Breaking NewsKeralaNEWS
ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു, കച്ചവടക്കാരെ സമ്മതിക്കണം, പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും- സുരേഷ് ഗോപി

തൃശ്ശൂർ: ഈർക്കിലി പാർട്ടികൾകൂടിക്കൂടി വരുന്നതുകൊണ്ട് സ്ഥാനാർഥികളുടെ എണ്ണം വർധിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കച്ചവടക്കാരെയൊക്കെ സമ്മതിക്കണം. പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണിയുണ്ടാകും. അതുകൊണ്ട് രാജ്യം മുഴുവൻ ഒറ്റത്തിരഞ്ഞെടുപ്പാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തൃശ്ശൂരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളത്. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു പൗരൻ എന്നനിലയിൽ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
