Kerala
-
ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം, ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പരാതിയുമായി അമ്മ
ആലുവ: എറണാകുളം ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
പോയത് വേറൊന്നിനുമല്ല ഒന്നു ഉപദേശിക്കാൻ!! ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നും മാത്രം പറഞ്ഞു, പിവി അൻവറിന്റെ വീട്ടിൽ പോയാലുടൻ കാലുപിടിക്കുന്നതാണോ സ്വരാജിന്റേയും പാർട്ടിയുടെയും ശീലം- രാഹുൽ മാങ്കൂട്ടത്തിൽ
പിവി അൻവറും രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ അർധരാത്രിയിൽ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി തനിക്കു പരിചയമുണ്ട്. ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് താൻ അൻവറിനോട് പറഞ്ഞതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മാധ്യമങ്ങളോടുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം ഇങ്ങനെ ‘പാർട്ടി ചുമതല നൽകേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാൻ. മുന്നണിയോ പാർട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കിൽ എന്നേക്കാൽ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാൻ വളരെ ജൂനിയറായിട്ടുളള എംഎൽഎയാണ്. യുവജനസംഘടനാ പ്രവർത്തകൻ മാത്രമാണ്. അതിന് പാർട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചയാളല്ല ഞാൻ. നിലമ്പൂരിൽ യുഡിഎഫ് തന്നെ ജയിക്കും. പിവി അൻവറ്‍ പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽക്കുതന്നെ അൻവറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ്…
Read More » -
നട്ടപാതിരായ്ക്ക് വീട്ടിൽ കയറി അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, വാളയാർ പീഡനക്കേസ് പ്രതി പോലീസ് പിടിയിൽ
പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത് .വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാളയാർ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്‌റ്റ് ചെയ്തത് അരുൺ പ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു.
Read More » -
കാംബസ് ചിത്രം “ആഘോഷം” സ്വിച്ചോൺ ചെയ്ത് ലാൽ ജോസ്
മലയാള സിനിമയിൽഎന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഘോഷം എന്ന കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ആരംഭിച്ചു. ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി. നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്) വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.മെയ് മുപ്പത്തിയൊന്ന് ശനിയാഴ്ച്ച യായിരുന്നു ആഘോഷം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റം ശ്രദ്ധേയമായ ക്ലാസ്മേറ്റ്സിൻ്റെ സംവിധായകൻ ലാൽ ജോസ് സാർ ഈ ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തൻ്റെ ആശംസാപ്രസംഗ ത്തിൽ പറഞ്ഞു.നീലത്താമര എന്ന ചിത്രമൊഴിച്ച് തൻ്റെ…
Read More » -
അന്‍വര്‍ അടഞ്ഞ അധ്യായം, ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല, രാഹുല്‍ ചെയ്തത് തെറ്റെന്ന് വി ഡി സതീശന്‍
എറണാകുളം: പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്.രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.സ്ഥാനാര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി യുഡിഎഫ് ഒത്തുതീര്‍പ്പില്ല.യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. അൻവറിനോട് രണ്ടു കാര്യമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. എങ്കിൽ തങ്ങൾക്കൊപ്പം വരാം. യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല. മത്സരിക്കേണ്ടത് അവനവന്‍റെ ഇഷ്ടം. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്‍റ 9 വർഷത്തെ പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
Read More » -
നിലമ്പൂർ പോരാട്ടത്തിലേക്ക് ബിജെപിയും, കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി. കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് പറഞ്ഞു. സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത്…
Read More » -
പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം, ലക്ഷ്യത്തിൽ പിന്മാറരുത്, പിവി അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച വിവരം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
നിലമ്പൂര്‍: പിവി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്, വൈകാരിക തീരുമാനം എടുക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിണറായിസത്തിന്‍റെ തിക്തഫലം അനുഭവിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറരുതെന്ന് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ അല്ല അന്‍വറെ കണ്ടത്.അനുനയ ചര്‍ച്ചയല്ല നടത്തിയതല്ല . മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ വിശദമാക്കി. ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് അന്‍വറിനെ കാണാന്‍ എത്തിയത്.സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്നും രാഹുൽ ആവശ്യപ്പെട്ടു.വിശ്വാസലംഘകരുമായി ഇനി ബന്ധം ഇല്ലെന്ന് അൻവർ വ്യക്തമാക്കി.നേരത്തെ കെപിസിസിയുടെ മൂന്ന് അംഗ സംഘം അൻവറിനെ വീട്ടിൽ എത്തി കണ്ടിരുന്നു.അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷം ആണ് രാഹുലിന്‍റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്
Read More » -
നിലമ്പൂർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പിവി അന്‍വറും, അനുമതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്, നാമനിര്‍ദേശ പത്രികാ സമർപ്പണം നാളെ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച പി.വി. അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. മുന്‍ എംഎല്‍എമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍നിന്ന് വാങ്ങേണ്ട ബാധ്യതരഹിതാ സര്‍ട്ടിഫിക്കറ്റും അന്‍വര്‍ വാങ്ങിയതായാണ് വിവരം.അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍നിന്നുള്ള ആദ്യസംഘം ഞായറാഴ്ച കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് തൃണമൂല്‍ സംഘം വരുന്നത്. തൃണമൂലിന്റെ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയേനാണ് പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പി.വി. അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഞായറാഴ്ച പി.വി. അൻവറിൻ്റെ വീട്ടിൽ തൃണമൂൽ നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കഴിഞ്ഞദിവസം പി.വി. അന്‍വര്‍ പറഞ്ഞിരുന്നത്. മത്സരിക്കാനുള്ള പണം കൈയില്‍ ഇല്ലെന്നും യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ, ശനിയാഴ്ച രാത്രി പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ…
Read More » -
ഒടുവിൽ ട്വിസ്റ്റ്: നിലമ്പൂരിൽ എം.സ്വരാജിനും ആര്യാടൻ ഷൗക്കത്തിനും ഒപ്പം പി.വി അൻവറും മത്സരിക്കും
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി പോരാടി പരാജയപ്പെട്ട മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കും. തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് അൻവർ വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. പി.വി അൻവർ നാളെ നാമനിർദേശ പത്രിക നൽകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അൻവർ പക്ഷേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന നിലപാടിൽ നിന്ന് അൻവർ പിന്മാറിയിരുന്നു. മത്സരിക്കാനായി അൻവറിന് പാർട്ടി ചിഹ്നം തൃണമൂൽ കോൺഗ്രസ് അനുവദിച്ചു. അതേസമയം നേരത്തെ മത്സരിച്ചിരുന്ന ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് അൻവറിന് താൽപ്പര്യം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണം എന്ന് തൃണമൂൽ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെത്തെ വാർത്താ സമ്മേളനത്തിൽ, മത്സരിക്കാൻ ഇല്ലെന്നും തൻ്റെ കൈയിൽ പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ പിന്നീട്, മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ…
Read More » -
തലേദിവസം രാത്രി ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തി, രാവിലെ എണീറ്റു നോക്കുമ്പോൾ കൂട്ടുകാരന്റെ മൃതദേഹം പോർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ
കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയിൽ. കുറ്റിപ്പുറം കാങ്കപ്പുഴ സ്വദേശി പരേതനായ ആലുക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ജാഫർ (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം മല്ലൂർക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻസീറ്റിൽ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഷ്‌റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിന്റെ കാറിൽ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്‌റഫാണ് കാർ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാർ, പോർച്ചിൽ നിർത്തി അഷ്‌റഫ് വീട്ടിലേക്ക് കയറിപ്പോയി. തൊട്ട് അപ്പുറത്തുതന്നെയാണ് ജാഫറിന്റെയും വീട്. ജാഫർ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്‌റഫ് വീട്ടിലേക്ക് പോയത്. എന്നാൽ രാവിലെ ഉറക്കമുണർന്ന് വന്നു നോക്കുമ്പോഴാണ് ജാഫർ കാറിൽ…
Read More »