിയുളള ചര്‍ച്ചകള്‍ക്ക് ലിസ്റ്റിന്‍ മറുപടി നല്‍കി. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും. നിര്‍മാതാവിന് ഫാന്‍സില്ല, പാന്‍സേയുള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവര്‍ക്കും അറിയാം. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കാനാണ് ലിസ്റ്റിന്റെ തീരുമാനം. അതേസമയം വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ആരോപണം ലിസ്റ്റിന്‍ തള്ളിക്കളഞ്ഞു. സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ലിസ്റ്റിനെതിരെ സാന്ദ്ര തോമസ് മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് ആരോപിച്ച നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ വീണ്ടും കടന്നാക്രമിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ…
Read More » -
വാക്‌സിനെടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം: ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം
തിരുവനന്തപുരം: തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിന്‍കര ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാക്‌സിന്‍ എടുത്ത ശേഷവും രോഗം ബാധിച്ച് ഒരു മാസത്തിനിടെ 2 പെണ്‍കുട്ടികള്‍ മരിച്ചതിനു പിന്നാലെയാണ് വീണ്ടും മരണം. ഏപ്രില്‍ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്‌സിന്‍ എടുത്ത കുട്ടിക്ക് തുടര്‍ന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പില്‍ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. സംഭവത്തില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായി ഏപ്രില്‍ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രില്‍…
Read More » -
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ നടന്നത് ആൾമാറാട്ട ശ്രമം? വിദ്യാർഥിയെത്തിയത് മറ്റൊരാളുടെ ഹാൾ ടിക്കറ്റിൽ, ഹാൾ ടിക്കറ്റെടുത്തത് അക്ഷയ സെന്ററിൽ നിന്നെന്നു മൊഴി, അക്ഷയ സെന്റർ ജീവനക്കാരിയേയും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: ഞായറായ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്നു സൂചന. പത്തനംതിട്ടയിൽ നടത്തിയ നീറ്റ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. അതേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Read More » -
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്; 18ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്; മരാമത്ത് ജോലികള്‍ ദ്രുതഗതിയില്‍; വന്‍ നിയന്ത്രണങ്ങളുണ്ടാകും
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.. 18,19 തീയതികളില്‍ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
Read More »