Breaking NewsKeralaNEWS

കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ തകർന്നു

കൊച്ചി: കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം. ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. വൈപ്പിൻ ജെട്ടിയിൽ നിർത്തിയിട്ട റോ-റോയിലാണ് വാട്ടർ മെട്രോ ബോട്ട് ഇടിച്ചത്. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണു നിഗമനം. അതേസമയം അപകടത്തിൽ ആർക്കും പരുക്കില്ല.

ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോ ആണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന റോ– റോ ജങ്കാറിൽ ഒഴുകിപ്പോയി വാട്ടർ മെട്രോ ഇടിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ അടക്കം തകർന്നു. അതേസമയം ശക്തമായ ഒഴുക്ക് തുടർന്നതിനാൽ വൈപ്പിൻ– ഹൈക്കോടതി റൂട്ടിൽ വാട്ടർ മെട്രോ സർവീസ് രണ്ടര മണിക്കൂർ നിർത്തിവച്ചു. ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.

Back to top button
error: