Kerala
-
എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളിയ്ക്ക് തുടരാം ; പുറത്താക്കിയ ഉത്തരവിൽ സ്റ്റേ
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗവും നൽകിയ അപ്പീലുകളിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട വിശദമായ വാദത്തിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് ആശ്വാസകരമായ ഇടക്കാല ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടായത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, ഡോക്ടർ എം.എൻ. സോമൻ എന്നിവർക്കെതിരായ അയോഗ്യതയിൽ സ്റ്റേ അനുവദിക്കണമോ എന്ന കാര്യമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. കേസിൽ അടുത്ത ജൂണിൽ വിശദമായ വാദം കേൾക്കുന്നത് വരെ ഇവർക്ക് തൽസ്ഥാനങ്ങളിൽ തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, വെള്ളാപ്പള്ളിയെ അടിയന്തരമായി സ്ഥാനത്ത് നിന്ന് പുറത്താക്കാനും പുതിയ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ ഈ നിയമന നടപടികളിലേക്ക് കടന്നിരുന്നില്ല. നിലവിലെ ഡിവിഷൻ ബെഞ്ച് ഉത്തരവോടെ വെള്ളാപ്പള്ളി…
Read More » -
‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ…
Read More » -
ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ
തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജിപിഎസ്) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. സിബിഎസ്ഇ, കാംബ്രിഡ്ജ്, ഐ ബി പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക- കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’ പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ ഐബിഎസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.
Read More » -
തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പുത്തൻ താരോദയം; ചുവരെഴുത്തിനിറങ്ങി ‘ചുവർബോട്ട്’
പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ വന്നുവന്ന് ചുവരെഴുത്തിലും ടെക്നോളജി ഇടം നേടിയിരിക്കുന്നു. ചുവരെഴുത്ത് ശീഘ്രവേഗം പൂർത്തീകരിക്കാൻ സഹായകമായ യന്ത്രമാണ് താരം . ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുവരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് ആരംഭിച്ച ‘ചുവർബോട്ട്’ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ…
Read More » -
പാതകളിലെ കുഴികളും വിള്ളലുകളുമൊക്കെ പുതിയ എഐ നിരീക്ഷണ സിസ്റ്റത്തിലൂടെ അധികൃത ശ്രദ്ധയിലേയ്ക്ക്; പുതു പദ്ധതിയുമായ് കേന്ദ്ര സർക്കാർ
തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗയോഗിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് ദേശീയപാത അതോറിറ്റി. റോഡുകളുടെ പരിപാലനം മുൻനിർത്തിയാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള നിരീക്ഷണ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. രാജ്യത്തെ 40,000- ത്തിലധികം കിലോമീറ്റർ നീളമുള്ള പാതകളിൽ പുതിയ നിരീക്ഷണം ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വെഹിക്കിൾ ഉപയോഗിച്ചാണ് പാതയുടെ ആരോഗ്യം അളക്കുക. ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ചുള്ള നിരീക്ഷണം എല്ലാപാതകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിലയിരുത്തും. കുഴികൾ, വിള്ളലുകൾ, നിരപ്പല്ലാത്ത സ്ഥിതി തുടങ്ങിയ 30 കുഴപ്പങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാകും. പാതകളിലെ അടയാളങ്ങൾ, വരികളുടെ രേഖപ്പെടുത്തൽ, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്താനാകും. മാസത്തിലൊരിക്കൽ നിർബന്ധമായും രാത്രികാല പട്രോളിങ്ങുമുണ്ടാകും. ഇതിലൂടെ പാതകളിൽ ആവശ്യത്തിന് വെളിച്ചമുണ്ടോയെന്ന കാര്യവും പരിശോധിക്കും. പാതകളിലെ കൈയേറ്റം, അനധികൃത പാർക്കിങ്,…
Read More » -
ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടി, 23കാരന് ക്രൂരമർദ്ധനം, പിന്നാലെ മക്കളേയും ബന്ധുക്കളേയും കൂട്ടിയെത്തി നോയൽ പോയയിടങ്ങളിലെല്ലാം പിൻതുടർന്ന് ആക്രമിച്ചു, പ്രാണ രക്ഷാർത്ഥം പുഴയിൽ ചാടിയതോടെ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, വടിവാൾ വീശി!! ചെമ്പ് നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്
കോട്ടയം: ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിലിടിച്ചുവെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദിച്ചു, അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് 14 വർഷങ്ങൾക്കിപ്പുറം വിധിവന്നത്. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിനും നൽകണമെന്നും ഉത്തരവിൽ പറന്നു. വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും കോടതി…
Read More » -
ക്ഷേത്രങ്ങളിൽ അന്നദാനങ്ങൾ മുടങ്ങുന്നു, മന്ത്രി ഇടപെടണം- ദേവസ്വം ബോർഡ് പ്രസിഡന്റ്… ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് അടുപ്പുകൂട്ടി ആഹാരം പാകം ചെയ്യുക സാധ്യമല്ല…മേരി തോമസ്!! പാചകവാതക പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ- ‘പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല, പൂരം കലക്കിയതുപോലെ ഗ്യാസും കലക്കാൻ ശ്രമമുണ്ടായി’…
തൃശ്ശൂർ: പൂരം പ്രദർശന ഉദ്ഘാടനത്തിനിടെ പാചകവാതകപ്രതിസന്ധിയിൽ വാഗ്വാദം. പശ്ചിമേഷ്യയിൽ ഭീതി പടർത്തുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ പ്രാർഥനയർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തുടക്കം. ഇരുവരുടെയും പ്രസംഗം അവസാനിച്ചതോടെ മറുപടിയുമായി സുരേഷ്‌ഗോപി വീണ്ടും മൈക്ക് കൈയിലെടുത്തു. പാചകവാതക പ്രതിസന്ധി ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കും വെല്ലുവിളിയാകുന്നതായും അതിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ്‌ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിസന്ധിമൂലം തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങൾ അന്നദാനം മുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു കേട്ടതോടെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മൈക്ക് കൈയിലെടുത്ത് പാറമേക്കാവ് ക്ഷേത്രാവശ്യങ്ങൾക്ക് 40 പാചകവാതക സിലിൻഡറും പാറമേക്കാവ് ശാന്തിഘട്ടിലെ സംസ്‌കാരച്ചടങ്ങുകൾക്കായി ദിവസേന 10 വീതം സിലിൻഡറും നൽകാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി അദ്ദേഹം പറഞ്ഞു. കൂടാതെ പൂരം പ്രദർശനത്തിന് വിവിധ…
Read More » -
കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞു, നാല് മലയാളികൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്
മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഷീദ് (45), സക്കീർ (45), മാഹി സ്വദേശി സുൽഫിക്കർ (27) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളായിരുന്നു. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
Read More » -
തുടര്‍ഭരണമോ തൂക്കുസഭയോ? ചര്‍ച്ചയാകുക വികസനമോ വിവാദങ്ങളോ? ഇതുവരെയുള്ള മാധ്യമ സര്‍വേകളുടെ ഫലം എന്ത്? പ്രചാരണ കോലാഹലങ്ങള്‍ക്കിടെ അടിയൊഴുക്ക് എങ്ങോട്ട്? കേരള രാഷ്ട്രീയം വഴിത്തിരിവില്‍
കൊച്ചി: സംസ്ഥാനത്തു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആരു ഭരണത്തിലെത്തുമെന്ന ചര്‍ച്ചകളും സജീവം. വികസന നേട്ടങ്ങള്‍മുതല്‍ വിവാദങ്ങള്‍വരെ എടുത്തു പയറ്റിയാണു മുന്നണികളുടെ വോട്ടു പിടിത്തം. സര്‍വേകളിലെ സൂചകളുമായി മാധ്യമങ്ങളും രംഗത്തുവന്നു. ഏപ്രില്‍ ഒമ്പതിനു വിധിയെഴുതുമ്പോള്‍ വിവാദങ്ങളാണോ വികസനങ്ങളാണോ ജനത്തെ സ്വാധീനിച്ചതെന്ന് അറിയാം. സര്‍വേകള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു രീതികളെ അട്ടിമറിച്ചാണ് 2021ല്‍ ഇടതുമുന്നണി തുടര്‍ ഭരണം നേടിയത്. മൂന്നാമതും ജനവിധി തേടാന്‍ ഒരുങ്ങുമ്പോള്‍ കുറച്ചു വിവാദങ്ങള്‍ക്കപ്പുറം കാര്യമാത്ര ഭരണവിരുദ്ധ വികാരമില്ല എന്നതാണു ശ്രദ്ധേയം. ഓരോ അഞ്ചുവര്‍ഷത്തിനിടയിലും മുന്നണികളെ മാറിമാറി തുണച്ച കേരളം, പത്തു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷവും ഇടതു മുന്നണിയോടു താത്പര്യക്കുറവു കാട്ടുന്നില്ല എന്നു ചുരുക്കം. സര്‍വേകള്‍ ഇഴകീറി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനാണു മുന്‍തൂക്കം. ‘ഓണ്‍മനോരമ’യുടെ പോള്‍ പ്രകാരം പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയാകണമെന്ന് 49.81 % ആളുകള്‍ ആഗ്രഹിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലെന്നും വികസന പ്രതിച്ഛായ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിഷ്പക്ഷമെന്നു കരുതാവുന്ന സര്‍വേകളെല്ലാം എല്‍ഡിഎഫിനു മേല്‍ക്കൈ പ്രവചിക്കുന്നു. 2021ല്‍ ഒഴികെ കേരളത്തിലെ…
Read More » -
കൊച്ചിയില്‍ ലത്തീന്‍ അതൃപ്തി; ബിഷപ്പുമായി വി.ഡി. സതീശന്റെ രഹസ്യ കൂടിക്കാഴ്ച; ഷിയാസിനെ നിര്‍ത്തിയതില്‍ പ്രതിഷേധം പുകയുന്നു
കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലത്തീന്‍ സഭയിലുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടെത്തി. കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിലാണ് സഭാനേതൃത്വത്തിന് അതൃപ്തിയുള്ളത്. തീരദേശ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. പ്രത്യേകിച്ച് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുമ്പോള്‍, കൊച്ചിയില്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വേണമെന്നതായിരുന്നു താല്പര്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കെ.ജെ. മാക്‌സി ലത്തീന്‍ സമുദായംഗമാണെന്നത് യു.ഡി.എഫിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് സതീശന്റെ അടിയന്തര നീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളെ നേരിട്ട് കാണില്ലെന്ന തന്റെ മുന്‍ നിലപാട് മാറ്റിയാണ് വി.ഡി. സതീശന്‍ ബിഷപ്പിനെ കാണാനെത്തിയത്. ഹൈബി ഈഡന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൊച്ചി, അരൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ വിജയപരാജയങ്ങള്‍…
Read More »