Breaking NewsKeralaNEWS

അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്കു പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പിവി അൻവർ. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അതിനു ശേഷം തീരുമാനമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇന്ന് രാവിലെ വരെ മത്സരിക്കാൻ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന നിലയിൽ അൻവറിൻ്റെ പ്രതികരണമെത്തിയത്.

താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അൻവർ പറഞ്ഞു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അൻവർ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

Signature-ad

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും അൻവർ ആവർത്തിച്ചു. സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തുടർന്നും ശബ്ദമുയർത്തും. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പിണറായിയുടെ വക്താവ് എന്നും വിമർശിച്ചിരുന്നു. അസോസിയേറ്റഡ് ഘടകകക്ഷിയാക്കാം എന്ന യുഡിഎഫ് നിലപാടിൽ തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അൻവർ നയം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് നിലപാട് മാറ്റിയെന്നാണ് അറിയുന്നത്.

Back to top button
error: