Breaking NewsBusinessKeralaLead NewsNEWS

സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപയായി

കൊച്ചി: കഴിഞ്ഞ ദിവസത്തെ ഉയർച്ച താഴ്ചകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും പടിപടിയായി വർദ്ധനവ്. ഇന്ന് പവന് 4,840 രൂപ വർദ്ധിച്ച് 1,17,720 രൂപയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അതുപോലെ രാജ്യാന്തര വില ഔൺസിന് 400 ഡോളറിലേറെ മുന്നേറി വീണ്ടും 5,000 ഡോളറിന് മുകളിലെത്തി. ഒരുവേള 5,063 വരെ എത്തിയ വില ഇപ്പോൾ എത്തിനിൽക്കുന്നത് 5,055 ഡോളറിനു മുകളിലാണ്. അതേസമയം കേരളത്തിൽ ഇന്ന് പവൻവില 6,000 രൂപയ്ക്കടുത്ത് ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം ​ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമായി

ഇന്നത്തെ സ്വർണവില

Signature-ad

22 കാരറ്റ്- 1,17,720
18 കാരറ്റ്- 96,720
14 കാരറ്റ്- 75,560
9 കാരറ്റ്- 48,560
വെള്ളി- 3,200

അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവ് കണ്ടപ്പോൾ സ്വർണവില ഒരു ലക്ഷത്തിന് താഴെ പോകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പലരും. എന്നാൽ വില വീണ്ടും കയറിയത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള സ്വർണവില ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 112,880 രൂപയിലാണ് വ്യാപാരം നടന്നത്. രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയും പവന് 111,280 രൂപയുമായിരുന്നു വില. 1600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: